Features

മരണമടയുന്ന ചാവേറുകളെ കൂട്ടത്തോടെ സംസ്ക്കരിച്ചിരുന്ന കിണർ!!

മണിക്കിണർ എന്ന് കേട്ടിട്ടുണ്ടോ? മാമാങ്കത്തിന്റെ അവശേഷിക്കുന്ന സ്മാരകങ്ങളിൽ ഒന്ന്. മലപ്പുറം ജില്ലയിലെ തിരുനാവായയിൽ നിന്നും ഒരു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മണിക്കിണർ മാമാങ്കത്തിന്റെ ചരിത്രത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ്.

തിരൂരിനടുത്തുള്ള കൊടക്കൽ CSI ആശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്നു. 12 വർഷത്തിൽ ഒരിക്കൽ, പുതിയ ഭരണാധികാരിയെ തിരഞ്ഞെടുക്കുന്നതിനും വാണിജ്യത്തിനും വേണ്ടിയുള്ള കൂടിച്ചേരൽ തിരുനാവായ നിളാതീരത്ത് 28 ദിവസം നീണ്ടു നിന്നിരുന്നു.

ചരിത്രാതീത കാലത്തിനും മുമ്പേ പന്ത്രണ്ടുവർഷത്തിലൊരിക്കൽ മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത തിരുനാവായയിൽ നടന്നുവന്നിരുന്ന മാമാങ്കം എന്ന ഉൽസവത്തിൽ മരണമടയുന്ന ചാവേറുകളെ കൂട്ടത്തോടെ സംസ്ക്കരിച്ചിരുന്ന കിണർ ആണ് മണിക്കിണർ എന്ന പേരിലറിയപ്പെടുന്നത്. നാടുവാഴികളെ തെരഞ്ഞെടുക്കുന്നതിനും വാണിജ്യമേൽക്കോയ്മ സ്ഥാപിക്കുന്നതിനും വേണ്ടി പന്തീരാണ്ടിലൊരിക്കൽ തിരുനാവായ നിളാമണപ്പുറത്ത് ഇരുപത്തിയെട്ട് ദിവസങ്ങളിലായാണ് മാമാങ്കം നടത്തപ്പെട്ടിരുന്നത്. മാമാങ്കത്തിന്റെ രക്ഷാധികാരപ്പദവിക്ക് വേണ്ടി കോഴിക്കോട് സാമൂതിരി രാജാവും വള്ളുവക്കോനാതിരിയും തമ്മിലുള്ള തർക്കത്തിൽ വിധിനിർണ്ണയിക്കപ്പെട്ടിരുന്നത് ഇരുവിഭാഗങ്ങളിൽ നിന്നുമുള്ള ചാവേറുകളിൽ പരസ്പരം ഏറ്റുമുട്ടി മരിച്ചുവീഴുന്നവരുടെ എണ്ണം കണക്കാക്കിയായിരുന്നുവെന്നതാണ് ചരിത്രം.

 

എ.ഡി. 135 ൽ കോഴിക്കോട് സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം കൈയടക്കിയതിനെ തുടർന്നാണ് ചാവേർപ്പടയുടെ ഉത്ഭവം എന്ന് കരുതപ്പെടുന്നു. രക്ഷാപുരുഷ സ്ഥാനം നിലനിർത്തുന്നതിനും തിരിച്ചുപിടിക്കുന്നതിനുമായി ഇരുരാജാക്കന്മാരും പ്രത്യേകം ചാവേറുകളെ തയ്യാറാക്കിനിർത്തിയിരുന്നു. മാമാങ്കനാളിൽ ഇപ്രകാരം ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന ചാവേറുകളുടെ മൃതദേഹങ്ങൾ മണിക്കിണറിലിട്ടായിരുന്നു സംസ്ക്കരിച്ചിരുന്നത്. മൃതദേഹങ്ങൾ കൂട്ടത്തോടെ മണിക്കിണറിലിട്ട് ആനകളെക്കൊണ്ട് ചവിട്ടിനിറക്കുകയായിരുന്നുവെന്നാണ് ചരിത്രം. അടുത്തകാലം വരെ തിരുനാവായയിലെ സ്വകാര്യ ആശുപത്രിവളപ്പിൽ സ്ഥിതിചെയ്തിരുന്ന മണിക്കിണർ 2008 ൽ സംസ്ഥാന സർക്കാറിന്റെ കീഴിലുള്ള പുരാവസ്തു വകുപ്പ് സംരക്ഷിതസ്മാരകമായി ഏറ്റെടുക്കുകയും ചുറ്റുമതിലും കമ്പിവേലിയും തീർത്ത് സുരക്ഷിതമാക്കുകയും ചെയ്തിട്ടുണ്ട്.

AD 136 ഇൽ കോഴിക്കോട് സാമൂതിരി അധികാരം നേടിയതിനെ തുടർന്ന്, മാമാങ്കത്തിൽ (മഹാമഹം എന്ന വാക്ക് ആണ് മാമാങ്കം ആയത്) അധികാരം നില നിർത്താൻ വേണ്ടി യുദ്ധം ചെയ്യാൻ ചാവേർപ്പട രൂപീകരിച്ചു. ഈ യുദ്ധത്തിൽ കൊല്ലപ്പെടുന്ന ചാവേറുകളെ ഒരുമിച്ചു മണിക്കിണറിലിട്ട് ആനയെക്കൊണ്ടു ചവിട്ടി താഴ്ത്തുകയായിരുന്നത്രേ….. അവസാന മാമാങ്കം നടന്നത് 1766 ഇൽ ആണെന്ന് ചരിത്രം പറയുന്നു.