തന്റെ ഫാഷനും പ്രൊഫഷനും ഒന്നുതന്നെയായൽ എങ്ങനെയുണ്ടാകും, അത് പൊളിക്കും അല്ലേ. എന്നാൽ അങ്ങനെയുള്ള ഒഒരാളുടെ കഥയാണ് ഇന്ന് പറയാനുള്ളത്.. വെറും ഫാഷൻ അല്ല, മുന്നിൽ കാണുന്നതിനെയെല്ലാം തന്റെ ഫ്രെയിമിനുള്ളിൽ ഭദ്രമാക്കി കൈയിൽ തരുന്നൊരു വ്യക്തി. തൊട്ടതെല്ലാം പൊന്നെന്ന് പറയും പോലെ തൊട്ടതെല്ലാം വൈറൽ..മലയാളികള്ക്ക് സുപരിചിതനായ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവന് തമ്പിയെ കുറിച്ചാണ് പറയുന്നത്. പേര് കേൾക്കുമ്പോൾ തന്നെ ആളെ അറിയാമല്ലേ..അദ്ദേഹത്തിന് ഫോട്ടോ എടുക്കാൻ മോഡൽ തന്നെ വേണമെന്നില്ല.തന്റെ മുന്നിൽ ആരെ കാണുന്നു അവരിൽ എന്തെങ്കിലും ഒരു സ്പെഷ്യാലിറ്റി അദ്ദേഹം എപ്പോഴും കണ്ടെത്തും. അതിൽ നിറമോ ജാതിയോ ലിംഗമോ പ്രായമോ ഒരു പ്രശ്നമല്ല. ലൈൻമാനോ,സ്വിഗ്ഗി ഡെലിവറി ബോയ്യോ, 98 വയസ്സുള്ള പാപ്പിയമ്മ, ആസ്മാനെന്ന രാജസ്ഥാനി കുട്ടിയോ, അങ്ങനെ ഇന്ന വ്യക്തി എന്നൊന്നില്ല.
അത് പോലെ താനെടുക്കുന്ന ഓരോ ഫ്രെയിമുകൾക്കും കൃത്യമായ നിലപാട് എപ്പോഴും ഉണ്ടാകും, അങ്ങനെ ഒരുപാട് ഫോട്ടോകൾ വൈറലായിട്ടുമുണ്ടായിരുന്നു. ഇപ്പോഴിതാ വേറിട്ട ഫോട്ടോ ഷൂട്ടിലൂടെ വീണ്ടും വൈറലായി കൊണ്ടിരിക്കുകയാണ് അദ്ദേഹവും പുതിയ മോഡലായ ലൈൻമാൻ ശ്രീകാന്തേട്ടനും. അതെ
വീട്ടിലേക്ക് എന്നും വരുന്ന ലൈൻമാനായ ശ്രീകാന്ത് ഏട്ടനാണ് ഇപ്പോൾ താരം.
“ചേട്ടാ ഒരു ഫോട്ടോ ഷൂട്ട് നടത്തിയാലോ എന്നായിരുന്നു ആദ്യം പോയി ചോദിച്ചത്, ഉടനെ വന്ന മറുപടി എന്നെകൊണ്ട് പറ്റുമോ എന്നായിരുന്നു.. അതോർത്ത് ചേട്ടൻ പേടിക്കണ്ട ആകാര്യം ഞാനേറ്റു..
“സാധാരണ ലൈൻമാന് എപ്പോഴും ഒരു ലുക്ക് ഉണ്ടാകും, അതിൽ നിന്ന് വ്യത്യസ്തനായിരുന്നു ഇദ്ദേഹം,കട്ട താടിയും ബുള്ളറ്റുമാണ് ഹൈലൈറ്. കണ്ടു ഇഷ്ടപ്പെട്ടു എന്ന് പറയും പോലെ ആളെ കണ്ടതും തന്റെ ഫ്രെയിമിലേക്ക് അപ്പോൾ തന്നെ ക്ഷണിക്കുകയും ചെയ്തു.
View this post on Instagram
“സ്ഥിരം മോഡൽസിനെ ഷൂട്ട് ചെയ്യാൻ ആർക്കും പറ്റും,അവരെ ഫോട്ടോയെടുക്കാൻ ആർക്കും പറ്റും ഒരു ഫോട്ടോഗ്രാഫർ തന്നെ വേണമെന്നില്ല, എന്നാൽ പുതിയൊരാളെ മോഡൽ ആക്കുക എന്നത് കുറച്ച് പണിയാണ്, ആ ചലഞ്ചിങ് ഏറ്റെടുക്കാൻ തന്നെയാണ് എനിക്ക് ഏറ്റവും ഇഷ്ടം”ഇതാണ് മഹാദേവൻ തമ്പിക്ക് പറയാനുള്ളത്. ഒരു ചിത്രം മനോഹരമാക്കാൻ ഫ്രെയിമുകൾ മാത്രം പോരാ അതിന് കൃത്യമായ കോസ്റ്റ്യൂമും മേക്കപ്പും കൂടി വേണം, അതിന് കട്ടയ്ക്ക് കൂടെ നിൽക്കുന്ന രണ്ടുപേരും കൂടി ഇദ്ദേഹത്തിനൊപ്പമുണ്ട്. കോസ്റ്റ്യൂം ഡിസൈനറായ മെൻ ഇൻ ക്യു നൗഷാദും, മേക്കപ്പ് ആർട്ടിസ്റ്റായ പ്രഭിൻ തോമസും,തന്റെ ഫോട്ടോ ഷൂട്ടുകളും ഫ്രെയിമുകളും എന്നും മലയാളികൾക്ക് സുപരിചിതം തന്നെ, എന്നാൽ ഓരോ തവണയും അദ്ദേഹം ക്യാമറ എടുക്കുമ്പോഴും മലയാളികൾക്ക് ആകാംക്ഷയാണ് എന്തായിരിക്കും മഹാദേവൻ തമ്പിയുടെ ഫ്രെയിമിലെ പുതിയ വിഷയം.
Content highlight : Mahadevan Thambi new photo shoot