പീഡനക്കേസ് പ്രതിയായ സിപിഐഎം നേതാവിനെ പാർട്ടിയിൽ തിരിച്ചെടുത്തതിനെച്ചൊല്ലി തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി യോഗത്തിൽ കയ്യാങ്കളി. സി.സി. സജിമോനെ തിരിച്ചെടുത്ത സംഭവത്തിലാണ് തർക്കമുണ്ടായത്. സജിമോനെ തിരിച്ചെടുത്ത പാർട്ടി തീരുമാനം റിപ്പോർട്ട് ചെയ്യാൻ വിളിച്ച ലോക്കൽ കമ്മിറ്റി യോഗത്തിൽ സജിമോനും പങ്കെടുക്കാൻ എത്തിയതാണ് തർക്കത്തിൽ കലാശിച്ചത്.
ഇയാളെ യോഗത്തിൽനിന്ന് ഒഴിവാക്കി കൊണ്ടുവേണം തീരുമാനം റിപ്പോർട്ട് ചെയ്യാൻ എന്ന് ഒരു വിഭാഗം വദിച്ചു. തർക്കത്തിനൊടുവിൽ സജിമോനെ യോഗത്തിൽനിന്ന് ഇറക്കിവിട്ടു. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഇടപെട്ട് പുറത്താക്കിയ സജിമോനെ കണ്ട്രോൾ കമ്മീഷനാണ് തിരിച്ചെടുത്തത്.
യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലും കുഞ്ഞിൻറെ ഡിഎൻഎ പരിശോധന സമയത്ത് ആൾമാറാട്ടം നടത്തിയ കേസിലും സജിമോൻ പ്രതിയാണ്. വനിതാ നേതാവിന്റെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസും സജിമോന്റെ പേരിലുണ്ട്.