രാജ്യത്തെയും അവിടുത്തെ മനുഷ്യരെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുന്ന നമ്മുടെ സൈന്യം കേരളത്തിന്റെ മാറ് പിളര്‍ന്ന വയനാട് ഉരുള്‍പൊട്ടലിലും സഹായത്തിന് കുതിച്ചെത്തി. കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തകരും, എന്‍.ഡി.ആര്‍.എഫ് സംഘവും സൈന്യത്തിന് പിന്തുണ നല്‍കിയതോടെ ഉരുള്‍ പൊട്ടി ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയില്‍ നിന്നും രക്ഷപ്പെടുത്തിയത് ആയിരം പേരെ. രക്ഷപ്പെടുത്താന്‍ ആരും എത്തില്ലെന്നുറപ്പിച്ച് മരണം മുഖാമുഖം നില്‍ക്കുമ്പോഴായിരുന്നു സൈന്യത്തിന്റെ ധീരമായ ഇടപെടല്‍. ഇന്ത്യന്‍ സൈന്യത്തിന് ബിഗ് സല്യൂട്ട്.
പുത്തുമലയിലും, കവളപ്പാറയിലും ഉണ്ടായ ഉരുള്‍പൊട്ടലിനേക്കാള്‍ ഇരിട്ടി ഭീകരമായ ഉരുള്‍പൊട്ടലാണ് ചൂരല്‍മലയില്‍ ഉണ്ടായതെന്ന് തിരിച്ചറിഞ്ഞതോടെ മുഖ്യമന്ത്രി സൈന്യത്തിന്റെ സേവനം ആവശ്യപ്പെടുകയായിരുന്നു. ഹെലിക്കോപ്ടര്‍ ഇല്ലാതെ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം അസാധ്യമാണെന്ന് അവിടെ രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്നവരും പറഞ്ഞിരുന്നു. ഇരവഴിഞ്ഞിപ്പുഴയിലൂടെ മൃതദേഹങ്ങള്‍ ഒഴുകാന്‍ തുടങ്ങിയത് ഭീകരത വര്‍ദ്ധിപ്പിക്കുകയും ചെയ്തു. സാധ്യമാകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും എന്‍.ഡി.ആര്‍.എഫും, പ്രത്യേകം പരിശീലനം ലഭിച്ചിട്ടുള്ള സന്നദ്ധ പ്രവര്‍ത്തകരും നടത്തിയെങ്കിലും തങ്ങളുടെ കൈയ്യില്‍ നില്‍ക്കില്ലെന്ന് ബോധ്യമായതോടെയാണ് സൈന്യത്തിന്റെ സേവനം ആവശ്യപ്പെട്ടത്. ഉരുള്‍പൊട്ടിയതോടെ മുണ്ടക്കൈയെ ഒറ്റപ്പെടുത്തിക്കൊണ്ട് പുഴ കുത്തിയൊഴുകിയതാണ് പ്രതീകുലമായത്.
പുഴയുടെ അങ്ങേത്തലയ്ക്കലേക്ക് പോകാന്‍ ഒരു മാര്‍ഗവും ഇല്ലാതെയുമായി. വൈകിട്ടോടെ എത്തിയ സൈന്യം, വടം ഉപയോഗിച്ചും, താത്ക്കാലിക പാലം നിര്‍മ്മിച്ചും, എയര്‍ ലിഫ്റ്റിംഗിലൂടെയുമാണ് ദുരന്ത സ്ഥലത്ത് എത്തി ആളുകളെ രക്ഷപ്പെടുത്തിയത്. തകര്‍ന്നു തരിപ്പണമായ മുണ്ടകൈ ഭാഗത്ത് ഹെലിക്കോപ്ടറിന് ഇറങ്ങാനാകുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കതിലും, സൈന്യം ഹെലിക്കോപ്ടര്‍ ആ തകര്‍ന്ന പ്രദേശത്ത് തന്നെ ഇറക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇത് അസാമാന്യ ധൈര്യത്തെയാണ് പ്രകടമാക്കിയത്. സ്വന്തം രാജ്യത്തെ ജനങ്ങളെ രക്ഷിക്കാന്‍ സ്വജീവന്‍പോലും ത്യജിക്കാന്‍ തയ്യാറായ സൈന്യത്തിന്റെ ധൈര്യം.
