Investigation

മിഹിര്‍ഷായും രണ്ടു കൂട്ടുകാരും ചേര്‍ന്ന് കുടിച്ചു തീര്‍ത്തത് ഒരു കുപ്പി വിസ്‌കി; തുടർന്ന് അബോധാവസ്ഥയില്‍ കാറോടിച്ച് ഇടിച്ച് കൊലപ്പെടുത്തിയത് ഒരു കുടുംബത്തിന്റെ അത്താണിയെ, വര്‍ളി ബിഎംഡബ്ല്യു ഹിറ്റ് ആന്റ് റണ്‍ കേസ് ഞെട്ടിക്കുന്നത്

അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ച് കൊലപ്പെടുത്തിയ ഇരട്ട സംഭവങ്ങളാണ് രണ്ടു മാസത്തിനുള്ളില്‍ മഹാരാഷ്ട്ര സംസ്ഥാനത്ത് നടന്നത്. രണ്ടു കേസുകളിലും പ്രതികള്‍ സംസ്ഥാനത്തെ ഉന്നതരുടെ മക്കള്‍. മദ്യപിച്ച് ലക്കുക്കെട്ട് അബോധാവസ്ഥയില്‍ കൊലപാതികള്‍ ഇടിച്ചു തെറിപ്പിച്ച് കൊലപ്പെടുത്തിയത് മൂന്ന് സാധാരണക്കാരെ. ഉന്നതരുടെ മക്കളെന്ന കാരണത്താല്‍ പലപ്പോഴും കേസുകളില്‍ ഇടപെട്ട പോലീസിന്റെ രീതിയെ ചോദ്യം ചെയ്യപ്പെടുകയാണ്. ജൂലൈ 7 ന് രാവിലെ ബിഎംഡബ്ല്യു കാര്‍ ഇടിച്ച് കൊലപ്പെട്ടത് ഒരു സ്ത്രീയും ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കിടക്കുന്നത് അവരുടെ ഭര്‍ത്താവുമാണ്. പാല്‍ഘര്‍ ജില്ലയില്‍ നിന്നുള്ള ഷിന്‍ഡേ വിഭാഗം ശിവസേന നേതാവ് രാജേഷ് ഷായുെട മകന്‍ മിഹിര്‍ ഷായാണ് മദ്യപിച്ച് അബോധാവസ്ഥയില്‍ ബിഎംഡബ്ല്യു കാറോടിച്ച് ബൈക്ക് യാത്രികരെ ഇടിക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തത്. രണ്ടു ദിവസം ഒളിവില്‍ കഴിഞ്ഞ മിഹിര്‍ ഷായെ പോലീസ് രഹസ്യ സങ്കേതത്തില്‍ നിന്നും പിടികൂടുകയായിരുന്നു. ബൈക്ക് യാത്രികയായിരുന്ന കാവേരി നഖ്വ (45) കൊല്ലപ്പെടുകയും ഭര്‍ത്താവ് പ്രദീപ് നഖ്വയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പൂനയില്‍ കൗമാരക്കാരന്‍ മദ്യപിച്ചശേഷം ഓടിച്ച കാര്‍ ഇടിച്ച് യുവ എന്‍ജീനിയര്‍മാര്‍ മരിച്ചിട്ട് ഒന്നരമാസം പിന്നിടുമ്പോഴാണ് വീണ്ടും മറ്റൊരു കൊലപാതകം.

സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞാണ് മഹിര്‍ ഷായെ പിടികൂടയതെങ്കിലും പോലീസ് ദുര്‍ബല വകുപ്പുകള്‍ ചുനമത്തിയെന്ന് ആരോപണം ഉയര്‍ന്നു. രാഷ്ട്രീയ സ്വാധീനം വന്നതോടെ പോലീസ് കുറ്റക്കാര്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെ പോലീസ് ഉണര്‍ന്നു പ്വര്‍ത്തിക്കാന്‍ തുടങ്ങി. ഇന്നലെയോടെയാണ് മഹിര്‍ ഷാ ഗത്യന്തരമില്ലാതെ താനാണ് കൊലപ്പെടുത്തിയത് സമ്മതിക്കുകയായിരുന്നു. ഒരു സ്ത്രീ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത അപകട സമയത്ത് ആഡംബര കാര്‍ ഓടിച്ചിരുന്നത് താനാണെന്ന് മുംബൈ ബിഎംഡബ്ല്യു ഹിറ്റ് ആന്‍ഡ് റണ്‍ കേസിലെ മുഖ്യപ്രതി മിഹിര്‍ ഷാ സമ്മതിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന വര്‍ളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥറാണ് ഇക്കാര്യം സ്ഥിതീകരിച്ചത്.

