തെന്നിന്ത്യൻ സിനിമ ലോകം ചേർത്തു പിടിക്കുകയാണ് വയനാടിനെ. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർക്ക് ഈ ചേർത്ത് പിടിക്കൽ ഒരുപാട് ആശ്വാസമാണ് പകരുന്നത്.. ജീവിതം ഇനി ഒന്നേ എന്ന് തുടങ്ങുമ്പോൾ അവിടെ പലരുടെയും സഹായഹസ്തങ്ങൾ അവർക്ക് ഈശ്വരന്റെ കൈകൾ തന്നെയാണ്. തങ്ങൾക്ക് നേരെ നീളുന്ന ഓരോ കൈകളിലും അവർ ഈശ്വരനെ തന്നെയാണ് കാണുന്നത്.. തെന്നിന്ത്യൻ സിനിമ ലോകത്തു നിന്നും നിരവധി ആളുകളാണ് ഇപ്പോൾ സഹായഹസ്തവുമായി വയനാട്ടിൽ എത്തിയിരിക്കുന്നത്. അപ്പോൾ സ്വാഭാവികമായി ഉയരുന്ന ഒരു ചോദ്യമുണ്ട് നമ്മുടെ മലയാള നടീനടന്മാർ എവിടെ..?
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നടി ജ്യോതിക സൂര്യ കാർത്തി എന്നിവർ ചേർന്ന് 50 ലക്ഷം രൂപയും, നടൻ വിക്രം 20 ലക്ഷം രൂപയും, തെലുങ്കു നടിയായ രശ്മിക മന്ദാന പത്തു ലക്ഷം രൂപയുമാണ് നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ സ്വാഭാവികമായും ഏതൊരു വ്യക്തിയുടെയും മനസ്സിലേക്ക് ഓടിയെത്തുന്ന ചോദ്യമാണ് നമ്മുടെ മലയാള താരങ്ങൾ എവിടെ.? ഇതുവരെ നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ എന്ന സംഘടനയല്ലാതെ മറ്റാരും ഉരുൾപൊട്ടലിന് വേണ്ടി ഒരു വിധത്തിലുള്ള സഹായങ്ങളും നൽകിയിട്ടില്ല.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയർന്നുവരുന്ന കമന്റുകളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്, കേരളത്തിൽ കുറേ സൂപ്പർസ്റ്റാറുകൾ ഉണ്ട് ആരെങ്കിലും ഈ വിവരം അറിഞ്ഞോ.? മലയാളം സൂപ്പർസ്റ്റാറുകൾ ഒരക്ഷരം മിണ്ടുന്നില്ല. കേരളത്തിലുള്ള നടി നടന്മാരുടെ ഒരു അഡ്രസ്സും ഇല്ല. ഇതൊക്കെ കണ്ടെങ്കിലും മലയാള താരങ്ങളുടെ കണ്ണുതുറക്കട്ടെ.. അമ്മ എന്ന സംഘടനയൊക്കെ എവിടെ പോയി മലയാളികളെ പറയിപ്പിക്കുവാനുള്ള താരങ്ങളാണ് ഇവരൊക്കെ. നമ്മുടെ സൂപ്പർസ്റ്റാറുകൾ ഇതൊക്കെ കാണുന്നുണ്ടല്ലോ. സൂപ്പർസ്റ്റാർ കേണൽ ആണെന്ന് പറഞ്ഞു നടക്കുന്ന നാടിന് 10 പൈസ ഗുണം ചെയ്യാത്ത ഒരു നടൻ നമുക്കുമുണ്ട്
ഇങ്ങനെയാണ് വിമർശന കമന്റുകൾ എത്തുന്നത്. നിരവധി ആളുകളാണ് ഇത്തരത്തിൽ കമന്റുകളുമായി എത്തിയിരിക്കുന്നത്. തമിഴ് താരങ്ങൾക്ക് തോന്നിയ മനസ്സ് പോലും മലയാളികൾക്ക് തോന്നുന്നില്ലേ എന്നാണ് പലരും ചോദിച്ചു കൊണ്ടിരിക്കുന്നത്. ഇതുവരെയും ഒരു നടനും ഒരു സഹായവും നൽകാമെന്ന് പറയുക പോലും ചെയ്തിട്ടില്ല എന്തുകൊണ്ടാണ് ഇത്രയും വലിയൊരു ദുരന്തം വന്നിട്ടും ഇതുവരെയും നമ്മുടെ താരങ്ങൾ മിണ്ടാതെ സഹായങ്ങൾ നൽകാതെ ഇരിക്കുന്നത് എന്നാണ് പലരും ഇപ്പോൾ ചോദിക്കുന്നത്. നമ്മുടെ നാട്ടിൽ ഇത്രയും വലിയൊരു അപകടം ഉണ്ടാകുമ്പോൾ ഏറ്റവും കൂടുതൽ പ്രവർത്തിക്കേണ്ടത് നമ്മൾ തന്നെയല്ലേ എന്നും മറ്റുള്ള നാട്ടുകാർ കാണിക്കുന്ന വേദന പോലും സ്വന്തം നാടിനോട് തോന്നുന്നില്ലേ എന്നും ചിലർ ചോദിക്കുന്നു. മലയാള താരങ്ങളെ വിമർശിച്ചുകൊണ്ടാണ് കൂടുതൽ ആളുകളും രംഗത്ത് വരുന്നത്..