ഇന്ന് രാവിലെ 122 ഇന്‍ഫന്‍ട്രി ബറ്റാലിയനിലെ സൈനികരാണ് മുണ്ടക്കൈ ഗ്രാമത്തിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. രണ്ടുപേരെയും ആശുപത്രികളിലേക്ക് മാറ്റി. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും ഗ്രാമീണരുടെയും വിവരങ്ങളുടെ അടിസ്ഥാനത്തില്‍, 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ (ടി.എ) മദ്രാസ്, സബ് ജിജില്‍, സബ് ജയേഷ്, എന്‍ബി സബ് അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 12 ജവാന്‍മാര്‍ക്കൊപ്പം, ഏലാ റിസോര്‍ട്ടിലും വനത്തിനപ്പുറത്തും കുടുങ്ങിയ 19 സാധാരണക്കാരെ രക്ഷപ്പെടുത്തി. ഗ്രാമം. നദി കരകവിഞ്ഞൊഴുകുന്നത് വെല്ലുവിളികള്‍ക്കിടയിലും കയറുകള്‍ ഉപയോഗിച്ച് മനുഷ്യപാലം രൂപീകരിച്ച് എല്ലാവരെയും വിജയകരമായി ചൂരല്‍മലയിലേക്ക് മാറ്റി.
സൈന്യത്തിന്റെ ഔദ്യോഗിക റിലീസ്
കേരളത്തിലെ വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിലെ മേപ്പാടി പഞ്ചായത്തിലെ വന്‍ ഉരുള്‍പൊട്ടലില്‍ കുടുങ്ങിയ 250 ഓളം പേരെ രക്ഷപ്പെടുത്തുന്നതിനായി ഇന്നലെ രാവിലെ കേരള സര്‍ക്കാരില്‍ നിന്ന് ലഭിച്ച അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍, ഏകദേശം 200 ഓളം വരുന്ന ഇന്ത്യന്‍ സേനയുടെ രണ്ട് രക്ഷാ നിരകള്‍, കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് (ഡി.എസ്.സി) സെന്ററിലെ സൈനികരും കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലില്‍ നിന്നുള്ള മെഡിക്കല്‍ സംഘവും കോഴിക്കോട് നിന്ന് ടെറിട്ടോറിയല്‍ ആര്‍മിയിലെ സൈനികരുമാണ് ആദ്യം വിന്യസിച്ചത്. ഇന്ത്യന്‍ കരസേനയുടെയും ഇന്ത്യന്‍ വ്യോമസേനയുടെയും സഹായവും തേടി.
രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് സെന്ററില്‍ നിന്നുള്ള രണ്ട് റിലീഫ് കോളങ്ങളും രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളും മറ്റ് ഡിറ്റാച്ച്മെന്റുകളും വിന്യസിച്ചിട്ടുണ്ട്. എയര്‍ഫോഴ്സ് സ്റ്റേഷനായ സുലൂരില്‍ നിന്ന് രണ്ട് ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി അയച്ചിട്ടുണ്ട്. ബാധിത പ്രദേശത്തെ കാലാവസ്ഥ പ്രതികൂലമാണ്. എങ്കിലും, അവര്‍ വീണ്ടും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെടും. ഏകദേശം. പാങ്ങോട് മിലിട്ടറി സ്റ്റേഷനില്‍ നിന്ന് 23 മറാട്ടാ റജിഎം.ടിയിലെ ക്യാപ്റ്റന്‍ തുഷാറിന്റെയും 2 മദ്രാസ് റോഡിലെ ക്യാപ്റ്റന്‍ സൗരഭിന്റെയും നേതൃത്വത്തില്‍ 130 സൈനികര്‍ തിരുവനന്തപുരത്ത് നിന്ന് വയനാട്ടിലേക്ക് നീങ്ങുകയാണ്. പരമാവധി ടീം അംഗങ്ങളെ ഐ.എ.എഫ് എയര്‍ക്രാഫ്റ്റ് കോഴിക്കോട്ടേക്കും ബാക്കിയുള്ളവരെ റോഡ് മാര്‍ഗം കൊണ്ടുപോകും.
1) ഇപ്പോള്‍ വയനാട് നടന്നുകൊണ്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍
* സംസ്ഥാന അഡ്മിനിസ്‌ട്രേഷന്‍ കണ്‍ട്രോള്‍ റൂമുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മേപ്പാടിയിലെ (ചൂരല്‍മലയില്‍ നിന്ന് 30 മിനിറ്റ്/ 12 കിലോമീറ്റര്‍) കണ്‍ട്രോള്‍ സെന്ററിന്റെ ചുമതല കമാന്‍ഡന്റ്, പാരാ റെജിറ്റ് ട്രെയിനിംഗ് സെന്റര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
* ഡിഎസ്സിയും ടിഎ ബറ്റാലിയും പ്രവര്‍ത്തനം ആരംഭിച്ചു. രണ്ട് ടീമുകളായി രക്ഷാപ്രവര്‍ത്തനത്തിനും മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതിനും ചൂരല്‍മലയില്‍ പാലം പണിയുന്നതിനുമായി സൈന്യം തിരിച്ചിട്ടുണ്ട്.
