Features

മ്യൂസിയങ്ങളുടെ രാജാവോ?: ‘മദ്യ മ്യൂസിയം’ കാണണോ ?; എങ്കില്‍ വിട്ടോ ഗോവയ്ക്ക്

ലോകത്ത് മഹാത്ഭുതങ്ങളായി മാറിയിട്ടുള്ള ഒട്ടേറെ പുരാതന വസ്തുക്കളെ കണ്ടെത്തി സംരക്ഷിക്കുന്ന ഇടങ്ങളാണ് മ്യൂസിയങ്ങള്‍. രാജ്യം സംരക്ഷിക്കേണ്ടുന്ന പ്രത്യേക വസ്തുക്കളും മ്യൂസിയങ്ങളില്‍ സൂക്ഷിക്കാറുണ്ട്. ലോകത്തെ വലിയ നഗരങ്ങളിലാണ് ഇത്തരം മ്യൂസിയങ്ങള്‍ സ്ഥിതി ചെയ്യാറ്. ഒരു രാജ്യവുമായി ബന്ധപ്പെട്ട ചരിത്രം, കല, സാംസ്‌ക്കാരിക പൈതൃകം എന്നിവയെക്കുറിച്ച് സന്ദര്‍ശകര്‍ക്ക് അറിവ് പകര്‍ന്നു നല്‍കുകയും ബോധവല്‍ക്കരിക്കുക എന്നതുമാണ് മ്യൂസിയങ്ങളുടെ പ്രധാന ലക്ഷ്യം. എന്നാല്‍ ലോകത്തെ എല്ലാ മ്യൂസിയങ്ങളും ഇങ്ങനെയല്ല, ചില മ്യൂസിയങ്ങള്‍ കൗതുകവും അതിശയിപ്പിക്കുന്നതുമായി മാറാറുണ്ട്. വിജ്ഞാനത്തേക്കാള്‍ ആസ്വാദനമാണ് അവിടെ കിട്ടുക.

അത്തരത്തില്‍ ഒന്നാണ് മദ്യ മ്യൂസിയങ്ങള്‍. ഇന്ത്യയിലുമുണ്ട് ഒരു മദ്യ മ്യൂസിയം. മദ്യശാലകള്‍ക്കായുള്ള രാജ്യത്തെ ആദ്യ മ്യൂസിയം. ഗോവയിലാണ് ഈ മ്യൂസിയം. ഓള്‍ എബൗട്ട് ആള്‍ക്കഹോള്‍ എന്നാണ് മ്യൂസിയത്തിന്റെ പേര്. പുരാവസ്തു സംരംഭകന്‍ നന്ദന്‍ കുഡ്ചാദ്കര്‍ ആണ് ഈ മ്യൂസിയത്തിന്റെ സൃഷ്ടാവ്. അവിടെ മദ്യപാനികള്‍ക്കു മാത്രമല്ല, പ്രയഭേദമന്യേ എല്ലാവര്‍ക്കും പ്രവേശനമുണ്ട്. വോഡ്ക, മദ്യം, ജിന്‍ & ടോണിക്ക്, ബിയര്‍, മെസ്‌കാല്‍, ഷാംപെയ്ന്‍ എന്നിവയ്ക്കായി സമര്‍പ്പിച്ചിരിക്കുകയാണ് ഇവിടം. വടക്കന്‍ ഗോവയിലെ വിനോദസഞ്ചാര കേന്ദ്രമായ കലാന്‍ഗുട്ടില്‍ നിന്ന് അല്‍പ്പം അകലെ സ്ഥിതി ചെയ്യുന്ന കണ്ടോലിം എന്ന കൊച്ചു ഗ്രാമമായ ബീച്ച് ഇഡില്ലിലെ പോര്‍ച്ചുഗീസ് ശൈലിയിലുള്ള ഒരു ബംഗ്ലാവിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

 

നന്നായി ചിട്ടപ്പെടുത്തിയ ഒന്ന്. കശുവണ്ടിപ്പഴം, തേങ്ങാ സ്രവം എന്നിവയില്‍ നിന്ന് ഉണ്ടാക്കാവുന്ന സുഗന്ധ പാനീയത്തിന്റെ വാറ്റിയെടുക്കല്‍ പ്രക്രിയ മ്യൂസിയത്തില്‍ നടക്കുന്നുണ്ട്. ഇന്ത്യയിലെ ആദ്യത്തെ മദ്യ മ്യൂസിയത്തിന് ആതിഥേയത്വം വഹിക്കാന്‍ ഗോവയേക്കാള്‍ അനുയോജ്യമായ മറ്റൊരു സ്ഥലം വേറെയില്ല. ഗോവയുടെ അതിഥി സല്‍ക്കാരത്തിന്റെ കൂടി അടയാളമാണ് മദ്യപാനം. പക്ഷെ, മ്യൂസിയത്തിന്റെ ലക്ഷ്യം മദ്യപാനം പ്രോത്സാഹിപ്പിക്കലല്ല. ഗോവയുടെ സമ്പന്നമായ പാരമ്പര്യം ലോകത്തെ അറിയിക്കുക എന്നതാണ്. മദ്യം പകര്‍ന്നു നല്‍കാന്‍ പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന പാത്രങ്ങളുടെ ശേഖരം തന്നെ മ്യൂസിയത്തിലുണ്ട്.

