ഇനിമുതൽ കോഴിയിറച്ചി കഴുകാൻ പാടില്ല. അങ്ങനെയാണ് അമേരിക്ക അടക്കമുള്ള ചില ഡെവലപ്പ്ഡ് കൺട്രീസ് പറയുന്നത്. ചില പഠനങ്ങളിലൂടെ തെളിയിച്ചതാണ് ഇതൊന്നും പറയുന്നുണ്ട്. കോഴിയിറച്ചി കഴുകി ഉപയോഗിക്കുകയാണ് എങ്കിൽ അത് ആരോഗ്യപരമായി ഒട്ടും നല്ലതല്ല എന്നാണ് ഇവർ പറയുന്നത് മാത്രമല്ല കോഴിയിറച്ചി പൈപ്പ് തുറന്ന് കഴുകുന്നതും മോശമായ രീതിയാണെന്ന് ഇവർ അവകാശപ്പെടുന്നുണ്ട് ഇതിനുള്ള കാരണമാണ് ഏറ്റവും വിചിത്രം. ഇതിനെക്കുറിച്ച് കൂടുതൽ അറിയാം.
ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന കോഴിയിറച്ചി കൈകാര്യം ചെയ്യുമ്പോൾ ചില അപകട സാധ്യതകൾ ഉണ്ടെന്ന് ചൂണ്ടി കാണിക്കുകയാണ് അമേരിക്ക പോലെയുള്ള ചില രാജ്യങ്ങൾ.കോഴിയിറച്ചി ഉത്പന്നങ്ങളിൽ കാണപ്പെടുന്ന സാല്‍മോണല എന്ന ബാക്ടീരിയ ഓരോ വർഷവും 93 ദശലക്ഷം ഭക്ഷ്യ വിഷബാധകൾ ഉണ്ടാക്കുന്നു എന്നാണ് പറയുന്നത്. ഇറച്ചി കഴുകുന്നതിലൂടെ ഈയൊരു ബാക്ടീരിയ അവിടെയുള്ള പാത്രങ്ങളിലേക്കും സിംഗിലേക്കും അത് കഴുകുന്ന വ്യക്തിയുടെ ശരീരത്തിലേക്കും വ്യാപിക്കുവാൻ സാധ്യത കൂടുതലാണെന്നാണ് ഇവർ അവകാശപ്പെടുന്നത് അതുകൊണ്ടുതന്നെ കോഴിയിറച്ചി കഴുകാതെ ഉപയോഗിക്കണം എന്നും ഇവർ പറയുന്നു. കോഴിയിറച്ചി നന്നായി വേവിക്കാതെ വരുമ്പോഴാണ് കോഴിയിറച്ചി മൂലം ഭക്ഷ്യ വിഷബാധയുണ്ടാകുന്നത് എന്നും ആ സമയത്ത് ഈ ബാക്ടീരിയയാണ് അതിൽ പ്രവർത്തിക്കുന്നത് എന്നുമാണ് ഇവർ പറയുന്നത്. ഇത്രയും നാളും കോഴിയിറച്ചി കഴിച്ചിട്ട് തനിക്ക് യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലല്ലോ എന്ന് ആരെങ്കിലും പറയുകയാണെങ്കിൽ അവരോട് പറയാനും ഇവർക്ക് ഒരു മറുപടിയുണ്ട് കാരണം കോഴിയിറച്ചി കഴിക്കുന്ന എല്ലാവർക്കും ഭക്ഷ്യവിഷബാധ ഉണ്ടാവണമെന്നില്ല ചില ആളുകൾക്ക് ചില സാഹചര്യത്തിലാണ് ഇത് ഉണ്ടാവുന്നത്.
