Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ആ നാടകം ഞാനൊന്ന് വായിച്ചു നോക്കി, പേടിച്ചു പോയി; ഇതാണോ ഞാൻ നാലു തവണ കെട്ടിയാടിയത് ? mohanlal-s-Sanskrit-play-karnabharam

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 4, 2024, 03:58 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാവാലം നാരായണ പണിക്കരുടെ സംവിധാനത്തിൽ മോഹൻലാൽ അഭിനയിച്ച സംസ്കൃത നാടകം ആയിരുന്നു കർണഭാരം. ഈ നാടകം ദേശീയതലത്തിൽ മോഹൻലാലിന് വലിയ ആദരവും ശ്രദ്ധയും നേടിക്കൊടുത്തു. പൂർണ്ണമായും സംസ്കൃതത്തിലാണ് ഈ നാടകം. സംസ്കൃത ഭാഷയിലെ കടുത്ത ശ്ലോകങ്ങൾ അനായാസം കർണ്ണനായി മോഹൻലാൽ അവതരിപ്പിച്ചു. ഇന്ത്യയിലെ തന്നെ നാല് പ്രധാന സ്റ്റേജുകളിൽ ആണ് ഈ നാടകം അവതരിപ്പിച്ചത്. പിന്നീട് ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയും ആ നാടകം പുറത്തുവിട്ടു.

നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയ്ക്ക് വേണ്ടിയാണ് മോഹന്‍ലാലിനെ കര്‍ണനാക്കി കാവാലം നാരായണ പണിക്കര്‍ കര്‍ണഭാരം അവതരിപ്പിച്ചത്. സംസ്കൃതം അറിയില്ലാത്തതിന്‍റെ ആത്മവിശ്വാസമില്ലായ്മ പ്രകടിപ്പിച്ചപ്പോള്‍ കാവാലമാണ് തന്നെ ധൈര്യപ്പെടുത്തിയതെന്നും മോഹന്‍ലാല്‍ പറഞ്ഞു. നാടകത്തിലെ നായകനായ, മാനസിക സംഘര്‍ഷങ്ങളുള്ള കര്‍ണനെ അതിലേറെ മാനസികസംഘര്‍ഷത്തോടെയാണ് താന്‍ അരങ്ങില്‍ അവതരിപ്പിച്ചതെന്നും മോഹൻലാൽ പറഞ്ഞിരുന്നു.

“സത്യമായും എനിക്കിപ്പോഴും സംസ്കൃതമറിയില്ല. ആ നാടകം കഴിഞ്ഞ മാസമെടുത്ത് ഞാനൊന്ന് വായിച്ചു നോക്കി. പേടിച്ചു പോയി. ഇതാണോ ഞാൻ നാലു തവണ കെട്ടിയാടിയത്. ഇനിയൊരിക്കലും എനിക്കത് അഭിനയിക്കാൻ സാധിക്കില്ല. കാരണം കാവാലം സാറില്ലാതെ എനിക്ക് ആ ഭാരമുയർത്താൻ സാധിക്കില്ല “- എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.

അദ്ദേഹത്തിന്റെ വാക്കുകൾ :

” അടുത്ത ദിവസം ഒരങ്കം മാത്രമുള്ള കർണ്ണഭാരത്തിന്റെ സ്ക്രിപ്റ്റ് അദ്ദേഹം എനിക്കയച്ചു തന്നു. വായിച്ചാൽ അഞ്ചു മിനിറ്റു വേണ്ട തീരാൻ. എന്നാൽ എന്റെ കൈയ്യിൽ കിടന്ന് ആ അക്ഷരങ്ങൾ വിറച്ചു. കാക്കക്കുയിൽ എന്ന സിനിമയിലായിരുന്നു ആ സമയത്ത് ഞാൻ അഭിനയിച്ചു കൊണ്ടിരുന്നത്. തീർത്തും വ്യത്യസ്തമായ അന്തരീക്ഷം. ഇതിന് രണ്ടിലും ഇടയിൽ കിടന്ന് ഞാൻ ഊഞ്ഞാലാടി.
സെറ്റിൽ ,ഹോട്ടൽ മുറിയിൽ, എയർ പോർട്ടിൽ ,കുളിമുറിയിൽ വരെയിരുന്ന് ഞാൻ ആ നാടകം മന:പാഠമാക്കി.

ആ ദിവസങ്ങളിലെ രാത്രികളിൽ ഞാൻ ഞെട്ടിയുണർന്നത് ഇപ്പോഴും ഓർക്കുന്നു. അപ്പോഴെല്ലാം എനിക്കു മുകളിൽ കാവാലം സാറിന്റെ നിഴൽ പരക്കും. ശബ്ദവും : ” തനിക്ക് സാധിക്കുമെടോ ”

