നടൻ മോഹൻലാൽ ഇന്ന് വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഒരു വ്യക്തിയാണ്.. അദ്ദേഹത്തിന്റെ കരിയറിൽ ഏറ്റവും മികച്ച കാലഘട്ടത്തിൽ നിൽക്കുമ്പോൾ പോലും നിരവധി വിമർശനങ്ങളുടെ ഇരയാകേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. എന്നാൽ മോഹൻലാലിലെ മനുഷ്യസ്നേഹിയെ കുറിച്ച് അധികമാരും പറഞ്ഞുകേൾക്കാറില്ല. സഹപ്രവർത്തകരോടും സുഹൃത്തുക്കളോടും ഉള്ള മോഹൻലാലിന്റെ കരുതലിനെ കുറിച്ച് ഒരിക്കൽ നടനായ ക്യാപ്റ്റൻ രാജു പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്നെ സ്വന്തം ചേട്ടനെപ്പോലെ കണ്ടിരുന്ന മോഹൻലാലിനെ കുറിച്ചുള്ള ഒരു അനുഭവം ഇങ്ങനെയാണ് ക്യാപ്റ്റൻ രാജു പറയുന്നത്.
” ആദ്യമായി സ്വാമീസ് ലോഡ്ജിൽ വെച്ചാണ് ഞാൻ മോഹൻലാലിനെ പരിചയപ്പെടുന്നത്. ആ സമയത്ത് ഞാൻ സിനിമയിൽ അധികം അവസരങ്ങൾ ഒന്നുമില്ലാതെ ഇരിക്കുകയാണ്. മോഹൻലാലും ആയും മോഹൻലാലിന്റെ കുടുംബവുമായി നല്ല ബന്ധവുമുണ്ട്.. ഒരിക്കൽ എന്റെ വീട്ടിൽ വലിയൊരു സാമ്പത്തിക ബുദ്ധിമുട്ട് വന്നു ഞാനൊരു സിനിമ നടൻ അല്ലേ എന്നാണ് പുറത്തുനിന്നുള്ള ആളുകൾ കരുതുന്നത് എന്നാൽ ബുദ്ധിമുട്ട് നമുക്ക് മാത്രമേ അറിയുകയുള്ളൂ.. വണ്ടിചെക്കുകൾ പ്രതിഫലം ലഭിക്കുന്ന കാലമാണത്..
എനിക്കൊരു ആവശ്യം വന്നപ്പോൾ ആരോട് ചോദിക്കുമെന്ന് ആശങ്ക വന്നു. മനസ്സിൽ ആദ്യമായി ഒരു നിർമാതാവിന്റെ മുഖമാണ് വന്നത്. അഞ്ചോ ആറോ പടം അദ്ദേഹത്തിനു വേണ്ടി ചെയ്തു കൊടുത്തതാണ് അതെല്ലാം സൂപ്പർഹിറ്റ് ആയിരുന്നു. എന്നാൽ പണം ചോദിച്ചപ്പോൾ യാതൊരു മനസ്സാക്ഷിയും ഇല്ലാതെ അദ്ദേഹം എന്നെ ഒഴിവാക്കുകയാണ് ചെയ്തത് പിന്നീട് മനസ്സ് പറഞ്ഞു ഒന്ന് മോഹൻലാലിനെ കണ്ടു നോക്കാൻ അങ്ങനെ പ്രിയന്റെ സെറ്റിൽ ചെന്ന് ലാലിനെ കണ്ടു.. എന്റെ ആവശ്യം ഞാൻ പറഞ്ഞപ്പോൾ രാജുച്ചായൻ ഇതിനാണോ വിഷമിച്ചത് എത്ര വേണമെങ്കിലും ഞാൻ തരാം എന്ന് പറഞ്ഞു. ഉടനെ തന്നെ തിരുവനന്തപുരത്തുള്ള അമ്മയെ വിളിച്ചുപറഞ്ഞു പണം ഏർപ്പാടാക്കി എന്റെ അനുജൻ ചെന്നത് വാങ്ങി.
ഈ പൈസ ഞാൻ പലിശ സഹിതം തിരിച്ചു തരും എന്ന് പറഞ്ഞപ്പോൾ മോഹൻലാൽ എന്നെ കൊല്ലാതെ കൊന്നു. പലിശ എന്ന വാക്ക് ഞാൻ ഉപയോഗിച്ചതാണ് അദ്ദേഹത്തിന് സങ്കടമായത്. ഇതാണോ മനുഷ്യപ്പറ്റ് ഞാൻ അനിയനായി നിൽക്കുന്നത് പലിശ ഉണ്ടാക്കാൻ ആണോ ഇങ്ങനെ പറഞ്ഞ് എന്നെ കൊല്ലാതെ കൊന്നു. ലാലിന്റെ ഉള്ളിൽ ഒരു അനിയൻ കൂടിയുണ്ട്. അനുഗ്രഹീതമായ ഒരു ജന്മമാണ് അത്..