സാൽമോണല്ല കാംബിലോബാക്ടർ. തുടങ്ങിയ അപകടകരമായ നിരവധി ബാക്ടീരിയകളാണ് ഈ ചിക്കനിൽ ഉള്ളത് കഴുകുമ്പോൾ ഈ അപകടസാധ്യത വർദ്ധിക്കുകയാണ് ചെയ്യുന്നത് ആവുകയും ചെയ്യുന്നില്ല കഴികുമ്പോൾ. ചിക്കൻ കഴുകുന്ന സമയത്ത് ഇത് അടുക്കളയിൽ ഉടനീളം സഞ്ചരിക്കുകയാണ് ചെയ്യുന്നത്. ചിക്കനിൽ നിന്നും ഒഴിവാക്കുവാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും കാണുകയാണെങ്കിൽ അവയെ വൃത്തിയുള്ള ടിഷ്യു ഉപയോഗിച്ച് കഴുകാനാണ് ഇവർ പറയുന്നത് മാത്രമല്ല ഫുഡ് തെർമോമീറ്റർ ഉപയോഗിച്ച് 165 ഡിഗ്രി F വരെ ചിക്കൻ പാകം ചെയ്യുന്നതും അപകടകരമായ ബാക്ടീരിയകളെ നശിപ്പിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യും എന്നും ഇവർ പറയുന്നുണ്ട്.. ചിക്കൻ കഴുകാൻ പാടില്ല എന്ന പേരിൽ ഇവർ ഇതിനോടകം തന്നെ നിരവധി ക്യാമ്പയിനുകളും നടത്തുന്നുണ്ട് ചിക്കൻ കഴുകുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല എന്നാണ് ഇവർ പറയുന്നത്.. യുകെ നാഷണൽ ഹെൽത്ത് സർവീസ് പറയുന്നതനുസരിച്ച് കോഴിയിറച്ചി പൈപ്പ് തുറന്ന് കഴിവുമ്പോൾ ബാക്ടീരിയ കൂടുതലായും വെള്ളത്തുള്ളികളിലൂടെ സഞ്ചരിക്കുന്നു എന്നതാണ്. ഇനി ഇതിനുള്ള പരിഹാരം എന്താണെന്ന് ചോദിച്ചാൽ ഇതിനുള്ള ഒരേയൊരു മാർഗം എന്നത് ശരിയായ താപനിലയിൽ നന്നായി വേവിക്കുക എന്നതാണ്. ചിക്കൻ പാകം ചെയ്യേണ്ട ഏറ്റവും കുറഞ്ഞ താപനില 165 ഡിഗ്രിയാണ്. അതോടൊപ്പം ഒരുവട്ടമെങ്കിലും ചിക്കൻ കഴുകാതെ കഴിക്കാൻ ശ്രമിക്കുമെന്നും ഇവർ പറയുന്നുണ്ട് കൂടുതൽ അത് രുചികരമാകും എന്നും പറയുന്നു..അതല്ല ചിക്കൻ കഴുകണം എന്ന് നിർബന്ധം അത്രത്തോളം ഉണ്ടെങ്കിൽ കഴുകിയശേഷം അടുത്തുള്ള പ്രതലങ്ങളും കൈകളും നന്നായി വൃത്തിയാക്കുന്നത് ഉറപ്പാക്കാനാണ് ഇവർ പറയുന്നത്. അതുപോലെ കോഴിയിറച്ചി ഫ്രീസറിൽ പൊതിഞ്ഞു സൂക്ഷിക്കുകയാണെങ്കിൽ മറ്റു ഭക്ഷണങ്ങളിലേക്ക് ബാക്ടീരിയ വർധിക്കുവാനുള്ള സാഹചര്യം തടയാമെന്നും ഇവർ പറയുന്നു. ചിക്കൻ ഉപയോഗിച്ച് കത്തി ചോപ്പിംഗ് ബോർഡ് തുടങ്ങിയ പാത്രങ്ങൾ നന്നായി തന്നെ കഴുകണം എന്നാണ് പറയുന്നത്.
ബാക്ടീരിയകൾ പടരാതിരിക്കാൻ സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് നിർബന്ധമാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഭക്ഷ്യവിഷബാധയിൽ നിന്നും അകന്നുനിൽക്കാൻ സാധിക്കും എന്നാണ് പറയുന്നത്. ഏറ്റവും കൂടുതൽ ആളുകൾക്ക് ഭക്ഷ്യവിഷബാധയുണ്ടാകുന്നത് ചിക്കനിൽ നിന്ന് തന്നെയാണ്. ചിക്കനിൽ വലിയ തോതിൽ തന്നെ ബാക്ടീരിയകൾ ഉണ്ട് എന്ന് ഇതിനോടകം തന്നെ തെളിയിക്കപ്പെട്ട കാര്യവുമാണ് ഒരുപക്ഷേ ചിക്കൻ കഴുകാതെ ഉപയോഗിക്കുകയാണെങ്കിൽ ഈ ബാക്ടീരിയകൾ കൂടുതൽ സ്പ്രെഡ് ആവുന്നത് തടയാൻ സാധിക്കുകയും ചെയ്യും. എന്നാൽ മലയാളികളെ സംബന്ധിച്ചിടത്തോളം ഇത്തരത്തിൽ ഭക്ഷണം കഴിക്കാൻ അല്പം ബുദ്ധിമുട്ട് ഉണ്ടാകുമെന്നുള്ളത് ഉറപ്പാണ്. വൃത്തിയുടെ കാര്യത്തിൽ മുൻപിൽ നിൽക്കുന്നവരാണ് മലയാളികൾ അതുകൊണ്ടുതന്നെ ഭക്ഷണം കഴുകാതെ കഴിക്കാൻ ഒക്കെ മലയാളികൾക്ക് വലിയ ബുദ്ധിമുട്ടായിരിക്കും. ഒരുവട്ടം ചിക്കൻ ഒന്ന് കഴുകാതെ കഴിക്കുന്നതിനോട് ആരെങ്കിലും സമ്മതം പറയുമോ എന്നുള്ളതു കമൻറ് ചെയ്യണേ. അതുപോലെ ഈ അറിവ് നിങ്ങൾക്ക് തെറ്റായി തോന്നുന്നുണ്ടായെങ്കിൽ ഒന്ന് ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കിയാൽ മാത്രം മതി..
Story Highlights ;No more washing the chicken.