രക്തസമ്മർദ്ദം വർദ്ധിക്കുന്നത് ഇന്ന് വളരെ നിസ്സാരമായ ഒരു കാര്യമായി മാറിയിരിക്കുകയാണ്. നിരവധി ആളുകളാണ് രക്തസമ്മർദ്ദം കൊണ്ട് ബുദ്ധിമുട്ടുന്നത്. ഷുഗറോ കൊളസ്ട്രോളോ ഉണ്ടാവുകയാണെങ്കിൽ അതിനെ എങ്ങനെ ചെറുത്ത് നിൽക്കണമെന്ന് പലർക്കും അറിയാം. ഭക്ഷണങ്ങളിൽ നിയന്ത്രണങ്ങൾ വരുത്തുകയാണ് അതിന് ചെയ്യേണ്ടത്. എന്നാൽ രക്തസമ്മർദ്ദം അങ്ങനെയല്ല, പലർക്കും എന്തു ഭക്ഷണമാണ് രക്തസമ്മർദ്ദം നിയന്ത്രിക്കുവാൻ വേണ്ടി ഉപയോഗിക്കേണ്ടത് എന്നത് പോലും അജ്ഞാതമായ കാര്യമാണ്. ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം..
ഇലക്കറികൾ
രക്തസമ്മർദ്ദം വർദ്ധിക്കുന്നത് കൂടുതലും പൊട്ടാസ്യം അടക്കമുള്ള വസ്തുക്കളുടെ അഭാവം ശരീരത്തിൽ ഉണ്ടാകുന്നത് കൊണ്ടാണ്.. ഇലക്കറികളിൽ പൊട്ടാസ്യം വളരെ കൂടുതലായി അടങ്ങിയിട്ടുണ്ട് അതുകൊണ്ടു തന്നെ ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്.. കൂടുതൽ ഇലക്കറികൾ കഴിക്കുന്നത് വഴി ഇത്തരത്തിൽ രക്തസമ്മർദ്ദം കുറയ്ക്കാൻ കഴിയും.
സിട്രസ് പഴങ്ങൾ
വിറ്റാമിൻ സിയുടെ സാന്നിധ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വിറ്റാമിൻ സി കൂടുതൽ അടങ്ങിയ ഓറഞ്ച്, മുന്തിരി, നാരങ്ങ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അങ്ങനെ ചെയ്യുകയാണെങ്കിൽ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സാധിക്കും
വെളുത്തുള്ളി
രക്തസമ്മർദ്ദം ഒരുപാടുള്ള ആളുകൾ വെളുത്തുള്ളി കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് രക്താദിമർദ്ദം കുറയ്ക്കുവാനും അതുവഴി രക്തസമ്മർദ്ദം നിയന്ത്രിക്കുവാനും സഹായിക്കും. വെളുത്തുള്ളിയിൽ അലിസീൻ എന്ന ഒരു സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വളരെ മികച്ചതാണ്
സാൽമൺ
ഒമേഗ ത്രീ, ഫാറ്റി ആസിഡുകൾ എന്നിവ ധാരാളമടങ്ങിയിട്ടുള്ള സാൽമൺ മത്സ്യം രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നുണ്ട്. ഒമേഗ കൂടുതൽ അടങ്ങിയിട്ടുള്ള ഒരു മത്സ്യമാണ് ചാള. ഈ മത്സ്യവും രക്തസമ്മർദ്ദം ഉള്ളവർ കഴിക്കുന്നത് നല്ലതാണ്
മാതളനാരങ്ങ
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ വളരെയധികം പ്രാധാന്യമുള്ളവയാണ് മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തി രക്ത സമ്മർദ്ദം കുറയ്ക്കും
ഓട്സ്
ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള ഒരു ഭക്ഷണമാണ് ഓട്സ്. ഇത് ഭക്ഷണത്തിന്റെ ഭാഗമാക്കുകയാണെങ്കിൽ രക്തസമ്മർദ്ദവും കൊളസ്ട്രോളും നിയന്ത്രിക്കപ്പെടുന്നതായി മനസ്സിലാക്കാം.
ബീറ്റ് റൂട്ട്
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ് റൂട്ട്. നൈട്രേറ്റുകളുടെ ഒരു സമ്പന്നമായ ഉറവിടം കൂടിയാണ് ബീറ്റ് റൂട്ട്. ഇത് ആരോഗ്യത്തെ മികച്ചതാക്കി രക്തസമ്മർദ്ദത്തെ കുറയ്ക്കുകയാണ് ചെയ്യുന്നത്.