സായ് കൃഷ്ണയുടെ കാർ അപകടത്തിൽപ്പെട്ടു. സായിയുടെ ബിഎംഡബ്യു കാറിന് പിറകിൽ പച്ചക്കറി കൊണ്ടുപോകുന്ന ലോറി വന്ന് ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ പിൻഭാഗം തകർന്നു. അപകടത്തിൽ ബിഗ് ബോസ് മലയാളം സീസൺ ആറിലെ മറ്റ് മത്സരാർത്ഥികളായ നന്ദനയ്ക്കും നിഷാനയ്ക്കും പരിക്കേറ്റു. സായിയുടെ ഭാര്യ സ്നേഹയും നന്ദനയും നിഷാനയും സായിയുടെ മറ്റ് രണ്ട് സുഹൃത്തുക്കളും മാത്രമാണ് അപകടത്തിൽപ്പെട്ട വാഹനത്തിൽ ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടം നടന്നത്. തലനാരിഴയ്ക്കാണ് വലിയ പരിക്കുകളൊന്നും ഇല്ലാതെ കാർ യാത്രികർ രക്ഷപ്പെട്ടത്. നന്ദനയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ തലയിടിച്ച് മുഴ രൂപപ്പെട്ടു. നിഷാനയ്ക്ക് ഇടിയുടെ ആഘാതത്തിൽ ബോഡി ഷെയ്ക്കായതിനാൽ പെയിനുണ്ട്. പട്ടാമ്പിയിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.
ബ്ലോക്കിനിടയിൽ ഓവർ ടേക്ക് ചെയ്ത് വന്ന പച്ചക്കറി ലോറി ഇടിക്കുകയായിരുന്നുവെന്നാണ് സായിയയുടെ സുഹൃത്ത് പങ്കിട്ട ഏറ്റവും പുതിയ വീഡിയോയിൽ പറഞ്ഞത്. പോലീസുകാരിൽ നിന്നും നീതി ലഭിച്ചില്ലെന്നും വീഡിയോയിൽ സായിയയുടെ സുഹൃത്ത് പറയുന്നു. മൂന്ന് ലക്ഷത്തോളം രൂപയുടെ തകരാറുകൾ കാറിന് സംഭവിച്ചതായും സായിയയുടെ സുഹൃത്ത് പറയുന്നു. സായി സുഹൃത്തിനൊപ്പം മറ്റൊരു കാറിലായിരുന്നു.
സായിയുടെ സുഹൃത്തിന്റെ വാക്കുകളിലേക്ക്… പട്ടാമ്പിയിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. നല്ല ബ്ലോക്കായിരുന്നതുകൊണ്ട് തന്നെ ഇടത് സൈഡിനോട് ചേർത്ത് വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു.
പട്ടാമ്പിയിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. നല്ല ബ്ലോക്കായിരുന്നതുകൊണ്ട് തന്നെ ഇടത് സൈഡിനോട് ചേർത്ത് വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു.
അതിനിടയിലാണ് പച്ചക്കറി ലോറി ഓവർ ടേക്ക് ചെയ്ത് വന്ന് സായിയുടെ വാഹനത്തിന്റെ പിറകിൽ ഇടിച്ചത്. അപകടത്തെ പറ്റി ചോദിച്ചപ്പോൾ കയ്യിൽ നിന്നും പോയി എന്നാണ് പച്ചക്കറി ലോറിയിലുണ്ടായിരുന്നവർ നൽകിയ മറുപടി. മാത്രമല്ല മിസ്റ്റേക്ക് ലോറിക്കാർ ഏറ്റുപറയുകയും ചെയ്തു. നന്ദനയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ തലയിടിച്ച് മുഴ രൂപപ്പെട്ടു. നിഷാനയ്ക്ക് ഇടിയുടെ ആഘാതത്തിൽ ബോഡി ഷെയ്ക്കായതിനാൽ പെയിനുണ്ട്. നിഷാനയേയും നന്ദനയേയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാര്യമായ പരിക്കുകളില്ല. എങ്കിലും നടക്കാൻ പറ്റാത്ത അത്രത്തോളം ബോഡി പെയിനായിരുന്നു നിഷാനയ്ക്ക്. ശേഷം ഞങ്ങൾ പോലീസ് സ്റ്റേഷനിൽ പോയി. അവിടെ ചെന്ന് ലോറിക്കാരെ കുറിച്ച് ചോദിച്ചപ്പോൾ അവർ ലൈസൻസ് കാണിച്ചതുകൊണ്ട് പറഞ്ഞയച്ചുവെന്നുള്ള മറുപടിയാണ് പോലീസുകാർ നൽകിയത്.
അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനും നഷ്ടപരിഹാരം ചോദിക്കണമെന്നുമുള്ള രീതിയിൽ ഞങ്ങൾ സംസാരിച്ചപ്പോൾ കേസ് രജിസ്റ്റർ ചെയ്തോളൂ പക്ഷെ നഷ്ടപരിഹാരം കിട്ടാൻ പോകുന്നില്ലെന്ന തരത്തിൽ പോലീസുകാർ സംസാരിച്ചു. നഷ്ടപരിഹാരം ചോദിച്ചാൽ അയ്യായിരമോ പതിനായിരമോ മാത്രമെ കിട്ടുകയുള്ളൂവെന്നും പോലീസ് സ്റ്റേഷനിൽ നിന്നും പറഞ്ഞു.
അതുപോലെ അപകടസമയത്ത് ഓടി കൂടിയ നാട്ടുകാർ പോലും ലോറിക്കാരെ സപ്പോർട്ട് ചെയ്യുന്ന രീതിയിലാണ് സംസാരിച്ചത്. ചിലർ മാത്രം പ്രൈവെറ്റ് ആശുപത്രിയിൽ പോകാൻ പറഞ്ഞു. അങ്ങനെ ചെയ്താൽ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റും മറ്റും വെച്ച് കൂടുതൽ തുക എഴുതി മേടിക്കാം. പക്ഷെ സായ് അതിന് തയ്യാറായില്ല. അത്തരത്തിൽ കിട്ടുന്ന പണം വേണ്ടെന്ന് പറഞ്ഞത് സായ് തന്നെയാണ്. നിയമം നിയമത്തിന്റെ രീതിയിൽ പോകട്ടെ എന്ന സ്റ്റാന്റിലായിരുന്നു സായ്.
സായ് വണ്ടിയെടുത്ത് തിരിച്ചുപോയി. ഇനി ആ വാഹനം പഴയ രീതിയിലേക്ക് എത്തിക്കണമെങ്കിൽ ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ ചിലവഴിക്കേണ്ടി വരും. ഇൻഷുറൻസ് പോലും ഒന്നരലക്ഷം രൂപയെ ലഭിക്കൂ. ബാക്കി തുക കയ്യിൽ നിന്നും ഇടണം. പ്രീമിയം വെഹിക്കൾ ആയതുകൊണ്ട് മാത്രമാണ് ആർക്കം ജീവൻ നഷ്ടപ്പെടുന്ന തരത്തിലേക്ക് അപകടം വഴി മാറാതിരുന്നത്. അഥവാ ആരെങ്കിലും അപകടത്തിൽ മരിച്ച് പോയിരുന്നുവെങ്കിലും പോലീസുകാർ ലോറിക്കാരെ വെറുതെ വിടുമായിരുന്നുവോ?.
എന്ത് തരത്തിലുള്ള നീതിയാണ് നടന്നതെന്ന് മനസിലായില്ല. അപകടം സംഭവിച്ചപ്പോൾ ലോറി ഡ്രൈവറിന്റെ സുഹൃത്ത് വരെ നന്ദനയോട് കയർക്കുകയാണ് ചെയ്തത്. അപകടത്തിൽപ്പെട്ട കാർ ബിഎംഡബ്യു ആയതുകൊണ്ടാണോ എല്ലാവരും ലോറിക്കാരെ പിന്തുണച്ചതെന്നും മനസിലാകുന്നില്ലെന്നും സായിയുടെ സുഹൃത്ത് വീഡിയോയിൽ പറഞ്ഞു.
content highlight : sai-krishnas-car-met-with-an-accident