* 91 ഇന്‍ഫന്‍ട്രി ബറ്റാലിയന്റെ മെഡിക്കല്‍ ടീം ഉള്‍പ്പെടെ ഇന്നലെ കോഴിക്കോട് ലാന്‍ഡ് ചെയ്തിരിന്നു. കോഴിക്കോട് നിന്ന് അവര്‍ റോഡ് മാര്‍ഗം യാത്ര ആരംഭിച്ചു. വേഗത്തില്‍ തന്നെ വയനാട് എത്താന്‍ സാധ്യതയുണ്ട്. CO 23 MARATHA LIGHT INFANTRY യുടെ നേതൃത്വത്തിലുള്ള ടീമുകള്‍ ആണത്.
* ആദ്യ സെറ്റ് ബെയ്ലി ബ്രിഡ്ജും ഇഎം ഉപകരണങ്ങളുമായി മദ്രാസ് എഞ്ചിനീയര്‍ ഗ്രൂപ്പിന്റെ ബാംഗ്ലൂര്‍ & സി (01 ഓഫീസര്‍, 02 ജെസിഒമാര്‍ & 120 സൈനികര്‍) എന്‍ജിനീയറിങ് ടാസ്‌ക് ഫോഴ്സ് 0230 മണിക്കൂറില്‍ സ്ഥലത്തെത്തി.
* ചൂരല്‍മലയില്‍ cl 24, 170 അടി പാലം നിര്‍മ്മിക്കാനാണ് പ്ലാന്‍ ചെയ്യുന്നത്. ബെയ്ലി പിയര്‍ ഭാഗങ്ങള്‍ക്കൊപ്പം ബ്രിഡ്ജ് ഉപകരണ നിരയുടെ രണ്ടാം സെറ്റ് ഇന്ന് വയനാട് എത്തും
2. അഡിഷണല്‍ കോളങ്ങളുടെയും അനുബന്ധ ശ്രമങ്ങളുടെയും നില
* GOC, K&K സബ് ഏരിയ രാവിലെ 7.30ന് കണ്ണൂരില്‍ ഇറങ്ങി. ഇതിന്റെ സേവനം 10.30 ഓടെ കണ്‍ട്രോള്‍ സെന്ററില്‍ ലഭ്യമാണ്.
* നിര്‍ണായകമായ ബ്രിഡ്ജ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സൈറ്റിലേക്ക് മാറാന്‍ MEG സെന്റര്‍ കമാന്‍ഡന്റ് നിര്‍ദ്ദേശിച്ചു. ഇന്ന് ഉച്ചയോടെ സൈറ്റില്‍ എത്താന്‍ സാധ്യതയുണ്ട്.
* 01 സെറ്റ് ബെയ്ലി ബ്രിഡ്ജ് 110 അടി സ്റ്റോറുകള്‍ ESD ഡല്‍ഹി കാന്റില്‍ നിന്ന് കണ്ണൂരിലേക്ക് C-17 ഗ്ലോബ്മാസ്റ്റര്‍ എയര്‍ലിഫ്റ്റ് ചെയ്യുന്നു. 0907h-ന് ഡല്‍ഹിയില്‍ നിന്ന് 3 സ്‌നിഫര്‍ നായ്ക്കള്‍ക്കും ഹാന്‍ഡ്ലറുകള്‍ക്കുമൊപ്പം ബ്രിഡ്ജ് ഉപകരണങ്ങള്‍ കണ്ണൂരില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന സമയം 12 00 മണിക്കൂറാണ്.
* വ്യോമസേന ആരംഭിച്ച ബാധിത പ്രദേശങ്ങളുടെ ഏരിയല്‍ റീസി.
* പാലം സ്ഥാപിക്കല്‍ പ്രവര്‍ത്തനം ഇന്ന് ഉച്ചയോടെ ആരംഭിക്കാന്‍ സാധ്യതയുണ്ട്.
* 18 വാഹനങ്ങളുടെ അഡ്മിനിസ്‌ട്രേഷന്‍ ഘടകങ്ങളുടെ കോളം തിരുവനന്തപുരത്ത് നിന്ന് നീങ്ങുന്നു.
പ്രളയകാലത്തും കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ഇന്ത്യന്‍ സൈന്യവും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നു. അവരുടെ സമയോചിതമായ ഇടപെടല്‍ കേരളത്തിന് എപ്പോഴും അനുംഗ്രഹവുമാണ്. സൈന്യവും കേരളവും അത്രയേറെ ബന്ധമുള്ളവരായി മാറിക്കഴിഞ്ഞിരിക്കുന്നു. അവരില്ലാതെ കേരളമില്ലെന്ന അവസ്ഥയിലാണ് ഓരോ ദുരന്തങ്ങളും നമ്മളെ പഠിപ്പിക്കുന്നത്.
CONTENT HIGHLIGHTS;’Big Salute’ INDIAN ARMY: Army saved 1000 people; 70 bodies found; Sniffer dogs will arrive today