കര്‍മ്മ എന്ന ടാഗോഡുകൂടി നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ ദിനംപ്രതി പ്രചരിക്കുന്നത്. ആരെയെങ്കിലും ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ആ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉടന്‍തന്നെ തക്ക ശിക്ഷ ലഭിക്കുന്ന അല്ലെങ്കില്‍ തക്ക മറുപടി ലഭിക്കുന്ന വീഡിയോകളാണ് കൂടുതലും കര്‍മ്മ എന്ന ടാഗോഡുകൂടി പുറത്തുവരുന്നത്. തല്ലു കൂടുന്നതും സംവാദങ്ങളും ഒക്കെയുമായി ബന്ധപ്പെട്ട് ഇത്തരം വീഡിയോകള്‍ സ്ഥിരം പുറത്തു വരാറുണ്ട്. ഇപ്പോള്‍ ഇതാ അത്തരത്തിലൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
വീഡിയോയില്‍ കാണുന്ന സ്ഥലം എവിടെയാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ നിമിഷനേരങ്ങള്‍ കൊണ്ട് തന്നെ വലിയ പ്രചാരമാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. പകല്‍ സമയത്ത് ഒരു ഒരു വ്യക്തി ഫുട്പാത്തില്‍ കൂടെ നടന്നുപോകുമ്പോള്‍ അയാളെ ആക്രമിക്കാന്‍ ആയി രണ്ടു പേര്‍ ബൈക്കില്‍ വരുന്നതായി വീഡിയോയില്‍ കാണാം. ബൈക്കില്‍ ചീറിപ്പാഞ്ഞ് വരുന്നവരെ കണ്ട് വഴിയാത്രക്കാരന്‍ പകച്ച് നില്‍ക്കുന്നതായും വീഡിയോയില്‍ കാണാന്‍ സാധിക്കും. പക്ഷേ കൃത്യമായ ഇടപെടലോടുകൂടി ആ സമയത്ത് എത്തിയ ഒരു കാര്‍ ഡ്രൈവര്‍ ആണ് ഈ വീഡിയോയിലെ ഹീറോ.
A failed robbery. pic.twitter.com/KTcsVs61S1
— CCTV IDIOTS (@cctvidiots) August 1, 2024
ബൈക്കിലെത്തിയ സംഘം വഴിയാത്രക്കാരനെ ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്ന് തിരിച്ചറിഞ്ഞ കാര്‍ ഡ്രൈവര്‍, കാറിന്റെ വേഗത കൂട്ടുകയും സ്‌കൂട്ടറില്‍ ഇടിക്കുകയും ചെയ്യുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന ഒരാളുടെ കാലില്‍ ഗുരുതര പരുക്ക് ഏല്‍ക്കുകയും വളരെ ബുദ്ധിമുട്ടി അവര്‍ കേടുപാടുകള്‍ സംഭവിച്ച ബൈക്കില്‍ കയറി രക്ഷപ്പെടുന്നതായും വീഡിയോയില്‍ കാണാം. ഇതോടുകൂടി വലിയ ഒരു അപകടത്തില്‍ നിന്നാണ് ആ വഴിയാത്രക്കാരന്‍ രക്ഷപ്പെട്ടത്.
നിരവധി പേരാണ് കാര്‍ ഡ്രൈവറെ പ്രശംസിച്ചുകൊണ്ട് വീഡിയോയുടെ കമന്റ് സെക്ഷനില്‍ എത്തുന്നത്. ‘ഡ്രൈവറിന്റെ കൃത്യസമയത്തുള്ള ഇടപെടലാണ് അയാള്‍ രക്ഷപ്പെടാന്‍ കാരണം’എന്ന് ഒരാള്‍ കുറിച്ചിരിക്കുന്നു. മറ്റൊരാള്‍ കുറിച്ചിരിക്കുന്നത് ‘ഈ പകല്‍സമയത്താണോ ഇങ്ങനെ ഒരു സംഭവം ഉണ്ടായത്’എന്നാണ്. ‘ഈ വീഡിയോ കാണുമ്പോള്‍ ഇനി ആര്‍ക്കും ഇതുപോലെ ആക്രമിക്കാന്‍ തോന്നില്ല’എന്നും ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നു.