Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

കേരളത്തിന്റെ ക്യാപ്ടന്‍ വീണ്ടും: ആശ്വാസമാണ് ദുരന്തകാലത്തെ അദ്ദേഹത്തിന്റെ ജാഗ്രത /Kerala’s captain again: His press conferences in times of calamity are a relief

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 30, 2024, 03:32 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാളികള്‍ക്ക് ഒരു പൊതുസ്വഭാവമുണ്ട്. വലിയ ദുരന്തമുണ്ടായാല്‍ എല്ലാം മറന്ന് ഒരുമിച്ചു നിന്നുകൊണ്ട് ദുരന്തത്തെ നേരിടുന്ന സ്വഭാവം. അത് ഇപ്പോഴും എപ്പോഴും മലയാളികളെ ഒരുമിച്ചു നിര്‍ത്തുന്നുണ്ട്. ഒസുനാമിയിലും, ഓഖി കാലത്തും, രണ്ടു പ്രളയങ്ങളിലും നമ്മള്‍ അത് ലോകത്തിനു മുമ്പില്‍ തെളിയിച്ചു കഴിഞ്ഞവരാണ്. ഇതാ അതുപോലൊരു ദുരന്ത മുഖത്താണ് മലയാളികള്‍ നില്‍ക്കുന്നത്. കൈയ്യും മെയ്യും മറന്ന് സഹായിക്കാനും കരുതലോടെ കാക്കാനും ഒരുമിച്ചു നില്‍ക്കാനുള്ള സമയം. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയിലേക്ക് രാവിലെ തന്നെ എത്തിക്കഴിഞ്ഞു. ദുരന്ത മുഖത്തേക്ക് ആറു മന്ത്രിമാരെ വിട്ടു.

എല്ലാ വകുപ്പുകളെയും ദുരന്തവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ നിര്‍ദേശം നല്‍കി. ചീഫ് സെക്രട്ടറി തൊട്ട് സംസ്ഥാനത്തെ എല്ലാ വകുപ്പു മേധാവികളെയും ജാഗ്രതയോടെ ഇരിക്കാന്‍ നിര്‍ദ്ദേശിച്ചു കഴിഞ്ഞു. ദേശീയ ദുരന്ത പ്രതിരോധ സേന തൊട്ട് ഇന്ത്യന്‍ ആര്‍മി, നേവ് എന്നിവരുടെ സേവനം ആവശ്യപ്പെട്ടു. റെസ്‌ക്യൂ ഓപ്പറേഷനായി രണ്ടു ഹെലിക്കോപ്ടറുകള്‍ സജ്ജമാക്കി. ഓരോ മണിക്കൂറിലേയും മഴസാധ്യതാ പ്രവചനങ്ങള്‍ ദുരന്ത നിവാരണ അതോറിട്ടിയില്‍ നിരീക്ഷിക്കാന്‍ അദ്ദേഹം തന്നെ മുന്‍കൈയ്യെടുത്തു. ദുരന്ത തീവ്രത കൃത്യമായി മനസ്സിലാക്കി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

 

അദ്ദേഹം സംസ്ഥാനത്തെ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍മാന്‍ കൂടിയാണ് എന്നതാണ് പ്രത്യേകത. അദ്ദേഹത്തിന് സംസ്ഥാനത്തെ എല്ലാ നിയമങ്ങള്‍ക്കും അതീതമായി പ്രവര്‍ത്തിക്കാനുള്ള അധികാരം ദുരന്ത നിവാരണ അതോറിട്ടി നല്‍കുന്നുണ്ട്. ദുരന്ത മുഖത്ത് മറ്റു നിയമങ്ങെളാം നിഷ്ഫലമാവുകയും ദുരന്ത നിവാരണ അതോറിട്ടി നിയമം ബലപ്പെടുകയും ചെയ്യും. ഏതു സാഹചര്യത്തെയും നേരിടാന്‍ നമുക്കൊരു ക്യാപ്ടന്‍ ഉണ്ടെന്ന് പറയുന്നത് ഇപ്പോഴാണ്. ദുരന്ത മുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഏതൊരാള്‍ക്കും നിര്‍ദ്ദേശം നല്‍കാന്‍ ഒരു ക്യാപ്ടനുണ്ടാകണം. അതാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന ക്യാപ്ടന്‍ നല്‍കുന്നത്.