ഡൽഹിയിലെ കമാനി ഓഡിറ്റോറിയത്തിലായിരുന്നു ആദ്യ പ്രദർശനം. 80 നാടകങ്ങളിൽ ഒറ്റ സംസ്കൃത നാടകമേ ഉണ്ടായിരുന്നുള്ളൂ. മുന്നിൽ പ്രൗഡമായ സദസ്സ്. സംസ്കൃതപണ്ഡിതർ, പ്രൊഫസർമാർ, എഴുത്തുകാർ, ഭാഷാവിദഗ്ധർ, നാടകപ്രതിഭകൾ ….. തിരശ്ശീലക്കു പിന്നിൽ കാവാലം സാർ ഉണ്ട് എന്ന ഏക ധൈര്യമായിരുന്നു എന്നെ വേദിക്കു നടുവിൽ നിവർന്നു നിർത്തിച്ചത്. സർവ്വ ദൈവങ്ങളെയും കാവാലം സാറിനെയും മനസ്സിൽ ധ്യാനിച്ചാണ് ഞാൻ കർണ്ണഭാരത്തിലെ ആദ്യ ശ്ലോകം ചൊല്ലിയത് …
‘ മാതാവന്മമ ശരമാർഗ ലക്ഷ്യഭൂതാ: സമ്പ്രാപ്താ: ക്ഷിതിപതയ: സജീവശേഷാ : …

ReadAlso:

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

പിന്നീടെല്ലാം എനിക്കിപ്പോൾ ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. ഇടയ്ക്കിടെ കാവാലം സാർ വേദിയിലേക്കു കയറി വരും. ശ്ലോകങ്ങൾ ചൊല്ലി കൊണ്ടു തന്നെ. ആവേശത്തോടെ. എനിക്കത് വലിയ ഒരാശ്വാസമായിരുന്നു. എന്തുവന്നാലും അദ്ദേഹം ഉണ്ടല്ലോ .അന്നു തന്നെ ആ നാടകം ഞാൻ ഒരിക്കൽ കൂടി ചെയ്തു. അതിനു ശേഷം മുംബൈയിലെ ഷണ്മുഖാനന്ദ ഹാളിലും ലീല കെംപൻസ്കിയിലും ‘കർണഭാരം ‘ അരങ്ങേറി. ചിലപ്പോൾ അടുത്ത ഡയലോഗ് എന്താണെന്നറിയാതെ ഞാൻ ബ്ലാക്കൗട്ട് ആയിട്ടുണ്ട്. അപ്പോഴെല്ലാം കാവാലം എന്ന ഗുരു ശുരുത്വമാണ് എനിക്ക് വെളിച്ചം പകർന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. നാടകം കണ്ട് എന്റെ അമ്മാവൻ പറഞ്ഞു: ” ആരു പറഞ്ഞു നിനക്ക് സംസ്കൃതം അറിയില്ലയെന്ന്.”

സത്യമായും എനിക്കിപ്പോഴും സംസ്കൃതമറിയില്ല. ആ നാടകം കഴിഞ്ഞ മാസമെടുത്ത് ഞാനൊന്ന് വായിച്ചു നോക്കി. പേടിച്ചു പോയി. ഇതാണോ ഞാൻ നാലു തവണ കെട്ടിയാടിയത്. ഇനിയൊരിക്കലും എനിക്കത് അഭിനയിക്കാൻ സാധിക്കില്ല. കാരണം കാവാലം സാറില്ലാതെ എനിക്ക് ആ ഭാരമുയർത്താൻ സാധിക്കില്ല. പിന്നീട് നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമയിൽ കർണന്റെ അന്ത:സംഘർഷങ്ങളെ ക്കുറിച്ച് ക്ലാസ്സെടുക്കാൻ എന്നെ ക്ഷണിച്ചിരുന്നു. അവർ ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു: ” എനിക്കൊന്നും അറിയില്ല .കാവാലം സാർ പറഞ്ഞതിലധികം ഒന്നും എനിക്ക് കർണഭാരത്തെക്കുറിച്ചറിയില്ല. ” കാളിദാസന്റെ ഉജ്ജയിനിയിൽ ച്ചെന്ന് കാവ്യപാരായണം നടത്തണം എന്നും അതിന് ഞാനും കൂടെ ചെല്ലണം എന്നും അദ്ദേഹം പറഞ്ഞിരുന്നു. ” വിക്രമോർവശീയം’ അരങ്ങേറണം എന്നും പറഞ്ഞിരുന്നു. രണ്ടും നടന്നില്ല. കാവാലം നാരായണപ്പണിക്കരില്ലാത്ത ഈ ലോകത്ത് ഇനിയത് നടക്കുകയില്ല.”

content highlight: mohanlal-s-Sanskrit-play-karnabharam

Tags: Dramakavalam narayana panikkarkarnabharamplayനാടകംകാവാലംവിക്രമോർവശീയംACTORMOHANLALമോഹൻലാൽ

Latest News

മഴക്കെടുതി; സംസ്ഥാനത്തെ 5 താലൂക്കുകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി | Holiday in five taluks of the state tomorrow

കേന്ദ്രത്തിന് തിരിച്ചടി ; പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം; ക്ഷമാപണം നടത്തി മെറ്റ ഉന്നത ഉദ്യോഗസ്ഥന്‍ | Meta apologises for PM’s video removal

‘മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പുയർത്താൻ അനുവദിക്കില്ല’; തമിഴ്‌നാട് സർക്കാരിനെതിരെ കേരളം

ലോക്‌സഭാ സെക്രട്ടേറിയറ്റ് ഡയറക്ടർ സ്വന്തം വസതിയിൽ മരിച്ച നിലയിൽ; ആത്മഹത്യ കുറുപ്പ് കണ്ടെത്തി | loksabha secretariat director found dead at home

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies