Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

നീറ്റ്-യുജി വിവാദം; ഹരിയാനയിലെ ഹര്‍ദയാല്‍ പബ്ലിക് സ്‌കൂള്‍ നടത്തിയത് ശരിക്കും കച്ചവടമോ അതോ തട്ടിപ്പോ? ബിജെപി ബന്ധം മറയാക്കി സ്‌കൂള്‍ ഉടമകള്‍ നടത്തിയത് വന്‍ ക്രമക്കേടെന്ന് ആരോപണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 24, 2024, 05:17 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നീറ്റ്- യുജി 2024 ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോള്‍ ഹരിയാനയിലെ ജജ്ജാര്‍ ജില്ലയിലെ ബഹദൂര്‍ഗഡ് ഹര്‍ദയാല്‍ പബ്ലിക് സ്‌കൂളിനെ ചുറ്റിപ്പറ്റി വലിയ ആരോപണങ്ങളാണ് ഉയര്‍ന്നു വരുന്നത്. ഇവിടെ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളില്‍ നല്ലൊരു ശതമാനവും നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചിരുന്നു. അഞ്ഞൂറിലധികം വിദ്യാര്‍ഥികളാണ് ഈ കേന്ദ്രത്തില്‍ നിന്നും പരീക്ഷ എഴുതിയത്. അവരില്‍ ആറ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 720 ല്‍ 720 മാര്‍ക്ക് ലഭിച്ചു അതായത് മുഴുവന്‍ മാര്‍ക്കും. ഇതുകൂടാതെ, രണ്ട് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 718, 719 മാര്‍ക്ക് വീതം ലഭിച്ചു. ഗ്രേസ് മാര്‍ക്കാണ് ലഭിച്ചതെന്ന് പറയുമ്പോഴും കണക്കിലെ പൊരുത്തക്കേട് വലിയ ആശയക്കുഴപ്പവും, അതിനൊപ്പം ദുരൂഹതകളും വര്‍ധിപ്പിക്കുന്നതായി ആരോപണങ്ങള്‍ ഉയരുന്നു. ഹര്‍ദയാല്‍ പബ്ലിക് സ്‌കൂളില്‍ നിന്നുമാണ് ഹരിയാനയിലെ ഗ്രേസ് മാര്‍ക്ക് വിവാദം ഉണ്ടായതെന്ന് നാഷ്ണല്‍ ടെസ്റ്റിങ് എജന്‍സി എന്‍ടിഎ വ്യക്തമാക്കിയത്. ഈ സ്‌കൂളിലെ സെന്ററില്‍ പരീക്ഷ തുടങ്ങാന്‍ വൈകിയതാണ് ഗ്രേസ് മാര്‍ക്ക് ഉള്‍പ്പടെ നല്‍കാന്‍ എന്‍ടിഎയ്ക്കു പ്രേരണയായത്. വിവാദം കത്തിപ്പടര്‍ന്നതോടെ ഇവിടെ നിന്നും പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഗ്രേസ് മാര്‍ക്ക് റദ്ദാക്കുകയായിരുന്നു.

