Pathanamthitta

പത്തനംതിട്ടയില്‍ പത്തുവയസുകാരിയെ കാണാതായി, അന്വേഷണം

പത്തനംതിട്ട റാന്നിയില്‍ പത്തു വയസുകാരിയെ കാണാതായി. ഇന്ന് രാവിലെ 9 മണിയോടെ വീട്ടില്‍ നിന്നാണ് കാണാതായത്. കുട്ടിയെ കാണാതാകുമ്പോള്‍ ടീ ഷര്‍ട്ടാണ് ധരിച്ചിരുന്നത്. കണ്ണാടിയുണ്ട്. നാലടിയോളം ഉയരമുണ്ട്. കുട്ടിയെ കാണാതാകുമ്പോള്‍ പെണ്‍കുട്ടിയുടെ മുത്തശ്ശി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

വിവരം കിട്ടുന്നവര്‍ റാന്നി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്നും പൊലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.കുട്ടിയെക്കുറിച്ച് വിവരം കിട്ടുന്നവര്‍ റാന്നി ഡിവൈസ്പിയുടെ മൊബൈല്‍ നമ്പറില്‍ (9497908512, 9497987055,0473 5227626 )വിവരം അറിയിക്കുക.

അച്ഛനും അമ്മയും മറ്റ് ആവശ്യങ്ങള്‍ക്കായി പുറത്തു പോയിരിക്കുകയായിരുന്നുവെന്നാണ് വിവരം. മുത്തശ്ശി കുട്ടിക്ക് ഭക്ഷണം നല്‍കിയതിന് ശേഷം അടുക്കളയില്‍ പോയി തിരികെ വന്നപ്പോള്‍ കുട്ടിയെ കാണാതാവുകയായിരുന്നു. പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്.