കനത്ത മഴയിൽ മുങ്ങിയ പട്ടാമ്പി പാലം നാളെ മുതൽ വാഹന ഗതാഗതത്തിനായി തുറന്നു കൊടുക്കാൻ ഉത്തരവിട്ട് ജില്ലാ കലക്ടർ. നിബന്ധനകൾക്ക് വിധേയമായാണ് ഗതാഗതം അനുവദിക്കുക. ഒരു സമയം ഒരു ഭാഗത്തേക്ക് മാത്രമേ വാഹനങ്ങൾ കടത്തി വിടു. പാലത്തിനു മുകളിൽ ആവശ്യമായ സുരക്ഷയൊരുക്കാനും നിർദ്ദേശമുണ്ട്.
മഴയ്ക്ക് ശമനമുണ്ടായി വെള്ളം ഇറങ്ങിയെങ്കിലും പാലത്തിന്റെ കൈവരികൾ ഒലിച്ചു പോയതോടെയാണ് ഗതാഗതം നിരോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ലകളിലൊന്നാണ് പാലക്കാട്. 39 ദുരിതാശ്വാസ ക്യാമ്പുകൾ ജില്ലയിൽ തുറന്നിട്ടുണ്ട്. ജില്ലയിൽ മണ്ണിടിച്ചിൽ മുന്നറിയിപ്പുമുണ്ട്.