പാലക്കാട്: ആലത്തൂര്‍ കാട്ടുശേരി വാവോലിയില്‍ സ്കൂള്‍ ബസ് കനാലിലേയ്ക്ക് മറിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് നിസ്സാര പരിക്ക്. 24 കുട്ടികള്‍ ബസില്‍ ഉണ്ടായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് 4.15 -ഓടെ സംഭവം. ആലത്തൂര്‍ എ.എസ്.എം.എം. എച്ച്.എസ്.എസിന്റെ സ്കൂള്‍ ബസിനാണ് അപകടം ഉണ്ടായത്. ആറാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികളായിരുന്നു ബസിൽ. ബസ് തോട്ടിലേക്ക് മറിഞ്ഞയുടൻ നാട്ടുകാരോടിയെത്തി രക്ഷാപ്രവർത്തനം തുടങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.
ആലത്തൂരില്‍നിന്ന് ഗാന്ധി ജങ്ഷൻ കാട്ടുശ്ശേരി വഴി ആര്. കൃഷ്ണന് റോഡിലൂടെ ഇരട്ടക്കുളത്തേക്ക് പോകുകയായിരുന്നു ബസ്. റോഡിലെ കുഴിയിൽ ചാടിയതിനെ തുടർന്ന് ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു. കുട്ടികളെ ബസിന്റെ ചില്ല് പൊട്ടിച്ചാണ് പുറത്തെടുത്തതെന്ന് നാട്ടുകാർ പറഞ്ഞു.
കുട്ടികള്‍ക്ക് നിസാര പരുക്ക് മാത്രമാണുള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വിദ്യാര്‍ത്ഥികളെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് ആശുപത്രികളിലാണ് കുട്ടികളെ പ്രവേശിപ്പിച്ചത്.