മൗര്യര്‍ കേരളത്തെ ആക്രമിച്ചിരുന്നോ? ആരാണ് മൗര്യർ?
കാസർഗോഡ് ജില്ലയിലും, കണ്ണൂർ ജില്ലയിലും ഉള്ള ആദിവാസിവിഭാഗമാണ് മാവിലർ. ഹോസ്‌ദുർഗ് താലുക്കിലാണ് ഇവരെ കൂടുതലായി കണ്ടുവരുന്നത്. തുളുവും മലയാളവും ഇടകലർന്ന ഭാഷയാണ് ഇവർ ഉപയോഗിക്കുന്നത്. 1981-ലെ കാനേഷുമാരിക്കണക്കു പ്രകാരം 16,362 ആണ് മാവിലരുടെ ജനസംഖ്യ. ഭരണഘടന 19 -ആം ഉത്തരവു പ്രകാരം പട്ടികജാതിയിൽ പെടുന്നു മാവിലർ. തുളുമാവിലർ (തുളുമർ), ചിങ്ങത്താന്മാർ എന്നിവർ മാവിലരിലെ ഉപവിഭാഗങ്ങളാണ്. പച്ചമരുന്നു ശേഖരിക്കുക, ചൂരലും മുളയും ഉപയോഗിച്ച് ഉപകരണങ്ങൾ നിർമ്മിക്കുക, കൃഷിയിടങ്ങളിൽ കൂലിവേല ചെയ്യുക തുടങ്ങിയവയാണ് മാവിലസമുദായത്തിന്റെ പരമ്പരാഗതതൊഴിൽ. ‘മാവിലവ്’ എന്ന പച്ചമരുന്നിന്റെ പേരിൽനിന്നാണ് ഇവർക്ക് ഈ പേർ ലഭിച്ചത്. പരമ്പരാഗത തെയ്യം കലാകാരന്മാരുമാണ് ഇവർ. വീരഭദ്രനാണ് മാവിലരുടെ സമുദായദേവത. 36 തറവാടുകളില്പ്പെടുന്നവരാണ് മാവിലകുടുംബങ്ങൾ.
സംഘ സാഹിത്യ കൃതികളില്‍ മോരിയരുടെ ആക്രമണത്തെ കുറിച്ച് പരാമര്‍ശമുണ്ട്. മോരിയര്‍ കോശരുടെ സഹായത്തോടെ കേരളത്തെ ആക്രമിച്ചു. മോകൂര്‍ രാജാവ് കീഴടങ്ങാതെ യുദ്ധസന്നദ്ധനായി നിന്നപ്പോള്‍ കുതിരപ്പടയോടു കൂടിയ വമ്പ മോരിയര്‍ (മാകെഴുതാനെ വമ്പമോരിയര്‍) തേര്‍ ചക്രം തടസ്സം കൂടാതെ ഉരുണ്ടു പോകത്തക്ക വിധം മല ഇടിച്ചു താഴ്ത്തി വഴിയുണ്ടാക്കിയാണ് മോകൂര്‍ ആക്രമിച്ചത് എന്ന് അകം- 251 പറയുന്നു.
” വാനോളമെത്തുന്ന ഉന്നതമായ മലകളില്‍ ചരിക്കുന്ന രഥങ്ങളുള്ള മോരിയര്‍ തങ്ങളുടെ പൊന്മയമായ തേര്‍ച്ചക്രങ്ങള്‍ ചെല്ലുന്നതിനു വേണ്ടി വെട്ടിത്താഴ്ത്തിയ കുന്നുകള്‍ കടന്നു പോവുന്നുണ്ടെന്നാകിലും..” എന്നിങ്ങനെ ഒരു പാലൈ പാട്ടില്‍ അന്യനാട്ടില്‍ ധന സമ്പാദനത്തിനു പോയ ഒരു കച്ചവടക്കാരന്‍റ ഭാര്യയെ തോഴി ആശ്വസിപ്പിക്കുന്നതിനിടയില്‍ പറഞ്ഞു പോവുന്നുണ്ട്.
” വിജയ ശീലമുള്ള കൊടിയും കാറ്റിനൊപ്പം വേഗമാര്‍ന്ന തേരുമുള്ള കോശര്‍ പോര്‍ മുരശിന്‍റ വലിയ ശബ്ദം മുഴക്കി കൊണ്ട് ശത്രു സൈന്യത്തെ മുഴുവന്‍ നശിപ്പിച്ചുവെന്നും , മലയടിച്ചുണ്ടാക്കിയ പാതക്കടുത്ത് വെള്ളരുവികള്‍ പ്രവഹിച്ചിരുന്നുവെന്നും അകം- 251 ലും സൂചിപ്പിക്കുന്നു.
എന്നാല്‍ മോരിയര്‍ നിര്‍മ്മിച്ച വഴി ഏതെന്നോ സംഘകാലത്തെ മോകൂര്‍ മന്നന്‍റ നാടേതെന്നോ വ്യക്തതയില്ല. ചിലര്‍ ഈ പരാമര്‍ശങ്ങള്‍ വച്ച് ചന്ദ്രഗുപ്ത മൗര്യനോ ബിന്ദുസാരനോ തമിഴകം ആക്രമിച്ചതായി ചൂണ്ടിക്കാണിക്കാറുണ്ടെങ്കിലും
പ്രഫ. ഇളംകുളം കുഞ്ഞന്‍പിള്ളയെ പോലുള്ളവര്‍ ഈ വാദം തള്ളിക്കളയുന്നു.
‘ വമ്പ മോരിയര്‍ (പുതിയ മോരിയര്‍) എന്ന് സാഘകാല കവി മാമൂലനാര്‍ പരാമര്‍ശിച്ചിത് 5 ആം നൂറ്റാണ്ടിനടുത്ത് കൊങ്കണ്‍ പ്രദേശത്ത്
വാഴ്ചയാരംഭിച്ച പുതിയ മോരിയരെ സൂചിപ്പിക്കാനായിരിക്കുമെന്ന് അവര്‍ സമര്‍ത്ഥിക്കുന്നു. ഇവര്‍ പഴയ മൗര്യ ഭരണത്തിന്‍റ പിന്തുടര്‍ച്ച ആണെന്ന് വരാം.
പഴയ മൗര്യ സാമ്രാജ്യം ഏതായാലും കേരളത്തിന് അടുത്തു വരെ നീണ്ടിരുന്നു.
ചന്ദ്രഗുപ്ത മൗര്യന്‍ അവസാന കാലം ചിലവഴിച്ച കര്‍ണാടകത്തിലെ ചന്ദ്രഗിരി കുന്നുകള്‍ കേരള അതിര്‍ത്തിയില്‍ നിന്നും അധികം ദൂരെയല്ല.
മോരിയര്‍ വെട്ടിതെളിച്ച പാത ഏതാണെന്ന് വ്യക്തമല്ല. ചിലര്‍ ആരുവാമൊഴിയും ആര്യങ്കാവും ഒക്കെ ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ കേരളത്തിന്‍റ വടക്കോ, വടക്കു കിഴക്കോ ആവാമെന്നാണ് ഇളംകുളത്തിന്‍റ അഭിപ്രായം. അവര്‍ കോശരുടെ സഹായത്തോടെയാണ് ആക്രമണം തുടങ്ങുന്നത്. തുളുനാട് കീഴടക്കിയതോടെ ആയിരിക്കാം കേരളത്തിലേക്കുള്ള ആക്രമണം ആരംഭിച്ചത്.
മോകൂര്‍ എവിടെയാണെന്നതും വ്യക്തമല്ല.
ചേരന്‍ ചെങ്കുട്ടുവന്‍ മോകൂര്‍ ആക്രമിച്ച് മോകൂര്‍ മന്നനെയും സഹായികളായ രാജാക്കന്‍മാരോടൊപ്പം പരാജയപ്പെടുത്തി
കാവല്‍ മരമായ വേപ്പ് മുറിച്ച് പോര്‍മുരശ് ഉണ്ടാക്കിയ കഥ സംഘം കൃതികളില്‍ പ്രശസ്തമാണ്. ഈ സംഭവത്തിനു ശേഷമാകും മോരിയരുടെ ആക്രമണം നടന്നത്.