മലയാളികള്‍ക്ക് ഒരു പൊതുസ്വഭാവമുണ്ട്. വലിയ ദുരന്തമുണ്ടായാല്‍ എല്ലാം മറന്ന് ഒരുമിച്ചു നിന്നുകൊണ്ട് ദുരന്തത്തെ നേരിടുന്ന സ്വഭാവം. അത് ഇപ്പോഴും എപ്പോഴും മലയാളികളെ ഒരുമിച്ചു നിര്‍ത്തുന്നുണ്ട്. ഒസുനാമിയിലും, ഓഖി കാലത്തും, രണ്ടു പ്രളയങ്ങളിലും നമ്മള്‍ അത് ലോകത്തിനു മുമ്പില്‍ തെളിയിച്ചു കഴിഞ്ഞവരാണ്. ഇതാ അതുപോലൊരു ദുരന്ത മുഖത്താണ് മലയാളികള്‍ നില്‍ക്കുന്നത്. കൈയ്യും മെയ്യും മറന്ന് സഹായിക്കാനും കരുതലോടെ കാക്കാനും ഒരുമിച്ചു നില്‍ക്കാനുള്ള സമയം. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയിലേക്ക് രാവിലെ തന്നെ എത്തിക്കഴിഞ്ഞു. ദുരന്ത മുഖത്തേക്ക് ആറു മന്ത്രിമാരെ വിട്ടു.
എല്ലാ വകുപ്പുകളെയും ദുരന്തവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ നിര്‍ദേശം നല്‍കി. ചീഫ് സെക്രട്ടറി തൊട്ട് സംസ്ഥാനത്തെ എല്ലാ വകുപ്പു മേധാവികളെയും ജാഗ്രതയോടെ ഇരിക്കാന്‍ നിര്‍ദ്ദേശിച്ചു കഴിഞ്ഞു. ദേശീയ ദുരന്ത പ്രതിരോധ സേന തൊട്ട് ഇന്ത്യന്‍ ആര്‍മി, നേവ് എന്നിവരുടെ സേവനം ആവശ്യപ്പെട്ടു. റെസ്‌ക്യൂ ഓപ്പറേഷനായി രണ്ടു ഹെലിക്കോപ്ടറുകള്‍ സജ്ജമാക്കി. ഓരോ മണിക്കൂറിലേയും മഴസാധ്യതാ പ്രവചനങ്ങള്‍ ദുരന്ത നിവാരണ അതോറിട്ടിയില്‍ നിരീക്ഷിക്കാന്‍ അദ്ദേഹം തന്നെ മുന്‍കൈയ്യെടുത്തു. ദുരന്ത തീവ്രത കൃത്യമായി മനസ്സിലാക്കി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
അദ്ദേഹം സംസ്ഥാനത്തെ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍മാന്‍ കൂടിയാണ് എന്നതാണ് പ്രത്യേകത. അദ്ദേഹത്തിന് സംസ്ഥാനത്തെ എല്ലാ നിയമങ്ങള്‍ക്കും അതീതമായി പ്രവര്‍ത്തിക്കാനുള്ള അധികാരം ദുരന്ത നിവാരണ അതോറിട്ടി നല്‍കുന്നുണ്ട്. ദുരന്ത മുഖത്ത് മറ്റു നിയമങ്ങെളാം നിഷ്ഫലമാവുകയും ദുരന്ത നിവാരണ അതോറിട്ടി നിയമം ബലപ്പെടുകയും ചെയ്യും. ഏതു സാഹചര്യത്തെയും നേരിടാന്‍ നമുക്കൊരു ക്യാപ്ടന്‍ ഉണ്ടെന്ന് പറയുന്നത് ഇപ്പോഴാണ്. ദുരന്ത മുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഏതൊരാള്‍ക്കും നിര്‍ദ്ദേശം നല്‍കാന്‍ ഒരു ക്യാപ്ടനുണ്ടാകണം. അതാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന ക്യാപ്ടന്‍ നല്‍കുന്നത്.