2021 ഓഗസ്റ്റിലാണ് ഗോവന്‍ സര്‍ക്കാര്‍ ഓള്‍ എബൗട്ട് ആല്‍ക്കഹോള്‍ മ്യൂസിയം തുറക്കുന്നത്. ഇവിടെ 2016ല്‍ സംസ്ഥാന പൈതൃക പാനീയമായി വിജ്ഞാപനം ചെയ്ത ഫെനിക്കായി പ്രത്യേക വിഭാഗം തന്നെയുണ്ട്. കൂടാതെ, ഫിനിഷ്ഡ് മദ്യം സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പരമ്പരാഗത ഗ്ലാസ് വാട്ടുകളുടെയും കുപ്പികളുടെയും പ്രദര്‍ശനങ്ങള്‍ക്കൊപ്പം പുരാവസ്തുക്കളുടെയും ഫെനിയുമായി ബന്ധപ്പെട്ട മറ്റ് സാമഗ്രികളുടെയും ഒരു ശേഖരം കൂടിയുണ്ട്. ഇവിടെ ഇന്‍-ഹൗസ് ഫെനി ടേസ്റ്റിംഗും മിക്‌സിംഗ് സെഷനുകളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

1950കളില്‍ ഉണ്ടായിരുന്ന ഫെനി ബോട്ടിലുകള്‍, മദ്യം വിളമ്പാന്‍ ഉപയോഗിച്ചിരുന്ന ഗ്ലാസ് വെയര്‍, പഴയ തടി ഡിസ്പെന്‍സറുകള്‍, അളക്കാനുള്ള ഉപകരണങ്ങള്‍ എന്നിങ്ങനെ നീളുന്നു മ്യൂസിയത്തിലെ ശേഖരങ്ങള്‍. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും എത്തിച്ച സ്നിഫ്റ്ററുകള്‍, ചരിഞ്ഞ വൈന്‍ ഗ്ലാസുകള്‍, പോളണ്ടില്‍ നിന്നുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഷോട്ട് ഗ്ലാസ്, മുന്‍കാലങ്ങളില്‍ ഫെനി നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്ന പുരാവസ്തുക്കള്‍ തുടങ്ങിയവയും സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാം.

മ്യൂസിയത്തിലെ പ്രധാനിയാണ് കാജു ഫെനി. പ്രകൃതിദത്തമായ രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. റഷ്യയിലും, സ്‌കോട്ട്ലന്‍ഡിലുമുള്ളവരൊക്കെ അവിടുത്തെ മദ്യസാമഗ്രികളില്‍ സന്തോഷം ുണ്ടാക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യയിലേക്ക് വന്നാല്‍ സ്ഥിതി മറ്റൊന്നാണ്. മദ്യത്തെ തികച്ചും വേറിട്ട രീതിയിലാണ് ഇവിടെയുള്ളവര്‍ കാണുന്നത്. ഇതാണ് തന്നെ ഒരു ആല്‍ക്കഹോള്‍ മ്യൂസിയം തുടങ്ങാന്‍ പ്രേരിപിച്ചതെന്ന് കുഡ്ചാജ്കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ച മ്യൂസിയത്തിലേക്ക് നിരവധി പേരാണ് എത്തുന്നത്.

13,000 ചതുരശ്ര അടി പരിസരത്താണ് മ്യൂസിയം വ്യാപിച്ചിരിക്കുന്നത്. 4 മുറികളും ഒരു ഔട്ട്‌ഡോര്‍ ഏരിയയും ഫെനി നിശ്ചലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അടുത്തുള്ള ഒരു നിലവറയില്‍ ഗാരാഫുകളും (കൈകൊണ്ട് വീശുന്ന ഗ്ലാസ് പാത്രങ്ങള്‍), കോഡെമുകളും, (ഇപ്പോള്‍ കശുവണ്ടി നീര് പുളിപ്പിച്ച അപൂര്‍വമായ മണ്‍പാത്രങ്ങള്‍) അടുക്കി വെച്ചിട്ടുണ്ട്. ആദ്യത്തെ മുറിയില്‍ ഗ്ലാസുകളുടെ ഒരു ശേഖരം ഉണ്ട്. പഴയ അളവെടുക്കല്‍ ഉപകരണങ്ങള്‍, മറ്റ് മൂന്ന് മുറികളില്‍ സ്ഥാപകന്റെ സ്വകാര്യ ശേഖരത്തില്‍ നിന്നുള്ള ഇനങ്ങളാണ്. മദ്യ സാമഗ്രികള്‍ – ഗ്ലാസുകള്‍, കുപ്പികള്‍, നിര്‍മ്മാണം, വാറ്റിയെടുക്കല്‍ ഉപകരണങ്ങള്‍- മ്യൂസിയത്തില്‍ എവിടെയുമുണ്ട്.

