Palakkad

കനത്ത മഴയിൽ മുങ്ങിയ പട്ടാമ്പി പാലം നാളെ തുറക്കും | pattambi-bridge-will-be-opened-tomorrow

കനത്ത മഴയിൽ മുങ്ങിയ പട്ടാമ്പി പാലം നാളെ മുതൽ വാഹന ​ഗതാ​ഗതത്തിനായി തുറന്നു കൊടുക്കാൻ ഉത്തരവിട്ട് ജില്ലാ കലക്ടർ. നിബന്ധനകൾക്ക് വിധേയമായാണ് ​​ഗതാഗതം അനുവദിക്കുക. ഒരു സമയം ഒരു ഭാ​ഗത്തേക്ക് മാത്രമേ വാഹനങ്ങൾ കടത്തി വിടു. പാലത്തിനു മുകളിൽ ആവശ്യമായ സുരക്ഷയൊരുക്കാനും നിർദ്ദേശമുണ്ട്.

മഴയ്ക്ക് ശമനമുണ്ടായി വെള്ളം ഇറങ്ങിയെങ്കിലും പാലത്തിന്റെ കൈവരികൾ ഒലിച്ചു പോയതോടെയാണ് ​ഗതാ​​ഗതം നിരോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ലകളിലൊന്നാണ് പാലക്കാട്. 39 ദുരിതാശ്വാസ ക്യാമ്പുകൾ ജില്ലയിൽ തുറന്നിട്ടുണ്ട്. ജില്ലയിൽ മണ്ണിടിച്ചിൽ മുന്നറിയിപ്പുമുണ്ട്.