ഒട്ടുമിക്ക ആളുകളുടെയും പ്രിയപ്പെട്ട വിഭവമാണ് പൊറോട്ട. ഏറെ രുചികരമായതുകൊണ്ടു തന്നെ കൂടുതൽ ഇത് കഴിക്കുന്നവർ നിരവധിയാണ്.. എന്നാൽ പൊറോട്ട കഴിക്കുന്നതിന് മുൻപ് അത് കാരണം ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് കൂടി നമ്മൾ മനസ്സിലാക്കണം.. നമ്മുടെ ആരോഗ്യത്തെ എത്രത്തോളം മോശകരമായ രീതിയിലാണ് ഇത് ബാധിക്കുന്നത് എന്നും എങ്ങനെയാണ് ഇതിനെ നിയന്ത്രിക്കേണ്ടത് എന്നും ഒക്കെ നമ്മൾ മനസ്സിലാക്കണം.
ഒരു ദിവസം പൊറോട്ട കഴിച്ചാൽ കുറഞ്ഞത് ഒരാഴ്ച കഴിഞ്ഞതിനു ശേഷം മാത്രമേ വീണ്ടും പൊറോട്ട കഴിക്കാൻ പാടുള്ളൂ. കാരണം പൊറോട്ടയിൽ ഒരുപാട് ശരീരത്തിന് മോശമായ വസ്തുക്കൾ ചേരുന്നുണ്ട്. ആഴ്ചയിലൊരിക്കൽ ഒക്കെ കഴിക്കാൻ കൊള്ളാമെന്നല്ലാതെ ദിവസവും ഇത് ശരീരത്തിലേക്ക് ചെല്ലുന്നത് നല്ലതല്ല. പ്രത്യേകിച്ച് ഇത് മൈദാമാവിൽ ഉണ്ടാക്കുന്ന ഒരു പലഹാരമാണ്.. നമ്മുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ലാത്ത ഒന്നാണ് മൈദ
ഇനി ഒരു പ്രത്യേക സാഹചര്യത്തിൽ ഒന്നിൽ കൂടുതൽ ദിവസങ്ങളിൽ നിങ്ങൾക്ക് പൊറോട്ട കഴിക്കേണ്ടി വരികയാണെങ്കിൽ തീർച്ചയായും അതിനൊപ്പം ധാരാളം സലാഡുകൾ കഴിക്കണം. പ്രത്യേകിച്ച് കൊക്കുംബർ സവാള ക്യാപ്സിക്കം തുടങ്ങിയവ കൂടുതലായി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സലാഡ് ആയിരിക്കണം നിങ്ങൾ ഇതിനൊപ്പം കഴിക്കേണ്ടത്.
ഒരിക്കലും സ്ഥിരമായി പൊറോട്ട കഴിക്കാൻ തീരുമാനിക്കരുത്. സ്ഥിരമായി പൊറോട്ട കഴിക്കുന്ന ഒരു വ്യക്തി വളരെ വേഗത്തിൽ കരൾ രോഗിയായി മാറും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കരളിനെ മോശകരമായി ബാധിക്കുന്ന ഒരുപാട് ഘടകങ്ങൾ പൊറോട്ടയിൽ ഉണ്ട്.
മൂന്ന് പൊറോട്ടയിൽ കൂടുതൽ കഴിക്കുകയാണെങ്കിൽ വേഗത്തിൽ വയറു ചാടും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. കൂടുതൽ കൊഴുപ്പ് ഇതിൽ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇത് ഒരു പരിധിയിൽ കൂടുതൽ കഴിക്കാൻ പാടില്ല. പൊറോട്ട കൂടുതലായി കഴിക്കുകയാണെങ്കിൽ കൂടുതൽ ശരീരം പ്രവർത്തിപ്പിക്കുവാനും ശ്രദ്ധിക്കണം. കാരണം കൂടുതൽ പൊറോട്ട കഴിക്കുമ്പോൾ ശരീരത്തിൽ കൂടുതൽ ഊർജ്ജം വർദ്ധിക്കുകയാണ് ചെയ്യുന്നത് ഈ സാഹചര്യത്തിൽ കൂടുതൽ ശരീരം വിയർക്കുവാൻ ഉള്ള രീതിയിൽ ഉള്ള ജോലികളാണ് ചെയ്യേണ്ടത്. ഇത്രയും ഒക്കെ മുൻകരുതലകൾ എടുത്തിട്ടുണ്ടെയെങ്കിലും പൊറോട്ട ഒട്ടും തന്നെ ആരോഗ്യത്തിന് ഗുണകരമായിട്ടുള്ള ഒന്നല്ല. ഭക്ഷണശീലങ്ങളിൽ നിന്നും പൊറോട്ട പൂർണ്ണമായും ഒഴിവാക്കുന്നതാണ് കൂടുതൽ നല്ലത്.