പൊതു ചടങ്ങില്‍ പ്രശസ്ത സിനിമാതാരം ആസിഫ് അലിയെ സംഗീത സംവിധായകനും ഗായകനുമായ രമേഷ് നാരായണന്‍ അപമാനിച്ചുവോ. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ഇത് സംബന്ധിച്ച് അനവധി പോസ്റ്റുകള്‍ ആണ് ഇടുന്നത്. സംഭവം നടന്നിരിക്കുന്നത് മനോരഥങ്ങള്‍ എന്ന് ആന്തോളജി സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടയിലാണ്. എം.ടി. വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരിസ് മനോരഥങ്ങളില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ബിജു മേനോന്‍, ആസിഫ് അലി, സിദ്ദിഖ്, ഇന്ദ്രജിത്, ഇന്ദ്രന്‍സ്, വിനീത്, പാര്‍വതി തിരുവോത്ത്, അപര്‍ണ ബാലമുരളി, ദുര്‍ഗ കൃഷ്ണ, ആന്‍ ആഗസ്റ്റിന്‍, സുരഭി ലക്ഷ്മി, നദിയ മൊയ്തു തുടങ്ങി ഒട്ടേറെ താരങ്ങളാണ് അഭിനയിക്കുന്നുണ്ട്. സംവിധായകരായ പ്രിയദര്‍ശന്‍, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, രഞ്ജിത്, മഹേഷ് നാരായണന്‍, രതീഷ് അമ്പാട്ട് തുടങ്ങിയവരാണ് 9 ഹ്രസ്വചിത്രങ്ങള്‍ ഒരുക്കുന്നത്. പ്രിയദര്‍ശന്‍ രണ്ടു ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നു. എംടിയുടെ മകളും നര്‍ത്തകിയുമായ അശ്വതിയാണ് ഒരു സിനിമയുടെ സംവിധാനം.
ഇതില്‍ ജയരാജ് സംവിധാനം ചെയ്ത ‘സ്വര്‍ഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തിന്റെ സംഗീത നിര്‍വഹിച്ചത് രമേശ് നാരായണനാണ്. രമേശ് നാരായണ ആദരിക്കാന്‍ വേണ്ടി ആസിഫ് അലി വേദിയിലേക്ക് ക്ഷണിച്ചു. എന്നാല്‍ ആ ക്ഷണം നിരസിച്ച രമേശ് നാരായണന്‍ ആസിഫിനോട് എന്തോ പറയുകയും പുറകില്‍ ഇരുന്ന് ജയരാജിനെ തനിക്ക് മെമെന്റോ നല്‍കാനായി വിളിക്കുകയും ചെയ്തു. ബിജു മേനോനും ഇന്ദ്രജിത്തും ഉള്‍പ്പെടെയുള്ള താരങ്ങള്‍ അവിടെ സന്നിഹിതരായിരുന്നു. മെമെന്റോ നല്‍കാന്‍ വന്ന ആസിഫ് അലിയെ അപമാനിച്ച് മറ്റൊരാളെകൊണ്ട് അത് സ്വീകരിച്ച നടപടിയാണ് സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നത്
ഒരു പൊതുചടങ്ങില്‍ ക്യാമെറകള്‍ക്ക് മുന്നില്‍ അപമാനിതന്‍ ആവുക എന്നത് വല്ലാത്തൊരു അവസ്ഥ ആണ്. ഇന്നലെ മനോരഥങ്ങള്‍ ഓഡിയോ ലോഞ്ചില്‍ ആസിഫ് അലിയോടുള്ള രമേശ് നാരായണന്റെ പെരുമാറ്റം അംഗീകരിക്കാന്‍ ആകുന്ന ഒന്നല്ല. രമേശിന് അവാര്‍ഡ് നല്‍കാന്‍ ചെന്ന ആസിഫിനെ ഹസ്ത ദാനം പോലും ചെയ്യാതെ സീനിയര്‍ സംവിധായകന്‍ ജയരാജിനെ വിളിച്ചു വരുത്തി അവാര്‍ഡ് കൈപ്പറ്റുക ആയിരുന്നു. തെറ്റിദ്ധാരണ ഉണ്ടായി എന്നൊക്കെ പറഞ്ഞു സംഭവം ഒതുക്കാന്‍ ആണ് സാധ്യത. പക്ഷേ, പല സീനിയര്‍ കലാകാരന്മാരുടെയും arrogant രീതികള്‍ ഇപ്പോഴും തുടരുന്നുണ്ട് എന്നതാണ് വാസ്തവം. ഒരോ വാട്‌സ് ആപ്പ് ഉപയോക്താവ് പറഞ്ഞു.
Asif Ali യോട് Ramesh Narayanan ഈ കാണിച്ചത് ഒരുമാതിരി പരുപാടിയായി പോയി…ആസിഫ് ആ ചിരിച്ച് കൊണ്ട് നില്‍ക്കുന്നത് കണ്ടപ്പോള്‍ എന്തോ വിഷമം തോന്നി….യെന്ന് മറ്റൊരു ഫെയ്‌സ്ബുക്ക് ഉപയോക്താവ് കുറിച്ചു.
എം.ടി. വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരിസ് ‘മനോരഥങ്ങള്‍’ ട്രെയിലര്‍ റിലീസ് ചടങ്ങ് കൊച്ചിയിലാണ് നടന്നത്. മമ്മൂട്ടി,മോഹന്‍ലാല്‍, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ ഭാഗമാവുന്ന ആന്തോളജി സീരിസ് ആഗസ്റ്റ് 15 ന് ഒ.ടി.ടി പ്ലാറ്റ്ഫോമായ സീ 5ലൂടെ റിലീസിനെത്തും. കമല്‍ഹാസന്റെ അവതരണത്തോടെയാകും സീരിസ് ആരംഭിക്കുക. സംവിധായകരായ പ്രിയദര്‍ശന്‍, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, മഹേഷ് നാരായണന്‍, രഞ്ജിത്ത്, രതീഷ് അമ്പാട്ട് തുടങ്ങിയവരാണ് ചിത്രങ്ങളൊരുക്കുന്നത്. എംടിയുടെ മകളും പ്രശസ്ത നര്‍ത്തകിയുമായ അശ്വതിയാണ് ഇതിലൊരു സിനിമ ഒരുക്കിയിരിക്കുന്നത്. സംവിധായിക എന്നതിനൊപ്പം ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ കൂടിയാണ് അശ്വതി. സീരീസില്‍ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദര്‍ശനാണ്.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ഓളവും തീരവും’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകന്‍. ‘ശിലാലിഖിതം’ എന്ന ചിത്രത്തില്‍ ബിജു മേനോനാണ് നായകന്‍. ആന്തോളജിയിലെ ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’ എന്ന സിനിമ സംവിധായകന്‍ രഞ്ജിത്താണ് ഒരുക്കിയിരിക്കുന്നത്. എംടിയുടെ ആത്മകഥാംശമുള്ള പി കെ വേണുഗോപാല്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടിയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ‘നിന്റെ ഓര്‍മയ്ക്ക്’ എന്ന ചെറുകഥയുടെ തുടര്‍ച്ചയെന്ന നിലയില്‍ എം.ടി എഴുതിയ യാത്രാക്കുറിപ്പാണ് ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’. ‘ഷെര്‍ലക്ക്’ എന്ന ചെറുകഥ സിനിമയാക്കുന്നത് മഹേഷ് നാരായണനാണ്. ഫഹദ്ഫാ സിലാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ദീഖ് മുഖ്യവേഷത്തിലെത്തുന്ന ‘അഭയം തേടി വീണ്ടും’ സന്തോഷ് ശിവനും, നെടുമുടി വേണു, സുരഭി, ഇന്ദ്രന്‍സ് എന്നിവരഭിനയിച്ച ‘സ്വര്‍ഗം തുറക്കുന്ന സമയം’ ജയരാജും സംവിധാനം ചെയ്യുന്നു. പാര്‍വതി തിരുവോത്ത് അഭിനയിച്ച ‘കാഴ്ച’യുടെ സംവിധായകന്‍ ശ്യാമപ്രസാദ് ആണ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ‘കടല്‍ക്കാറ്റ്’ എന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും അപര്‍ണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എംടിയുടെ മകള്‍ അശ്വതി സംവിധാനം ചെയ്ത ചിത്രത്തില്‍ ആസിഫ് അലിയും മധുബാലയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എംടിയുടെ ‘വില്‍പ്പന’ എന്ന ചെറുകഥയാണ് അശ്വതി സംവിധാനം ചെയ്യുന്നത്. സാരേഗാമ, ന്യൂസ് വാല്യൂ എന്നിവര്‍ ചേര്‍ന്നാണ് ഈ വെബ് സീരിസ് നിര്‍മിച്ചിരിക്കുന്നത്.