ഗാരാഫോസ്, സ്റ്റോറേജ് മഡ് പോട്ടുകള്‍, ഒരു പുരാതന ആല്‍ക്കഹോള്‍ ഷോട്ട് ഡിസ്‌പെന്‍സര്‍, ഒരു കരിമ്പ് ക്രഷര്‍, ഗ്ലാസ് പൈന്റ് ഹോള്‍ഡറുകള്‍, സില്‍വര്‍ വാട്ടര്‍ പാത്രങ്ങള്‍, കോര്‍ക്ക് സ്‌ക്രൂ ജ്യൂസറുകള്‍, മിക്‌സറുകള്‍, ജിഗറുകള്‍, റഷ്യ ഏരിയയില്‍ നിന്നുള്ള അപൂര്‍വ ഓസ്ട്രിയന്‍ ബിയര്‍ ഹോണ്‍ തുടങ്ങിയവ ഭക്ഷണശാലകളില്‍ കാണാം. ഫെനിയുടെ ശക്തി അളക്കാന്‍ ഉപയോഗിക്കുന്ന സ്‌കെയിലായ ഗ്രാവ് കൂടാതെ മറ്റു പലതും ഇവിടെ കാണാം. ഇതിനെല്ലാം അരനൂറ്റാണ്ടെങ്കിലും പഴക്കമുള്ളവയാണ്. അവിടെയുള്ള കുപ്പികളും ഗ്ലാസുകളും നിര്‍മ്മാണ സാമഗ്രികളും പോലും 15-16 നൂറ്റാണ്ടുകളിലേതാണ്.

മദ്യത്തെ കുറിച്ചു മാത്രമല്ല, മദ്യം ഇല്ലാത്ത ഒരു ചെറിയ വിഭാഗം കൂടിയുണ്ടിവിടെ. പഴയ സ്റ്റൗ, സ്പൂണുകള്‍, മോര്‍ട്ടാര്‍ ആന്‍ഡ് പെസ്റ്റല്‍സ്, അളവുകള്‍, ഗ്രൈന്‍ഡറുകള്‍, പാക്കിംഗ് ട്രങ്കുകള്‍, പഴയ ഗ്രേറ്ററുകള്‍ എന്നിവയും കാഴ്ച വിരുന്നൊരുക്കുന്നുണ്ട്. പൂര്‍വ്വികര്‍ എങ്ങനെ, എവിടെയാണ് കഴിച്ചതെന്ന് ഓര്‍മ്മപ്പെടുത്തുന്ന കൂടുതല്‍ സാധനങ്ങളുള്ള പുരാതന ഗോവന്‍ അടുക്കളകളുടെ ഒരു വിനോദവും മുറികളിലൊന്നില്‍ കാണാം.

മറ്റൊരു വലിയ മുറിയിലേക്ക് ഒരു വാതില്‍ തുറക്കുമ്പോള്‍ അതിനുള്ളില്‍ ഒരു വെളുത്ത പെയിന്റ് സ്‌കൂട്ടര്‍. ബ്രൗണ്‍ അലമാരകള്‍ നൂറുകണക്കിന് പോര്‍ട്ടോ ഗ്ലാസുകള്‍ സൂക്ഷിച്ചിരിക്കുന്നു. ബാര്‍ കൗണ്ടറില്‍ ജീര്‍ണിച്ച പെട്രോമാക്സുകള്‍. പഴകിയ മണ്ണെണ്ണ വിക്കര്‍ വിളക്കുകള്‍. രണ്ട് വൃത്താകൃതിയിലുള്ള എബോണി ടേബിളുകള്‍. ഫെനി ടേസ്റ്റിംഗ് ഓഫറും മ്യൂസിയത്തിലുണ്ട്. വിവിധതരം ഔ,ധഗുണമുള്ളവ. ചുമയ്ക്ക് അലേം (ഇഞ്ചി ഫെനി), വയറുവേദനയ്ക്കുള്ള മറുമരുന്നായി ജിറം അല്ലെങ്കില്‍ കോമിന്‍ഹാസ് (ജീരക ഫെനി), ഹൃദ്രോഗമുള്ളവര്‍ക്കുള്ള ഫെനിയുടെ ലോസുന്‍ (വെളുത്തുള്ളി) എന്നിവയും കിട്ടും.