തിരുവല്ല ∙ വേങ്ങലിൽ കാറിനു തീപിടിച്ച് 2 പേർ വെന്തുമരിച്ചു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. മരിച്ചത് ഭാര്യയും ഭർത്താവുമാണെന്നു പൊലീസ് സ്ഥിരീകരിച്ചു. മരിച്ച സ്ത്രീയുടെ മാലയിൽ നിന്നാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്. പത്തനംതിട്ട തുകലശ്ശേരി സ്വദേശിയുടേതാണ് വാഹനം. മരിച്ചവർക്ക് 60നും 65നും ഇടയിൽ പ്രായം.
അതേസമയം, ഇടുക്കി കല്ലാർ-മാങ്കുളം റോഡിൽ ഓടി കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് അപകടം. വാഹനത്തിലുണ്ടായിരുന്ന കുഞ്ഞടക്കമുള്ളവർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. മാങ്കുളം സ്വദേശികളുടെ കാറിന് മുകളിൽ ആണ് മരം വീണത്. തലനാരിഴയ്ക്കാണ് എല്ലാവരും രക്ഷപ്പെട്ടത്.
സംസ്ഥാനത്ത് ഇന്നലെ മിന്നല്‍ ചുഴിലിയിലും ശക്തമായ കാറ്റിലും വ്യാപക നാശ നഷ്ടങ്ങളുണ്ടായി. കോഴിക്കോട്, പാലക്കാട്, വയനാട്, തൃശൂര്‍, ജില്ലകളിലാണ് ശക്തമായ കാറ്റില്‍ നാശനഷ്ടമുണ്ടായത്. കോഴിക്കോട് വിലങ്ങാട് വീട് തകര്‍ന്ന് ഒരാള്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലുള്‍പ്പെടെ പുലര്‍ച്ചെ മുതലുണ്ടായ ശക്തമായ കാറ്റില്‍ കനത്ത നാശ നഷ്ടമാണുണ്ടായത്. വടകര എടച്ചേരി വേങ്ങോലിയിലും വിലങ്ങാടും എരവത്ത് കുന്നിലുമാണ് പുലര്‍ച്ചെ ശക്തമായ മഴയും മിന്നല്‍ ചുഴലിയും ഉണ്ടായത്. വീടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണ് കാവിലുംപാറ മൂന്നാംകൈ സ്വദേശി സ്വപ്നക്ക് പരിക്കേറ്റു.