ചാപിള്ളകളെ തിന്നുന്ന മനുഷ്യരെ കുറിച്ച് കേട്ടിട്ടില്ലേ? അതുപോലെ ഗർഭസ്ഥ ശിശുവിനെയും വയറു കീറിയെടുത്ത് മനുഷ്യർ കഴിച്ചിരുന്നു..മനുഷ്യ മാംസം രക്തത്തിന്റെ ചുവയോട് കൂടി ചവച്ചു തിന്നിരുന്നവർ കേരളത്തിൽ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്.
ഉഗാണ്ടൻ ഭരണാധികാരി ഈദി അമീൻ മനുഷ്യമാംസം ഭക്ഷിച്ചിരുന്നു എന്ന് കേട്ടിട്ടില്ലേ.. അതും പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന് തിന്നിരുന്ന മനുഷ്യൻ.. എന്നാൽ കേരളത്തിലും അത് പോലുള്ളവരുണ്ടായിരുന്നു..
മനുഷ്യമാംസം തിന്നുന്നവർ കേരളത്തിലുണ്ടായിരുന്നോ? ലോകത്ത് ആഫ്രിക്ക യൂറോപ്പ് ആസ്ട്രേലിയ ഉൾപ്പെട്ട പല ഭൂഖണ്ഡങ്ങളിലും വിവിധ പ്രാചീന ട്രൈബുകളക്കിടയിൽ മനുഷ്യനെ കൊന്നു തിന്നുന്നത് റിപ്പോർട്ട് ചെയ്തിട്ടുണ്ട് .ഇപ്പോഴും പല ആഫ്രിക്കൻ മെലിനീഷ്യൻ ട്രൈബുകളക്കിടയിൽ അപൂർവ്വമായി ഇതു നിലനിലക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. അത് പോലെയാണ് കുപ്രസിദ്ധനായ ഉഗാണ്ടൻ ഭരണാധികാരി ഈദി അമീൻ മനുഷ്യമാംസം ഭക്ഷിച്ചിരുന്നു എന്ന പ്രചാരണം .ശരിയാണോ എന്നറിയില്ല പക്ഷേ ഉഗാണ്ടയില് മനുഷ്യനെ കൊന്നു തിന്നുന്നതിനെ കുറിച്ച് റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്..
ലോകത്ത് മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് വിശ്വാസപരവും ധാർമ്മികവും ആയ കാരണങ്ങളാൾ വെജിറ്റേറിയൻ സംസ്കാരമുള്ളവർ ആപേക്ഷികമായി കൂടുതലുള്ള രാജ്യമായ ഇന്ത്യയിലും അപൂർവ്വമായി മനുഷ്യമാംസം ഭക്ഷിക്കുന്നത് ചരിത്രവിവരണങ്ങളിൽ പറയുന്നുണ്ടല്ലോ. ശ്മശാനം കേന്ദ്രീകരിച്ച് നിരവധി കർമ്മങ്ങളനുഷ്ടിച്ച് ജീവിക്കുന്ന അഘോരി സെക്റ്റുകളക്കിടയിൽ സംസ്കാരത്തിനു കൊണ്ടുവരുന്ന ശവം ഭക്ഷിക്കുന്നവരുള്ളവരായും തെളിയിക്കപ്പെട്ടിട്ടുണ്ട്.
19ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ആർക്കിയോളജിസ്റ്റായ ജെയിംസ് ബർഗീസ്ൻറെ നേത്യത്തിൽ ഇന്ത്യയെ കുറിച്ചുള്ള പഠനങ്ങൾ പ്രസിദ്ധീകരിച്ച അക്കാലത്തെ ഒരു അക്കാദമിക്ക് ജേർണലാണ് ഇന്ത്യൻ ആൻറിക്വറി. ഈ പുസ്തകതത്തിൽ ഇന്ത്യയിലെ കാനിബാളിസത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ചില ട്രൈബുകൾക്കിടയിൽ കേരളത്തിലെ ഒരു സംഭവവും ഉൾപ്പെട്ടിട്ടുണ്ട്. 1876 ലെ ജേർണലിലാണ് മലബാറിൽ 16 വർഷം മുന്നേ നടന്ന സംഭവം നേരിട്ടറിയാം എന്ന രീതിയിൽ dr ബർണേൽ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ വ്യാപകമായി മനുഷ്യമാംസം തിന്നുന്നവരുണ്ടെന്ന് ഒരു യൂറോപ്യൻ ഗ്രന്ഥവും പറയുന്നു.
ലോകത്തെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ഇത്തരം കാര്യങ്ങൾ കുറവ് റിപ്പോർട്ട് ചെയ്ത രാജ്യം ആണ് ഇന്ത്യ.
രണ്ടാം ലോകമഹായുദ്ധകാലത്ത് പോലും ഭക്ഷ്യക്ഷാമം കാരണം യൂറോപ്പിൽ മനുഷ്യമാംസം ഭക്ഷിക്കുന്നതിനെ കുറിച്ച് റിപ്പോർട്ടുക
ഇന്ത്യൻ ആൻറിക്വറിയില് തന്നെ അപൂർവ്വമായി ഇത്തരം സംഭവങ്ങളുണ്ടെന്നാണ് എഴുതിയിട്ടുള്ളത്. അനുഷ്ടാനപരമായി ശ്മശാനത്തിലെ കർമ്മങ്ങളും മന്ത്രവാദവും ഒക്കെ സജീവമായി പല വിഭാഗങ്ങളക്കിടയിൽ നടന്ന സ്ഥലമാണ് മലബാർ ,,പ്രേതാരാധന ഒക്കെ സജീവമായിരുന്നു ..ഒരു പക്ഷേ അതിൻറെ ഭാഗമായി ഇത്തരം സംഭവങ്ങൾ നടന്നു കൂടാ എന്നില്ല..
എന്തായാലും കേരളത്തിൽ ചില അപൂർവ്വ സംഭവങ്ങളിൽ അല്ലാതെ മനുഷ്യ മാംസം ഭക്ഷിച്ചിരുന്ന മനുഷ്യർ ജീവിച്ചിരുന്നു എന്നതിന് ഒരു തെളിവും ഇതുവരെ കേരളത്തിൽ ലഭിച്ചിട്ടില്ല. ഇനി അങ്ങനെ ഉണ്ടെങ്കിൽ തന്നെ പണ്ടുകാലത്ത് ആയിരിക്കും ഇപ്പോൾ അങ്ങനെയുള്ളവർ ഒന്നെങ്കിൽ വല്ല മാനസിക രോഗിയോ അല്ലെങ്കിൽ ഭക്ഷണം കിട്ടാതെ ജീവിക്കുന്നതോ ആകാം.
Content highlight : Were there people in Kerala who ate new born babys and raw human flesh