എന്നാല്‍ പുതുതായി വന്നിരിക്കുന്ന വാര്‍ത്തകളില്‍ ഉള്‍പ്പടെ നീറ്റ്-യുജി പരീക്ഷയിലെ ഏറ്റവും വലിയ ക്രമക്കേടുകളുടെ കേന്ദ്രം ഹരിയാനയിലെ ജജ്ജാറിലെ ബഹദൂര്‍ഗഡിലെ ഹര്‍ദയാല്‍ പബ്ലിക് സ്‌കൂളെന്നാണ് ആരോപണം. പരീക്ഷ കുഭകോണവും, ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമുള്‍പ്പടെ കേന്ദ്ര സര്‍ക്കാരിനെ വെള്ളം കുടിപ്പിക്കുമ്പോള്‍ ഇവിടെ ഹരിയാനയില്‍ ഒരു സ്‌കൂള്‍ തങ്ങള്‍ക്ക് തോന്നും പോലെ ദേശീയ പരീക്ഷകള്‍ അട്ടിമറിക്കുന്നതായി നേരത്തെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പു ലഭിച്ചിട്ടും എന്തുകൊണ്ട് നടപടി എടുത്തില്ല. കാരണം പകല്‍ പോലെ വ്യക്തമാണ്, ബിജെപിക്കും അതു പോലെ ആര്‍എസ്എസിനും ഒരു പോലെ വേണ്ടപ്പെട്ടവരുടെ വിദ്യാഭ്യാസ സ്ഥാപനമാണ് ഹരിയാനയിലെ ഹര്‍ദയാല്‍ പബ്ലിക് സ്‌കൂളെന്ന് വ്യക്തമായി കഴിഞ്ഞു. രാജ്യ ഭരണസിരാ കേന്ദ്രമായ ഡല്‍ഹിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ഈ പരീക്ഷാകേന്ദ്രം. ഇവിടെ നടക്കുന്നത് വിദ്യാഭ്യാസ കച്ചവടവും കുംഭകോണമുള്‍പ്പടെ ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുന്നുവെന്നതാണെന്ന് ഇപ്പോള്‍ ഉയരുന്ന ആരോപണം.

ഹര്‍ദയാല്‍ സ്‌കൂളും ചരിത്രവും

ഹര്‍ദയാല്‍ സ്‌കൂളിന്റെ വെബ്‌സൈറ്റ് പ്രകാരം 1995 ലാണ് ഇത് സ്ഥാപിതമായത്. അനുരാധ യാദവാണ് സ്‌കൂളിന്റെ പ്രസിഡന്റ്. ബഹദൂര്‍ഗഡില്‍ ഇവരുടെ കുടുംബത്തിന് കാര്യമായ സ്വാധീനമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അനുരാധ യാദവിന്റെ അനന്തരവന്‍ ശേഖര്‍ യാദവ് ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ ജജ്ജാര്‍ ജില്ല പ്രസിഡന്റാണ്. റോഹ്തക്കില്‍ നിന്നുള്ള മുന്‍ ബിജെപി എംപി അരവിന്ദ് ശര്‍മ്മയുമായി അടുത്ത ബന്ധമാണ് ഇയ്യാള്‍ സൂക്ഷിക്കുന്നത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശേഖര്‍ അരവിന്ദ് ശര്‍മയ്ക്കുവേണ്ടി പ്രചാരണം നടത്തിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ ശേഖര്‍ യാദവ് തയ്യാറാപ്പെടുപ്പ് നടത്തുന്നതായി നാട്ടുകാര്‍ തന്നെ പറയുന്നു.

‘സംഘടനയ്ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍, ഞാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. നീറ്റ് അരോപണവുമായി ബന്ധപ്പെട്ട് ഹര്‍ദയാല്‍ പബ്ലിക് സ്‌കൂളിന്റെ പങ്കാളിത്തത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സ്‌കൂള്‍ ഞങ്ങളുടെ കുടുംബത്തിന്റേതാണ്, പക്ഷേ ഞാന്‍ സ്‌കൂളിന്റെ ഭാഗമല്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ഞങ്ങളുടെ കുടുംബത്തിന് നിരവധി ബിസിനസുകളുണ്ട്. പക്ഷെ എനിക്ക് സ്‌കൂളില്‍ ഒരു റോളുമില്ലെന്ന് വ്യക്തമാക്കി. ശേഖര്‍ യാദവിന്റെ ഭാര്യ നേഹ യാദവും ബിജെപിയുമായി ബന്ധമുള്ളയാളാണ്. അവരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പലപ്പോഴും പ്രാദേശിക പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാറുണ്ട്. 2022-ല്‍, ബഹദൂര്‍ഗഡ് മുനിസിപ്പല്‍ കൗണ്‍സിലിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി താനെന്ന് വിളിക്കുന്ന ലഘുലേഖകള്‍ നേഹ വിതരണം ചെയ്തു, കൂടാതെ ബിജെപിയുടെ നയങ്ങളും നേട്ടങ്ങളും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ക്ക് ബിജെപിയില്‍ നിന്ന് ടിക്കറ്റ് ലഭിച്ചില്ല.

