നമ്മുടെ ചർമ്മത്തിൽ പലതരത്തിലുള്ള തെറ്റുകൾ ഓരോ വട്ടവും നമ്മൾ വരുത്താറുണ്ട് ചിലതൊക്കെ നമ്മുടെ ചർമ്മത്തിന് നല്ലതല്ല എന്ന് നമുക്ക് തന്നെ അറിയാം പക്ഷേ ആ തെറ്റുകൾ നമ്മൾ വീണ്ടും വീണ്ടും ആവർത്തിക്കും എന്നാൽ അത് പിന്നീട് നമ്മുടെ ചർമ്മത്തിൽ ഉണ്ടാക്കുന്നത് വലിയ ബുദ്ധിമുട്ടുകൾ ആയിരിക്കും അത്തരത്തിലുള്ള ഒരു വലിയ പ്രശ്നം എന്നത് നമ്മൾ ചർമ്മത്തിൽ സോപ്പ് ഉപയോഗിക്കുന്ന ഒരു പ്രശ്നമാണ് പലരും എളുപ്പത്തിന് ചെയ്യുന്ന ഒരു കാര്യമാണ് മുഖത്ത് സോപ്പ് ഉപയോഗിക്കുക എന്നത്
എന്നാൽ ഇതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ വളരെ വലുതാണ് സോപ്പ് ഉപയോഗിക്കുന്നവർ പ്രധാനമായി അറിയേണ്ട കുറച്ച് കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. സോപ്പിൽ അടങ്ങിയിരിക്കുന്നത് ചെറിയ രീതിയിലുള്ള രാസവസ്തുക്കൾ അല്ല വളരെ കഠിനമായ തരത്തിലുള്ള രാസവസ്തുക്കൾ ആണ് ഇത് നമ്മുടെ ചർമ്മത്തെ വളരെ പെട്ടെന്ന് ബാധിക്കുകയാണ് ചെയ്യുന്നത് മാത്രമല്ല നമ്മുടെ ആരോഗ്യത്തെയും ഇത് ബാധിക്കുന്നുണ്ട് അതുകൊണ്ടുതന്നെ മുഖത്ത് ഒരിക്കലും സോപ്പ് ഉപയോഗിക്കാൻ പാടില്ല
ചില സാഹചര്യത്തിൽ ഈ സോപ്പുകൾക്ക് നമ്മുടെ ചർമ്മത്തിലെ പിഎച്ച് ബാലൻസിനെ പോലും തടസ്സപ്പെടുത്തുവാനുള്ള കഴിവുണ്ട് സോപ്പിൽ കാസ്റ്റിക് ആസിഡ് എന്ന ഒരു ഘടകം അടങ്ങിയിട്ടുണ്ട് അതുകൊണ്ടാണ് ഇൻസ്റ്റന്റ് ആയിട്ടുള്ള ഒരു തിളക്കം ചില സമയത്ത് ഉപയോഗിക്കുമ്പോൾ നമുക്ക് ലഭിക്കുന്നത് ഇത് നമ്മുടെ ചർമ്മത്തിലെ സ്വാഭാവിക എണ്ണ നീക്കം ചെയ്യുകയാണ് ചെയ്യുന്നത് അതോടൊപ്പം തന്നെ നമ്മുടെ ചർമ്മത്തെ വരണ്ടതാക്കി മാറ്റുകയും ചെയ്യുന്നുണ്ട് സോപ്പുകൾ നിരന്തരമായി നമ്മുടെ ചർമ്മത്തിൽ ഉപയോഗിക്കുകയാണെങ്കിൽ നമ്മുടെ ചർമ്മത്തിലെ കൊളാജൻ തകർന്നു പോകുന്നതിനും നിർജലീകരണം ഉണ്ടാകുന്നതിനും ഇത് കാരണമാകും
ഇതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്താണെന്ന് വെച്ചാൽ മുഖത്തെ ചുളിവുകൾ വീഴും നേർത്ത വരകൾ വരും നിറം മങ്ങും പെട്ടെന്ന് പ്രായമായതുപോലെ തോന്നുകയും ചെയ്യും അതേപോലെ പതിവായി നിങ്ങൾ മുഖത്ത് ഉപയോഗിക്കുകയാണെങ്കിൽ ചർമ്മത്തിന്റെ ഉപരിതലത്തിൽ നിലവിലുള്ള സുഷിരങ്ങൾ അടഞ്ഞു പോകുവാനുള്ള സാധ്യത കൂടിയാണ് നിങ്ങൾ ഉണ്ടാക്കിയെടുക്കുന്നത് അതുകൊണ്ടുതന്നെ നമ്മുടെ ചർമം പെട്ടെന്ന് കഠിനം ഉള്ളതായി മാറുന്നു
ശരീരത്തിലാണ് സോപ്പ് ഉപയോഗിക്കുന്നത് എങ്കിൽ പോലും കഠിനമായ രാസവസ്തുക്കൾ ചേർത്ത് സോപ്പുകൾ ഉപയോഗിക്കാതിരിക്കുക ഗ്ലിസറിനും പാലും ഒക്കെ അടങ്ങിയിട്ടുള്ള സോബുകളാണ് ഉപയോഗിക്കേണ്ടത് അത്തരം സോപ്പുകൾ മാത്രമാണ് നമ്മുടെ ചർമ്മത്തിൽ ഈർപ്പം നിലനിർത്തുന്നത് പൊതുവേ സോപ്പുകൾ ശരീരത്തിലും ഉപയോഗിക്കുന്നത് നല്ലതല്ല അതുകൊണ്ടുതന്നെ ശരീരത്തിൽ ഉപയോഗിക്കേണ്ടത് ചില സോപ്പുകളിൽ അടങ്ങിയിട്ടുള്ള സുഗന്ധദ്രവ്യങ്ങളും പ്രിസർവേറ്റീവ്കളുമാണ് ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാക്കുന്നത് കൂടുതലായും ശരീരത്തിൽ ബോഡി വാഷ് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്