മലയാള സിനിമ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടനാണ് മോഹൻലാൽ എന്നതിൽ ആർക്കും യാതൊരു തർക്കവും ഉണ്ടാവില്ല. ഒരു വില്ലനായി തന്റെ കരിയർ തുടങ്ങി പിന്നീട് അങ്ങോട്ട് മലയാള സിനിമയുടെ നായക നക്ഷത്രമായി ഉദിച്ചുയർന്ന താരത്തിന് ആരാധകനിര വളരെ വലുതാണ്. തന്നെ സ്നേഹിക്കുന്ന ആരാധകരെ എന്നും നെഞ്ചോട് ചേർത്ത് പിടിക്കുന്ന മോഹൻലാൽ പലപ്പോഴും വലിയ വിമർശനങ്ങളുടെയും ഭാഗമായി മാറാറുണ്ട്. അദ്ദേഹത്തിന്റെ സിനിമകളെ മാത്രമല്ല പലപ്പോഴും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെ പോലും വിമർശിക്കുന്നവരാണ് കൂടുതൽ ആളുകളും.
അടുത്ത സമയത്ത് വയനാട് ദുരിതത്തിൽ അകപ്പെട്ട ആളുകൾക്ക് വേണ്ടി മൂന്നു കോടി രൂപയാണ് അദ്ദേഹം സഹായവാഗ്ദാനം നൽകിയത്. ഇതിനുപോലും വിമർശനങ്ങൾ പകർന്നവർ നിരവധി ആയിരുന്നു. അടുത്ത സുഹൃത്തായ നടൻ ശ്രീനിവാസൻ അടക്കം പലപ്പോഴും മോഹൻലാലിനെ വിമർശിച്ചിട്ടുമുണ്ട്. എന്നാൽ ഇത്തരം വിമർശനങ്ങൾക്ക് ഒന്നും വലിയ പ്രാധാന്യം നൽകാത്ത കൂട്ടത്തിൽ ആണ് മോഹൻലാൽ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തനിക്ക് സ്വന്തമായ നിലപാടുകൾ ഉണ്ട് എന്ന് അദ്ദേഹം പലപ്പോഴും തെളിയിച്ചു തന്നിട്ടുള്ള ഒരു കാര്യം തന്നെയാണ്.
വിമർശനങ്ങൾ ഒക്കെ കൃത്യമായ മറുപടി അദ്ദേഹം നൽകാറുണ്ട്. അത്തരത്തിൽ പഴയ ഒരു അഭിമുഖത്തിൽ വിമർശനങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ പഴയ വീഡിയോ വളരെ പെട്ടെന്ന് ശ്രദ്ധ നേടുകയും ചെയ്യുന്നു. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ…
” എന്റെ ജീവിതത്തിന്റെ പകുതി മുക്കാൽ ഭാഗവും കടന്നുപോയി, ഇനി മറ്റുള്ളവരെ പേടിച്ചോ അവരുടെ വിമർശനങ്ങൾ പേടിച്ചോ ജീവിക്കാൻ സാധിക്കില്ല. നമ്മൾ ഒരു തെറ്റ് ചെയ്താൽ അത് അക്സെപ്റ്റ് ചെയ്യാൻ തയ്യാറാവണം. അങ്ങനെയൊരു തെറ്റ് ചെയ്താൽ പോലും അങ്ങനെ ചെയ്തു എന്ന് എനിക്ക് തോന്നണം അവർക്ക് തോന്നിയിട്ട് കാര്യമില്ല”. ഇത്തരത്തിലാണ് അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ വാക്കുകൾക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള മറുപടി തന്നെയാണ് നൽകേണ്ടത് എന്നാണ് പലരും പറയുന്നത്. കമന്റുകൾ എല്ലാം തന്നെ മോഹൻലാലിനെ പിന്തുണച്ചു കൊണ്ടുള്ളതാണ്. സിനിമാ മേഖലയിൽ തന്നെ ഒരുപാട് വിമർശനങ്ങൾക്ക് ഇരയാകുന്ന ഒരു വ്യക്തിയാണ് മോഹൻലാൽ .