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

ജജ്ജാര്‍ പരീക്ഷാ കേന്ദ്രം തട്ടിപ്പിന്റെ ആസ്ഥാനമോ?

2024ലെ നീറ്റ് പരീക്ഷ ആദ്യമായിട്ടാണ് ജജ്ജാറില്‍ നടത്തി. ഹര്‍ദയാല്‍ പബ്ലിക് സ്‌കൂള്‍, വിജയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എസ്ആര്‍ സെഞ്ച്വറി പബ്ലിക് സ്‌കൂള്‍ എന്നിവയായിരുന്നു ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങള്‍. എസ്.ആര്‍.സെഞ്ച്വറി സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ സുഗമമായി നടന്നു. എന്നിരുന്നാലും, ഹര്‍ദയാല്‍, വിജയ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയതില്‍ നിന്ന് വ്യത്യസ്തമായ ചോദ്യപേപ്പറുകള്‍ നല്‍കി. നീറ്റ് പോലുള്ള പ്രധാന പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ പൊതുമേഖലാ ബാങ്കുകളില്‍ സുരക്ഷയ്ക്കായി സൂക്ഷിക്കാറുണ്ട്. ജജ്ജാറിലെ കേന്ദ്രങ്ങള്‍ക്കായി രണ്ട് സെറ്റ് ചോദ്യപേപ്പറുകളാണ് ഉണ്ടായിരുന്നത്. ഒന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലും മറ്റൊന്ന് കാനറ ബാങ്ക് ശാഖയിലുമാണ് സൂക്ഷിച്ചിരുന്നത്.

പരീക്ഷാ കേന്ദ്രങ്ങളില്‍ സാധാരണയായി രണ്ട് സെറ്റ് ചോദ്യപേപ്പറുകള്‍ കൈയില്‍ സൂക്ഷിക്കുന്നു – പേപ്പര്‍ ചോര്‍ച്ചയുണ്ടായാല്‍ ഉപയോഗിക്കുന്ന ഒരു ബാക്കപ്പ് ഉള്‍പ്പെടെ. എന്നാല്‍ ഈ രണ്ട് കേന്ദ്രങ്ങളിലും രണ്ട് സെറ്റുകളുടെയും ചോദ്യപേപ്പറുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തിരുന്നു. പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് പരീക്ഷാ കേന്ദ്രം ഉദ്യോഗസ്ഥര്‍ എസ്ബിഐ ബാങ്ക് സെറ്റ് ലഭിച്ച വിദ്യാര്‍ത്ഥികളില്‍ നിന്ന് തിരികെ വാങ്ങുകയും പകരം കാനറ ബാങ്ക് സെറ്റ് മുഴുവന്‍ നല്‍കുകയും ചെയ്തു. അതേസമയം, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ – ഈ രണ്ട് കേന്ദ്രങ്ങള്‍ ഒഴികെ – ഉദ്യോഗാര്‍ത്ഥികള്‍ എസ്ബിഐ സെറ്റ് ചോദ്യപേപ്പറുകള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു. ഇതാണ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയിലേക്ക് കൊണ്ട് ചെന്നെത്തിച്ച ആദ്യ സംഭവമായി വിദ്യാര്‍ത്ഥികള്‍ ആരംഭിച്ചത്. ചോദ്യ പേപ്പര്‍ വിതരണത്തിലെ പിഴവുമൂലം ഏറെ സമയം പാഴായതായി വിദ്യാര്‍ഥികള്‍ പറയുന്നു. എസ്ബിഐ ചോദ്യപേപ്പറിനേക്കാള്‍ കാനറ ബാങ്ക് ചോദ്യപേപ്പര്‍ ബുദ്ധിമുട്ടേറിയതാണെന്നും വിദ്യാര്‍ഥികള്‍ അവകാശപ്പെട്ടു.

ഗ്രേസ് മാര്‍ക്ക് നല്‍കിയത് എന്തിന്?

സാധാരണയായി ഒന്നോ രണ്ടോ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ നീറ്റ് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടാനാകൂ. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ച ഒരേയൊരു വര്‍ഷം 2021 ആയിരുന്നു. എന്നാല്‍ മുകളില്‍ സൂചിപ്പിച്ചതുപോലെ, ഈ വര്‍ഷം, ഹര്‍ദയാല്‍ പബ്ലിക് സ്‌കൂളില്‍ പരീക്ഷയെഴുതിയ ആറ് പേര്‍ മുഴുവന്‍ മാര്‍ക്കും നേടി, രണ്ട് വിദ്യാര്‍ത്ഥികള്‍ 719 ഉം 718 ഉം മാര്‍ക്ക് വീതം നേടി. രാജ്യത്തുടനീളമുള്ള മൊത്തം 1,563 ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ സമയനഷ്ടത്തിന് ഗ്രേസ് മാര്‍ക്ക് നല്‍കി. ഹര്‍ദയാല്‍ പബ്ലിക് സ്‌കൂളില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ ആറ് പേര്‍ക്കും 719, 718 മാര്‍ക്ക് ലഭിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയത് ശ്രദ്ധേയമാണ്. ഇതോടെ അവരുടെ മാര്‍ക്കുകള്‍ മാക്‌സിമം സ്‌കോറായി 720 കടന്നു.

ഹര്‍ദയാല്‍, വിജയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സമയം നഷ്ടമായെന്നും എന്നാല്‍ ഹര്‍ദയാല്‍ സ്‌കൂളില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു . എന്നിരുന്നാലും, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുല്യ സമയം നഷ്ടപ്പെട്ടിട്ടും എല്ലാ ഹര്‍ദയാല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗ്രേസ് മാര്‍ക്ക് നല്‍കിയിയതുമില്ല. എന്നാല്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് മാത്രമാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്ന് എന്‍ടിഎ പറയുന്നു. ഒരു കേന്ദ്രത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സമയനഷ്ടം സംഭവിച്ചുവെന്ന് എന്‍ടിഎ അറിഞ്ഞപ്പോള്‍, എന്തുകൊണ്ട് എല്ലാ കുട്ടികളോടും തുല്യമായി പെരുമാറിയില്ലെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരു പോലെ ചോദിക്കുന്നു. അധ്യാപകര്‍ക്കും ഹര്‍ദയാല്‍ സ്‌കൂളിനെക്കുറിച്ച് വിഭിന്നാഭിപ്രായമാണ് ഉള്ളത്. രാജ്യമൊട്ടാകെ നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട് ആരോപണങ്ങളും സംശയങ്ങളും നിലനില്‍ക്കുമ്പോള്‍ എന്തുകൊണ്ട് ഹരിയാനയിലെ ഹര്‍ദയാല്‍ സ്‌കൂളിനെക്കുറിച്ചും മേയ് അഞ്ചിന് നടന്ന നീറ്റ് പരീക്ഷയെക്കുറിച്ചും ഒരു പരാതിയും സമീപത്തെ പൊലീസിന് ലഭിച്ചിട്ടില്ല. അഥവാ ലഭിച്ചെങ്കിലും ഭരണ സ്വാധീനം ഉപയോഗിച്ച് അത് മറച്ചുവെയ്ക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

Tags: HARDAYAL PUBLIC SCHOOLBAHADURGARHJIJJAR DISTRICT HARYANAANURADHA YADAVSEKHAR YADAV

Latest News

വേണുവിന്റെ മരണം: കേസ് ഷീറ്റിൽ അപാകതകളില്ല, ചികിത്സാപിഴവ് ഇല്ലെന്ന് അന്വേഷണ റിപ്പോർട്ട്

നിരോധിച്ച 500, 1000 രൂപ നോട്ടുകൾ മാറ്റിനൽകുന്ന സംഘത്തിലെ നാലുപേർ കൂടി പിടിയിൽ

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം; ആരോഗ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചു

കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ബിഹാറിൽ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, വിധിയെഴുതുന്നത് 122 മണ്ഡലങ്ങൾ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies