സിനിമാ മേഖല സൗന്ദര്യത്തിന്റെയും അഡ്ജസ്റ്റുമെന്റിന്റെയും പിന്നാലെ പോകാന്‍ തുടങ്ങിയിട്ട് കാലം കുറേയായി ?. കഴിവും സ്വപ്രയത്‌നവും മാത്രമല്ല അഭിനയിക്കാനുള്ള മാനദണ്ഡമെന്ന് അലിഖിത നിയമം നടപ്പാക്കിയതാരാണ് എന്നാര്‍ക്കുമറിയില്ല. കുത്തഴിഞ്ഞ സിനിമാ മേഖലയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന മിക്കവരുടെയും റോള്‍ കൂട്ടിക്കൊടുപ്പുകാരുടേതാണെന്ന് സിനിമാ പ്രവര്‍ത്തകര്‍ തന്നെ സ്വകാര്യമായി സമ്മതിക്കുന്നുണ്ട്. പക്ഷെ, പൊതു സമൂഹത്തിനു മുമ്പില്‍ തുറന്നു പറഞ്ഞാല്‍ ജോലിയും കൂലിയും നഷ്ടമാകും. ഈ ഭയം കൊണ്ടാണ് സിനിമാ മേഖലയിലെ വലിയ രഹസ്യങ്ങള്‍ പോലും ഇന്നും രഹസ്യമായി തന്നെ തുടരുന്നത്.
നോക്കൂ, ഹേമാ കമ്മിഷന്‍ പോലും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട പേരുകള്‍ പുറത്തു പറയരുതെന്ന് സര്‍ക്കാരിന് കത്തെഴുതിയത് എന്തിനാണ്. റിപ്പോര്‍ട്ടിലെ പേരുകള്‍ പുറത്തു പറയാതെ, കര്‍ശന നടപടി എടുക്കുമെന്ന് സര്‍ക്കാര്‍ പറയുന്നത് എന്തിനാണ്. അതാണ് രഹസ്യങ്ങളെ രഹസ്യമായി സൂക്ഷിക്കാനുള്ള ഇടപെടലുകള്‍. ഇതുപോലെയാണ് മലയാളി സിനിമയിലെ നടിമാരുടെയും നടന്‍മാരുടെയും ആത്മഹത്യകളുടെയും കാര്യം. പിന്നാമ്പുറക്കഥകള്‍ ഇല്ലാത്ത ആത്മഹത്യകളായി ഇവയെല്ലാം മാറും. അതുമല്ലെങ്കില്‍ പുറത്തു പറഞ്ഞാല്‍ നാറിപ്പോകുന്ന നാറയി കഥകളുടെ കൂമ്പാരമായിരിക്കുമുള്ളത്. അതുമല്ലെങ്കില്‍, സിനിമാ മേഖലയില്‍ തങ്ങളെ ഉപദ്വിച്ചവരും, ഉപയോഗിച്ചവരും അത്മഹത്യയ്ക്കു നിര്‍ബന്ധിതരാക്കിയതാകും.
എല്ലാം സ്വയം ചെയ്യാന്‍ പാകത്തിന് സാഹചര്യങ്ങള്‍ ഒരുക്കിയെടുക്കുന്ന പ്രവണതയാണ് സിനിമയില്‍ കണ്ടു വരുന്നത്. പ്രമുഖ നടിയെ പീഡിപ്പിച്ച കേസിലും പള്‍സര്‍ സുനിയും സംഘവും ഇതു തന്നെയാണ് ചെയ്തതും. ഈ കേസിലും ഒരു ആത്മഹത്യയുടെ മണമടിച്ചെങ്കിലും, പീഡിപ്പിക്കപ്പെട്ട നടി ആത്മധൈര്യത്തോടെ പ്രശ്‌നത്തെ നേരിട്ടു. അതിന്റെ കൂടി പരിണിത ഫലമാണ് ഹേമാ കമ്മിഷനും, സിനിമയിലെ സ്വതന്ത്ര വനിതാ കൂട്ടായ്മയുമൊക്കെ. എന്നാല്‍, ഹേമാ കമ്മിഷന്‍ അന്വേഷിച്ചതില്‍ മുന്‍കാല ആത്മഹത്യകളെ കുറിച്ചുള്ള പഠനമില്ല. ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന സിനിമാ മേഖലയിലെ ആത്മഹത്യകള്‍ കുടുംബ പ്രശ്‌നമെന്നോ, പ്രണയ നൈരാശ്യമെന്നോ പറഞ്ഞ് ഒതുക്കപ്പെടുകയാണ് ചെയ്തിരിക്കുന്നത്.
ഇത്തരം ആത്മഹത്യകള്‍ നടന്നത് സിനിമയില്‍ എത്തിയതു കൊണ്ട് മാത്രം സംഭവിച്ചു പോയതാണെന്ന് അടിവരയിടുകയാണ് ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ട്. എന്നിട്ടും, അതേക്കുറിച്ച് അന്വേഷിക്കാതെ പോയതെന്തു കൊണ്ടാണെന്ന ചോദ്യം ബാക്കി നില്‍ക്കുന്നുണ്ട്. മലയാളി പ്രേക്ഷകരുടെ മുമ്പിലേക്ക് വെള്ളിത്തിരയില്‍ വന്നവരും, വരാന്‍ പറ്റാതെ പോയവരുമായ നിരവധി താരങ്ങളുണ്ട്. അവരെല്ലാം ഇപ്പോള്‍ പരലോകത്തെത്തിക്കഴിഞ്ഞു. മലയാളികളെ ഞെട്ടിച്ച് ആത്മഹത്യ ചെയ്ത താരങ്ങളെ കുറിച്ച് ഈ ഘട്ടത്തില്‍ പറയാതെ പോകുന്നതെങ്ങനെ ?.
പ്രേമനൈരാശ്യവും കുടുംബപ്രശ്നങ്ങളും മൂലം ആത്മഹത്യ ചെയ്യുന്ന നിരവധി കഥാപാത്രങ്ങളെ സിനിമകളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍, വെള്ളിത്തിരയില്‍ സജീവമായിരിക്കെ സ്വയം ജീവനൊടുക്കിയ താരങ്ങളും മലയാള സിനിമയിലുണ്ട്. പലരുടെയും മരണകാരണം ഇന്നും ദുരൂഹമായി തുടരുന്നു. അതൊക്കെ എന്നാണ് ഇി വെളിച്ചം കാണുന്നത്. പ്രേക്ഷകരെ ഞെട്ടിച്ച് ആത്മഹത്യ ചെയ്ത സിനിമാ താരങ്ങള്‍ ഇവരാണ്.
സില്‍ക്ക് സ്മിത
മലയാള സിനിമാ പ്രേക്ഷകരെയാകെ ഞെട്ടിച്ചുകൊണ്ടാണ് ഒരു കാലത്ത് ദക്ഷിണേന്ത്യക്കാരുടെ ഹരമായിരുന്ന സില്‍ക്ക് സ്മിത ആത്മഹത്യ ചെയ്തത്. ചെന്നൈയിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു സ്മിതയുടെ മൃതദേഹം കാണപ്പെട്ടത്. എഴുപതുകളുടെ അവസാനത്തില്‍ സിനിമയിലെത്തിയ സ്മിത മൂന്നാംപിറ, തീരം തേടുന്ന തിര തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. ഇടയ്ക്ക് നിര്‍മ്മാതാവിന്റെ റോളിലേക്കു മാറിയെങ്കിലും പരാജയപ്പെട്ടു. 1996ല്‍ തന്റെ 36-ാം വയസ്സില്‍ സ്മിത ജീവിതം സ്വയം അവസാനിപ്പിക്കുകയായിരുന്നു. സ്ഫടികത്തിലെ റോളിലൂടെ മലയാള സിനിമയുടെ ക്യാരക്ടര്‍ ഗ്ലാമര്‍ നടിയായി സില്‍ക്ക്‌സ്മിത ഉയര്‍ന്നു. അഥര്‍വ്വം സിനിമയില്‍ മമ്മൂട്ടിക്കൊപ്പം പൂര്‍ണ്ണ നഗ്നനയായിട്ടും അഭിനയിക്കാന്‍ സ്മിത തയ്യാറായിട്ടുണ്ട് (സിനിമയിലാണ്-നഗ്നത കാണിക്കുന്നില്ലെങ്കിലും അതിനെ ദ്രോതിപ്പിക്കുന്ന രംഗം അഭിനയിച്ചു).
ആ സിനിമയിലെ പുഴയോരത്തില്‍ പൂ തോണിയെത്തീലാ…എന്ന പാട്ടും സൂപ്പര്‍ഹിറ്റായിരുന്നു. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍, ജീവിതം അവസാനിപ്പിച്ചു കളയാമെന്നു കരുതുന്ന വിഡ്ഢി നടയല്ല, സില്‍ക്ക് സ്മിത. സ്വന്തം ശറീരത്തെ വെള്ളിത്തിരയില്‍ ബുദ്ധിപൂര്‍വ്വം അവതരിപ്പിച്ച് ആരാധകരെ സൃഷ്ടിച്ച നടികൂടിയാണ് സ്മിത. അവര്‍ക്കുണ്ടായ ദാരുണാന്ത്യത്തിനു പിന്നില്‍ ഒരു മരണമണമുള്ള കഥയുണ്ടെന്നുറപ്പാണ്. അത് പിന്നീടാരും പുറത്തു പറഞ്ഞിട്ടില്ല. എന്നെങ്കിലു അത് പുറത്തു വരുമെന്ന പ്രതീക്ഷയുമില്ല. ബോളിവുഡ് ചിത്രം ഡേര്‍ട്ടിപിക്ച്ചര്‍ സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്തതാണ്.
ശോഭ
സിനിമാ ലോകത്തെ ഒന്നടക്കം ഞെട്ടിച്ചതായിരുന്നു നടി ശോഭയുടെ മരണം. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ശോഭ ആത്മഹത്യ ചെയ്തത്. വെറും 17 വയസ്സായിരുന്നു മരിക്കുമ്പോള്‍ ശോഭയുടെ പ്രായം. 1996 ല്‍ ബാലതാരമായാണ് ശോഭ സിനിമയിലെത്തുന്നത്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഉത്രാടരാത്രിയാണ് (1978) നായികയായ ആദ്യ ചിത്രം. പ്രശസ്ത സംവിധായകന്‍ ബാലു മഹേന്ദ്രയുമായി 1978 ല്‍ ഇവരുടെ വിവാഹം കഴിഞ്ഞിരുന്നു. വിവാഹബന്ധം തകര്‍ച്ചയുടെ അവസാനമെത്തി നില്‍ക്കുമ്പോഴായിരുന്നു ആത്മഹത്യ. കെ.ജി. ജോര്‍ജ് ഒരുക്കിയ ‘ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്’ ശോഭയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രമാണ്.
വിജയശ്രീ
എഴുപതുകളില്‍ ദക്ഷിണേന്ത്യ കീഴടക്കിയ വിജയശ്രീയും സിനിമാപ്രേമികളെ ഞെട്ടിച്ചുകൊണ്ട് ആത്മഹത്യചെയ്ത നടിയാണ്. മലയാളസിനിമ കണ്ട എക്കാലത്തെയും സുന്ദരിയായ നായികയാണ് വിജയശ്രീ. അങ്കത്തട്ട്, ആരോമലുണ്ണി, പൊന്നാപുരം കോട്ട എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. മലയാളത്തിലെ ഒരു പ്രമുഖ നിര്‍മ്മാതാവാണ് വിജയശ്രീയുടെ മരണത്തിന് പിന്നിലെന്നു പറയപ്പെടുന്നു.
മയൂരി
തമിഴ്, മലയാളം ചലച്ചിത്ര രംഗത്ത് സജീവമായിരിക്കെയാണ് മയൂരി ജീവിത്തോട് വിട പറയുന്നത്. ജീവിതത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സഹോദരന് എഴുതിയ കത്തില്‍ മയൂരി പറഞ്ഞിരുന്നു. മരിക്കുമ്പോള്‍ 22 വയസ്സായിരുന്നു മയൂരിയുടെ പ്രായം. പ്രേം പൂജാരി, സമ്മര്‍ ഇന്‍ ബത്ലഹേം, ആകാശ ഗംഗ, അരയന്നങ്ങളുടെ വീട്, തമിഴില്‍ മന്മഥന്‍, കനാകണ്ടേന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏകദേശം 20 ഓളം ചിത്രങ്ങളില്‍ അിനയിച്ച മയൂരിയുടെ മരണം സിനിമാ ലോകത്ത് വന്‍ ഞെട്ടലാണുണ്ടാക്കിയത്. പ്രേമനൈരാശ്യവും മാനസികസമ്മര്‍ദവുമാണ് മയൂരിയുടെ മരണത്തിന് പുറകിലെന്നും പറയപ്പെടുന്നു.