ദുരന്ത മുഖത്തല്ല, ഇങ്ങ് തലസ്ഥാനത്തിരുന്ന്, ദുരന്ത നിവാരണ അതോറിട്ടിയില്‍ ഇരുന്ന് എണ്ണയിട്ട യന്ത്രംപോലെ സംസ്ഥാനത്തെ സര്‍ക്കാര്‍ മിഷണറികളെ കൃത്യമായി പ്രവര്‍ത്തിപ്പിക്കാനാണ് അദ്ദേഹം ചെയ്യുന്നത്. അതാണ് വേണ്ടതും. വയനാട്ടിലെ ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍, ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുത്തിയവരെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍, ദുരന്തത്തില്‍ തുരുത്തുകളില്‍ ഒറ്റപ്പെട്ടവരെ കണ്ടെത്താനുള്ള റെയ്ക്യൂ പ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ നടത്താനുള്ള നിര്‍ദ്ദേശം, ഭക്ഷണം, കുടിവെള്‌ലം നല്‍കുന്നതിനുള്ള നീക്കങ്ങള്‍, തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളുടെയും മേല്‍നോട്ടം നിര്‍വഹിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.

ReadAlso:

കരഞ്ഞ് കണ്ണീര്‍ വറ്റിയ കണ്ണുകളുമായി ഗാസയിലെ കുരുന്നുകള്‍, കഴിക്കാന്‍ ആഹാരമില്ല, ‘വിശപ്പില്‍ വലഞ്ഞ് ഒരു ജനത’; ജിഎച്ച്എഫ് പ്രവര്‍ത്തനമാരംഭിച്ചതിനുശേഷം ഇസ്രായേല്‍ സൈന്യം 1,000ത്തിലധികം പലസ്തീനികളെ കൊലപ്പെടുത്തി

എന്റെ ഓര്‍മ്മകളിലെ ‘വീട്ടിലെ വി എസ്’: വി.എസ്സിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്നും മാധ്യമ പ്രവര്‍ത്തകന്‍ പി.ആര്‍ സുമേരന്‍

ആശങ്കപ്പെടുത്തി കണക്കുകൾ; വളരുന്ന തലമുറ എങ്ങോട്ട് ?

സൈന്യത്തിന്റെ ഉന്നതങ്ങളിലെത്തിയ 4 സഹപാഠികള്‍, വീണ്ടുമെത്തുന്നു പഴയ ക്ലാസിലേക്ക്: ലെഫ്റ്റനന്റ് ജനറല്‍ വിജയ് ബി.നായര്‍, മേജര്‍ ജനറല്‍ വിനോദ് ടി.മാത്യു, മേജര്‍ ജനറല്‍ ഹരി ബി.പിള്ള, എയര്‍ വൈസ് മാര്‍ഷല്‍ കെ.വി.സുരേന്ദ്രന്‍ നായര്‍

അഹമ്മദാബാദ് വിമാനാപകടം; രണ്ട് ഇന്ധന നിയന്ത്രണ സ്വിച്ചുകളും കട്ട് ഓഫ് സ്ഥാനത്തേക്ക് പോയി, എന്താണ് ഈ ഫ്യുവല്‍ സ്വിച്ച് ?

