മാന്നാര്‍ നിവാസികളെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും നിശ്ചയമില്ല. ഒരു സിനിമാ ഷൂട്ടിംഗ് കാണുന്നതു പോലെ നാട്ടുകാരും ജനങ്ങളും പോലീസിന്റെ നടപടികള്‍ കണ്ടുകൊണ്ടിരിക്കുന്നു. 15 വര്‍ഷം മുന്‍പ് നടന്നൊരു കൊലപാതകമാണ് പോലീസ് അന്വേഷണിക്കാന്‍ തയ്യാറെടുത്തിരിക്കുന്നത്. കാണാതായ സ്ത്രീയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസ് പരിശോധന ആരംഭിച്ചിരിക്കുന്നത്. കൊലചെയ്യപ്പെട്ടത് കല എന്ന യുവതിയാണ്. ഇവരുടെ വീട്ടു വളപ്പിലെ സെപ്റ്റിക് ടാങ്ക് തുറന്നാണ് പരിശോധന നടത്തുന്നത്.
മാന്നാറില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ കല എന്ന യുവതിയെ കൊന്ന് കുഴിച്ചിട്ടേെട്ടന്ന സംശയത്തെ തുടര്‍ന്ന് നാലുപേരെ പോലീസ് ചോദ്യം ചെയ്ത് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ മറവ് ചെയ്തെന്ന് ആണ് ഇവര്‍ പറയുന്നത്. 2 മാസം മുന്‍പ് ലഭിച്ച ഒരു ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. അഞ്ച് പേര്‍ ചേര്‍ന്ന് യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു രഹസ്യവിവരം. പിടിയിലായവരെല്ലാം കൊല്ലപ്പെട്ട കലയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്. കേസില്‍ പ്രതിയായ അഞ്ചാമനെ കസ്റ്റഡിയിലെടുക്കാനായി അന്വേഷണം തുടര്‍ന്ന പൊലീസ് ഈ വിവരം പുറത്ത് അറിയിച്ചിരുന്നില്ല.
എന്നാല്‍ അഞ്ചാമനെ പൊലീസിന് കണ്ടെത്താനായിട്ടില്ല. മാന്നാറില്‍ പെണ്‍കുട്ടി താമസിച്ചിരുന്ന സ്ഥലത്ത് തന്നെ യുവതിയെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്ന വിവരം മാത്രമാണ് പോലീസിനുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടക്കുന്നതും. കലയുടെ ഭര്‍ത്താവ് അനിലിന്റെ വീടിന്റെ കോമ്പൗണ്ടിലുള്ള സെപ്റ്റിക് ടാങ്ക് പൊളിച്ചാണ് പരിശോധന നടത്തുന്നത്. മുമ്പ് സെപ്റ്റിക് ടാങ്കുണ്ടായിരുന്ന സ്ഥാനത്താണ് കുഴിച്ച് പരിശോധന നടത്തുന്നത്. ഇവിടെ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കുമോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇത് പൊലീസിന് മുന്നില്‍ വലിയ വെല്ലുവിളിയാണ്. കലയുടെ ഭര്‍ത്താവ് ഇസ്രയേലില്‍ ജോലി ചെയ്യുകയാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും നടത്തി വരികയാണ് പൊലീസ്.
തെളിവുകള്‍ ശേഖരിക്കുക, മൃതദേഹാവശിഷ്ടം ഉണ്ടോയെന്ന് ഉറപ്പുവരുത്തുക എന്നതാണ് പൊലീസ് ലക്ഷ്യം. 15വര്‍ഷം മുമ്പാണ് കലയെകാണാതാവുന്നത്. അനിലിന്റേയും കലയുടേയും പ്രണയ വിവാഹമായിരുന്നു. കാണാതാവുമ്പോള്‍ കലയ്ക്ക് കുഞ്ഞുണ്ടായിരുന്നു. സ്വന്തം വീട്ടുകാരുമായി കലയ്ക്ക് വലിയ അടുിപ്പമില്ലായിരുന്നു. പെട്ടെന്ന് ഒരു ദിവസം കലയെ കാണാതായിരുന്നു. പൊലീസിന് പരാതി ലഭിച്ചെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. അനില്‍ വേറെ വിവാഹം കഴിക്കുകയും കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു.
അനിലിന്റെ ബന്ധുക്കള്‍ക്ക് വിവാഹത്തില്‍ താല്‍പര്യമില്ലാതിരുന്നതിനാല്‍ ബന്ധുവീട്ടിലാണ് വിവാഹശേഷം കലയെ താമസിപ്പിച്ചിരുന്നത്. കലയെ ഇവിടെ നിര്‍ത്തിയശേഷം ഭര്‍ത്താവ് പിന്നീട് അംഗോളയിലേക്ക് ജോലിക്കുപോയി. എന്നാല്‍ കലയ്ക്ക് മറ്റാരോടോ ബന്ധമുണ്ടെന്ന് ചിലര്‍ വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. വഴക്കിനെത്തുടര്‍ന്ന് കല വീട്ടിലേക്ക് തിരികെപ്പോകാന്‍ തുനിഞ്ഞപ്പോള്‍ മകനെ തനിക്കുവേണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടു. പിന്നീട് നാട്ടിലെത്തിയ ശേഷം കലയുമായി സംസാരിക്കുകയും കാര്‍ വാടകയ്‌ക്കെടുത്ത് കുട്ടനാട് ഭാഗങ്ങളില്‍ യാത്ര പോകുകയും ചെയ്തു.
ഇതിനിടെ സുഹൃത്തുക്കളായ അഞ്ചുപേരെ വിളിച്ചുവരുത്തി കാറില്‍വച്ച് കലയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. അതേസമയം, സംഭവത്തെക്കുറിച്ച് പോലീസ് ഇതുവരെ ഔദ്യോഗികമായ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. യുവതി കൊല്ലപ്പെട്ടോ എന്നതടക്കം ഒരുവിവരവും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കലയുടെ ഭര്‍ത്താവ് അനില്‍ നിലവില്‍ വിദേശത്താണെന്നാണ് വിവരം.
കേരളത്തില്‍ ഓരോ ദിവസവും പുറത്തു വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. കൊലപാതകവും, കൊലപാതക ശ്രമവും തുടര്‍ക്കഥകളും. എലന്തൂരിലെ മന്ത്രവാദക്കൊലയും, തീവ്രവാദികളുടെ കൊലപാതകങ്ങളും നിരന്തരം കേരളത്തിന്റെ സമാധാനാന്തരീക്ഷത്തെ കലുഷിതമാക്കുന്നു. ഒന്നിനു പുറകേ മറ്റൊന്നായി ഉയര്‍ന്നു വരുന്ന സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്, ക്രിമിനലുകളുടെ വര്‍ദ്ധനവാണ്. ഒറ്റയ്ക്കും കൂട്ടത്തോടെയുമൊക്കെ കൊലപാതകങ്ങള്‍ ചെയ്യുന്നവര്‍ വര്‍ദ്ധിക്കുന്നുണ്ട്. പോലീസിന് അതുപോലെ ജോലിയും കൂടുന്നുണ്ട്. എന്തായാലും പോലീസിന്റെ അന്വേഷണം പുരോഗമിക്കട്ടെ. കുറ്റവാളികളെ പരിടികൂടട്ടെ.
contant highlights;Septi tank murder exposed in silence: Twitter twist in investigation; Did the husband kill?