സന്തോഷ് ജോഗി
സഹനടനായും വില്ലനായും പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് സന്തോഷ് ജോഗി. 2010 ഏപ്രിലാണ് ഇദ്ദേഹത്തെ സുഹൃത്തിന്റെ ഫ്ളാറ്റില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനമുറപ്പിച്ച കലാകാരനായിരുന്നു. മോഹന്‍ലാലിനൊപ്പം കീര്‍ത്തിച്ചക്രയും മമ്മുട്ടിയ്ക്കൊപ്പം മായാവിയിലും തിളങ്ങിയ സന്തോഷ് ജോഗി നല്ലൊരു പാട്ടുകാരനുമായിരുന്നു. ആരാധകരെയും ബന്ധുക്കളെയും ഞെട്ടിക്കുന്നതായിരുന്നു സന്തോഷ് ജോഗിയുടെ ആത്മഹത്യ. അദ്ദേഹത്തിന്റെ മരണകാരണം ഇന്നും അവ്യക്തമായി തുടരുന്നു.
ശ്രീനാഥ്
മലയാളികളുടെ മറ്റൊരു പ്രിയതാരത്തെ കൂടി 2010 ഏപ്രിലില്‍ മരണം കൂട്ടികൊണ്ടു പോയി. എണ്‍പതുകളില്‍ വെള്ളിത്തിരയിലെത്തിയ ശ്രീനാഥിനെ കോതമംഗലത്തെ ഒരു ഹോട്ടല്‍മുറിയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കുടുബപ്രശ്നങ്ങള്‍, സിനിമാ രംഗത്തുനിന്നുള്ള പ്രശ്നങ്ങള്‍ എന്നിവ കാരണങ്ങളായി പറയപ്പെടുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം ഇന്നും അവ്യക്തമാണ്. സന്ധ്യമയങ്ങും നേരം, ശാലിനി എന്റെ കൂട്ടുകാരി തുടങ്ങിയ സിനിമകളിലൂടെ മലയാളി സിനിമാ പ്രേമികളുടെ മനസ്സ് കീഴടക്കിയ താരമാണ് ശ്രീനാഥ്. സഹതാരമായിരുന്ന ശാന്തികൃഷ്ണയ വിവാഹം ചെയ്തെങ്കിലും ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. മോഹന്‍ലാല്‍ ചിത്രം ശിക്കാറില്‍ അഭിനയിച്ചു കൊണ്ടിരിക്കെയായിരുന്നു ആത്മഹത്യ.
നന്ദു (പ്രിന്‍സ്)
കലാരഞ്ജിനി- കല്‍പന- ഉര്‍വശി സഹോദരങ്ങളുടെ സഹോദരന്‍ പ്രിന്‍സിന്റെ ആത്മഹത്യയും സിനിമാലോകത്ത് ഏറെ ചര്‍ച്ചയ്ക്കിടയാക്കി. ഇരുപത്തിയേഴാം വയസ്സിലാണ് പ്രിന്‍സ് ജീവിതം അവസാനിപ്പിക്കുന്നത്. തുളസിദാസ് സംവിധാനം ചെയ്ത ലയനം (1989) ആയിരുന്നു നന്ദു അഭിനയിച്ച ചിത്രം. പ്രേമനൈരാശ്യവും ലഹരി ഉപയോഗവുമാണു മരണകാരണമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥകാരണം ഇപ്പോഴും ദുരൂഹമായി നില്‍ക്കുന്നു.
ഇനിയും എത്ര പേരാണ് ഈ വഴി തിരഞ്ഞെടുക്കുകയെന്ന് പറയാനാകില്ല. ശരീരത്തിന്റെ പേരില് വഞ്ചിക്കപ്പെടുകയോ, നീതി ലഭ്യമാകാത്ത അവസ്ഥയോ വന്നു പെടുമ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ പോകുന്നവര്‍ ഉണ്ടാകാം. അവരോടൊക്കെ പറയാനുള്ളത് ഒന്നു മാത്രമാണ്. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല.
CONTENT HIGHLIGHTS; malayalam, film, actors, actress, suicide, Does adjustment have a role behind the suicides of actors?