എല്ലാം കഴിഞ്ഞ് വൈകിട്ട് അഞ്ചു മണിക്ക് അദ്ദേഹം തന്നെ സംസ്ഥാനത്തു നടന്ന ദുരന്തത്തിന്റെ ഔദ്യോഗികമായ പ്രഖ്യാപനവും നടത്തും. മരണപ്പെട്ടവരുടെയും, കാണാതായവരുടെയും പട്ടികയും, രക്ഷപ്പെടുത്തിയവരുടെ കണക്കും അദ്ദേഹം പറയുമ്പോഴാണ് അത് ഔദ്യോഗിക കണക്കുകള്‍ ആകുന്നത്. പിണറായി വിജയനെന്ന മുഖ്യമന്ത്രിയേക്കാള്‍ ഒരു നാടിന്റെ ദുരന്ത മുഖത്ത് സധൈര്യം നിന്നൊരു സഖാവിനെയാണ് അദ്ദേഹത്തില്‍ കാണുന്നത്. ഓര്‍മ്മയുണ്ടാകണം, പ്രളയകാലത്ത്, ക്യാപ്ടനായി നിന്നത്. അന്നും അദ്ദേഹം ദുരന്തച നിവാരണ അതോറിട്ടിയിലെ കസേരയില്‍ ഉണ്ടായിരുന്നു. ഓരോ ദുരന്തത്തിലും അദ്ദേഹം ദുരന്ത നിവാരണ അതോറിട്ടിയില്‍ എത്തി കാര്യങ്ങള്‍ മനസ്സിലാക്കും.

അതിനു ശേഷമാണ് പറയേണ്ടതെന്തെന്നും, പറയാതിരിക്കേണ്ടതെന്തെന്നും തീരുമാനിക്കുന്നത്. ചൂരല്‍മലയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലും, സംസ്ഥാനം ആദ്യം ചെയ്തത്, ഔദ്യോഗിക പരിപാടികളെല്ലാം റദ്ദുചെയ്യുകയായിരുന്നു. ഇപ്പോഴിതാ ഇന്നും നാളെയും സംസ്ഥാനം ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഈ ദിവസങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുകയും ചെയ്യും. ഇനിയുള്ള ദിവസങ്ങളില്‍ മുഖ്യമന്ത്രി ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ വൈകുന്നേരങ്ങളില്‍ എത്തുമെന്ന പ്രതീക്ഷയുണ്ട്.

 

ഓര്‍മ്മയുണ്ടോ, പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കേള്‍ക്കാന്‍ കാത്തിരുന്നത്. കൊറോണ കാലത്തും, നമ്മള്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേട്ടത് എത്ര ആശ്വാസത്തോടെയാണ്. അങ്ങനെ കേരളത്തെ മുറിവേല്‍പ്പിച്ചു കടന്നുപോയ ഓരോ ദുരന്തത്തിലും മുഖ്യമന്ത്രി നല്‍കിയ ധൈര്യവും, കരുതലും ചെറുതായിരുന്നില്ല. ഈ കാലവും കടന്നു പോകും. നമ്മള്‍ കരളുറപ്പോടെ അതിജീവിക്കുക തന്നെ ചെയ്യും. ചൂരല്‍മലയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കെല്ലാവര്‍ക്കും വേണ്ടി കേരളമാകെ ദുഖമാചരിക്കുകയാണ്.

 

CONTENT HIGHLIGHTS;Kerala’s captain again: His press conferences in times of calamity are a relief

Tags: Chief Minister Pinarayi VijayanSDRFNDRFKERALA CAPTAIN PINARAYI VIJAYANDISASTER MANAGEMENT CHAIRMANSDMAകേരളത്തിന്റെ ക്യാപ്ടന്‍ വീണ്ടുംആശ്വാസമാണ് ദുരന്തകാലത്തെ അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനങ്ങള്‍

Latest News

ആര്‍എസ്എസിന്‍റെ ദേശീയ വിദ്യാഭ്യാസ ഉച്ചകോടി ഇന്ന് കൊച്ചിയിൽ; അഞ്ച് സർവകലാശാല വിസിമാർക്ക് ക്ഷണം

പാലോട് രവിയുടെ രാജി; പുതിയ ഡിസിസി പ്രസിഡന്റിനെ കണ്ടെത്താൻ കോൺഗ്രസ്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വ്യാപക നാശം

മനുഷ്യക്കടത്ത് ആരോപണം; രണ്ട് മലയാളി കന്യാസ്ത്രീകൾ ഛത്തീസ്ഗഡിൽ അറസ്റ്റിൽ

ട്രെയിനിറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു ട്രെയിനിടിച്ച് വിദ്യാർഥിനി മരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.