Palakkad

പാ​ലം വേണമെന്ന് ആവശ്യം ; പു​ഴ​യി​ൽ​ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹം എ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ സ​മ​രം | The need for a bridge; Struggle against taking dead bodies of those who died in the river

അ​ട്ട​പ്പാ​ടി പു​തൂ​ർ വ​ര​ഗാ​ർ പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ച ആ​ളു​ക​ളു​ടെ മൃ​ത​ദേ​ഹം എ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ ആ​ദി​വാ​സി ഗോ​ത്ര സ​മൂ​ഹം അ​ധി​കൃ​ത​ർ​ക്ക് മു​ന്നി​ൽ സ​മ​രം ന​ട​ത്തി. പ്ര​ദേ​ശ​ത്തേ​ക്ക് ന​ട​പ്പാ​ക്കു​ന്ന കോ​ടി​ക​ളു​ടെ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്ക​പ്പെ​ടു​മ്പോ​ഴും അ​ത് ത​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്നി​ല്ലെ​ന്ന് സ​മ​ര​ക്കാ​ർ പ​റ​ഞ്ഞു. ഇ​ട​വാ​ണി ഭാ​ഗ​ത്ത് പു​ഴ മു​റി​ച്ചു​ക​ട​ന്ന് വീ​ട്ടി​ലെ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ഇ​ട​വാ​ണി സ്വ​ദേ​ശി​ക​ളാ​യ മു​രു​ക​നും (29) കൃ​ഷ്ണ​നും (55) ഒ​ഴു​ക്കി​ൽ​പെ​ട്ട് മ​രി​ച്ച​ത്.

ഇ​വി​ടെ പു​ഴ ക​ട​ക്കാ​ൻ പാ​ല​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ദു​ര​ന്തം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. കോ​ടി​ക​ൾ മു​ട​ക്കി പ്ര​ദേ​ശ​ത്തേ​ക്ക് റോ​ഡ് നി​ർ​മി​ച്ച​പ്പോ​ൾ അ​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ലം നി​ർ​മി​ക്കാ​ൻ അ​ധി​കൃ​ത​ർ അ​നാ​സ്ഥ കാ​ണി​ച്ചു. പു​ഴ​ക്കു​കു​റു​കെ പാ​ല​വും ഇ​ട​വാ​ണി, താ​ഴെ ഭൂ​ത​യാ​ർ ആ​ദി​വാ​സി ഗ്രാ​മ​ങ്ങ​ളി​ൽ വീ​ട് അ​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ആ​ദി​വാ​സി​ക​ൾ മൃ​ത​ദേ​ഹ​വു​മാ​യി സ​മ​രം ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് അ​ട്ട​പ്പാ​ടി നോ​ഡ​ൽ ഓ​ഫി​സ​ർ കൂ​ടി​യാ​യ ഒ​റ്റ​പ്പാ​ലം സ​ബ് ക​ല​ക്ട​ർ സ്ഥ​ല​ത്തെ​ത്തി സ​മ​ര​ക്കാ​രു​മാ​യി സ​ന്ധി സം​ഭാ​ഷ​ണം ന​ട​ത്തി.