മുഖ്യപ്രതി മിഹിര്‍ ഷായും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളും അപകട ദിവസം മൊത്തം 12 വലിയ പെഗ് വിസ്‌കി-ഏകദേശം നാല് പെഗ് വീതം- കഴിച്ചതായി എക്സൈസ് ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ഇത്രയും അളവിലുള്ള മദ്യം എട്ട് മണിക്കൂര്‍ വരെ ലഹരിക്ക് കാരണമാകുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. മിഹിര്‍ ഷായും സുഹൃത്തുക്കളും ഞായറാഴ്ച പുലര്‍ച്ചെ 1:30 ന് ബാറില്‍ നിന്ന് ഇറങ്ങിയെന്നും പുലര്‍ച്ചെ 5 മണിയോടെയാണ് അപകടം സംഭവിച്ചതെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച, മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) മിഹിര്‍ ഷാ സന്ദര്‍ശിച്ച ജുഹു ആസ്ഥാനമായുള്ള ബാറിലെ അനധികൃത നിര്‍മ്മാണവും മറ്റും പൊളിച്ചു. മുംബൈയിലെ ജുഹു നഗരപ്രാന്തത്തില്‍ സ്ഥിതി ചെയ്യുന്ന വൈസ് ഗ്ലോബല്‍ തപസ് ബാറിനെതിരെ ബിഎംസി നടപടി സ്വീകരിച്ചത്.

ഈ സമയത്ത് 3,500 ചതുരശ്ര അടി അനധികൃത നിര്‍മ്മാണം പൊളിച്ചതായും അവര്‍ പറഞ്ഞു. 25 വയസ്സിന് താഴെയുള്ള മിഹിറിന് മദ്യം വിളമ്പിയ ജൂഹു ബാറിന്റെ ലൈസന്‍സ് സംസ്ഥാന എക്സൈസ് ഭരണകൂടം സസ്‌പെന്‍ഡ് ചെയ്തു. ജോബല്‍ ഹോസ്പിറ്റാലിറ്റീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡോണ്‍ ജിയോവാനി റെസ്റ്റോറന്റ് എന്ന പേരുള്ള ബാറില്‍ മറ്റ് ക്രമക്കേടുകളും എക്‌സൈസ് വകുപ്പ് കണ്ടെത്തി. അതേസമയം, മിഹിര്‍ ഷാ പബ്ബില്‍ തന്റെ പ്രായം 27 ആണെന്ന് കാണിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക രേഖകള്‍ പ്രകാരം മിഹിര്‍ ഷായ്ക്ക് 23 വയസ്സുണ്ട്, അതേസമയം മദ്യപാനത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 25 ആണ്. പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. നല്‍കുക. അദ്ദേഹത്തോടൊപ്പം പബ്ബില്‍ പോയ മൂന്ന് സുഹൃത്തുക്കള്‍ക്ക് 30 വയസ്സിനു മുകളില്‍ പ്രായമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചശേഷം കാവേരി നഖ്വയെ ഒന്നര കിലോമീറ്ററോളം വലിച്ചിഴച്ചു, മിഹിര്‍ അത് വലിച്ചിടുകയും ഡ്രൈവറുമായി സീറ്റ് മാറ്റി മറ്റൊരു വാഹനത്തില്‍ രക്ഷപ്പെടുകയും ചെയ്തതായി പോലീസ് പറഞ്ഞു. അപകടം നടന്നതു മുതല്‍ ഒളിവിലായിരുന്ന മിഹിര്‍ ഷായെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ മഹിറിനെ ജൂലൈ 16 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ആഡംബര കാറിന്റെ ടയറുകളിലൊന്നില്‍ സ്ത്രീ കുടുങ്ങിയതായി ഷായ്ക്ക് നന്നായി അറിയാമായിരുന്നു, എന്നിട്ടും അയാള്‍ കാര്‍ നിറുത്തിയില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. പരസ്യമായ ആക്രമണം ഭയന്നാണ് തങ്ങള്‍ വീടുവിട്ടിറങ്ങിയതെന്ന് മിഹിര്‍ഷായുടെ കുടുംബാംഗങ്ങളും പറഞ്ഞു. മുടി വെട്ടിയും താടി ക്ലീന്‍ ചെയ്തും പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് മുംബൈ പോലീസ് ദാദര്‍ കോടതിയില്‍ മിഹിര്‍ ഷായെ കസ്റ്റഡിയില്‍ വിട്ടു . മിഹിര്‍ ഷായും രാജഋഷി ബിദാവത്തും ബിഎംഡബ്ല്യുവിന്റെ നമ്പര്‍ പ്ലേറ്റ് നശിപ്പിച്ചത് പോലീസ് പിടിച്ചെടുത്തു.

Latest News