ദുരന്ത മുഖത്തല്ല, ഇങ്ങ് തലസ്ഥാനത്തിരുന്ന്, ദുരന്ത നിവാരണ അതോറിട്ടിയില്‍ ഇരുന്ന് എണ്ണയിട്ട യന്ത്രംപോലെ സംസ്ഥാനത്തെ സര്‍ക്കാര്‍ മിഷണറികളെ കൃത്യമായി പ്രവര്‍ത്തിപ്പിക്കാനാണ് അദ്ദേഹം ചെയ്യുന്നത്. അതാണ് വേണ്ടതും. വയനാട്ടിലെ ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍, ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുത്തിയവരെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍, ദുരന്തത്തില്‍ തുരുത്തുകളില്‍ ഒറ്റപ്പെട്ടവരെ കണ്ടെത്താനുള്ള റെയ്ക്യൂ പ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ നടത്താനുള്ള നിര്‍ദ്ദേശം, ഭക്ഷണം, കുടിവെള്‌ലം നല്‍കുന്നതിനുള്ള നീക്കങ്ങള്‍, തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളുടെയും മേല്‍നോട്ടം നിര്‍വഹിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.
എല്ലാം കഴിഞ്ഞ് വൈകിട്ട് അഞ്ചു മണിക്ക് അദ്ദേഹം തന്നെ സംസ്ഥാനത്തു നടന്ന ദുരന്തത്തിന്റെ ഔദ്യോഗികമായ പ്രഖ്യാപനവും നടത്തും. മരണപ്പെട്ടവരുടെയും, കാണാതായവരുടെയും പട്ടികയും, രക്ഷപ്പെടുത്തിയവരുടെ കണക്കും അദ്ദേഹം പറയുമ്പോഴാണ് അത് ഔദ്യോഗിക കണക്കുകള്‍ ആകുന്നത്. പിണറായി വിജയനെന്ന മുഖ്യമന്ത്രിയേക്കാള്‍ ഒരു നാടിന്റെ ദുരന്ത മുഖത്ത് സധൈര്യം നിന്നൊരു സഖാവിനെയാണ് അദ്ദേഹത്തില്‍ കാണുന്നത്. ഓര്‍മ്മയുണ്ടാകണം, പ്രളയകാലത്ത്, ക്യാപ്ടനായി നിന്നത്. അന്നും അദ്ദേഹം ദുരന്തച നിവാരണ അതോറിട്ടിയിലെ കസേരയില്‍ ഉണ്ടായിരുന്നു. ഓരോ ദുരന്തത്തിലും അദ്ദേഹം ദുരന്ത നിവാരണ അതോറിട്ടിയില്‍ എത്തി കാര്യങ്ങള്‍ മനസ്സിലാക്കും.
അതിനു ശേഷമാണ് പറയേണ്ടതെന്തെന്നും, പറയാതിരിക്കേണ്ടതെന്തെന്നും തീരുമാനിക്കുന്നത്. ചൂരല്‍മലയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലും, സംസ്ഥാനം ആദ്യം ചെയ്തത്, ഔദ്യോഗിക പരിപാടികളെല്ലാം റദ്ദുചെയ്യുകയായിരുന്നു. ഇപ്പോഴിതാ ഇന്നും നാളെയും സംസ്ഥാനം ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഈ ദിവസങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുകയും ചെയ്യും. ഇനിയുള്ള ദിവസങ്ങളില്‍ മുഖ്യമന്ത്രി ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ വൈകുന്നേരങ്ങളില്‍ എത്തുമെന്ന പ്രതീക്ഷയുണ്ട്.
ഓര്‍മ്മയുണ്ടോ, പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കേള്‍ക്കാന്‍ കാത്തിരുന്നത്. കൊറോണ കാലത്തും, നമ്മള്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേട്ടത് എത്ര ആശ്വാസത്തോടെയാണ്. അങ്ങനെ കേരളത്തെ മുറിവേല്‍പ്പിച്ചു കടന്നുപോയ ഓരോ ദുരന്തത്തിലും മുഖ്യമന്ത്രി നല്‍കിയ ധൈര്യവും, കരുതലും ചെറുതായിരുന്നില്ല. ഈ കാലവും കടന്നു പോകും. നമ്മള്‍ കരളുറപ്പോടെ അതിജീവിക്കുക തന്നെ ചെയ്യും. ചൂരല്‍മലയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കെല്ലാവര്‍ക്കും വേണ്ടി കേരളമാകെ ദുഖമാചരിക്കുകയാണ്.
CONTENT HIGHLIGHTS;Kerala’s captain again: His press conferences in times of calamity are a relief