Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഓരോ 20 വർഷത്തിലും വളരുന്ന നന്ദിപ്രതിമ; കാക്കകള്‍ക്ക് ഒരിക്കലും കടന്നുചെല്ലാനാവാത്ത ക്ഷേത്രം | yaganti-uma-maheswara-temple-andhra-pradesh

ക്ഷേത്രത്തിനു മുന്നിലുള്ള നന്ദി വിഗ്രഹത്തിന്‌ വലിപ്പം കൂടി വരുന്നതായി തെളിഞ്ഞിട്ടുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 25, 2024, 09:06 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആന്ധ്രാപ്രദേല്ലയിലുള്ള ശിവക്ഷേത്രമാണ് യാഗന്തി ഉമാ മഹേശ്വര ക്ഷേത്രം. പതിനഞ്ചാം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യത്തിലെ സംഗമ രാജവംശത്തിലെ രാജാവായിരുന്ന ഹരിഹരബുക്കരായന്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം ഒട്ടേറെ വിശ്വാസങ്ങളുടെയും ഐതിഹ്യങ്ങളുടെയും കൂടാരമാണ്. സഞ്ചാരികളും വിശ്വാസികളും ഒരുപോലെ ഇവിടേക്ക് ഒഴുകിയെത്തുന്നു. അദ്ഭുതകരമായ ഒട്ടേറെ കാഴ്ചകള്‍ ഇവിടെയുണ്ട്. അവയിലൊന്നാണ് വളരുന്ന നന്ദി വിഗ്രഹം. ക്ഷേത്രത്തിനു മുന്നിലുള്ള നന്ദി വിഗ്രഹത്തിന്‌ വലിപ്പം കൂടി വരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഓരോ 20 വർഷത്തിലും വിഗ്രഹം ഒരു ഇഞ്ച് വീതം വളരുന്നുണ്ടെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. ഉള്ളില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍ കാരണം വികസിക്കുന്ന ഒരു തരം പാറയിലാണ് ഈ വിഗ്രഹം കൊത്തിയെടുത്തിട്ടുള്ളത്‌ എന്നതാണ് ഇതിനു നല്‍കുന്ന ശാസ്ത്രീയമായ വിശദീകരണം. പണ്ട് ഈ വിഗ്രഹം വളരെ ചെറുതായിരുന്നു. ആളുകള്‍ ഇതിനു ചുറ്റും പ്രദക്ഷിണം നടത്തിയിരുന്നു. എന്നാല്‍ ഇപ്പോൾ വിഗ്രഹത്തിന്‍റെ വലുപ്പം കൂടിയതു കാരണം അരികിലുള്ള കല്‍ത്തൂണും വിഗ്രഹവും തമ്മിലുള്ള വിടവ് ഇല്ലാതായതിനാല്‍ പ്രദക്ഷിണം നടക്കില്ല.

മറ്റൊരു തൂൺ ക്ഷേത്രജീവനക്കാർ ഇതിനകം നീക്കം ചെയ്തിരുന്നു. കലിയുഗത്തിന്‍റെ അവസാനമാകുമ്പോള്‍ ഈ പ്രതിമയ്ക്കു ജീവന്‍ വയ്ക്കും എന്നാണു ഭക്തരുടെ വിശ്വാസം. ക്ഷേത്രത്തിന്‍റെ ഉത്ഭവത്തെക്കുറിച്ച് ഒട്ടേറെ കഥകളുണ്ട്. അഗസ്ത്യ മുനിയുമായി ബന്ധപ്പെട്ടതാണ് അവയിലൊന്ന്. ഇവിടെ വിഷ്ണുവിനു വേണ്ടി ഒരു ക്ഷേത്രം പണിയാന്‍ അഗസ്ത്യന്‍ ആഗ്രഹിച്ചു. എന്നാൽ, വിഗ്രഹത്തിന്‍റെ കാൽവിരലിലെ നഖം തകർന്നതിനാൽ പ്രതിമ സ്ഥാപിക്കാനായില്ല. ഇതില്‍ അസ്വസ്ഥനായ മുനി ശിവനെ തപസ്സു ചെയ്തു. കൈലാസ സമാനമായ അന്തരീക്ഷമായതിനാല്‍ ഈ പ്രദേശത്തു ശിവനാണ് കുടിയിരിക്കേണ്ടതെന്നു പറയുകയും ഇവിടെ വസിക്കാന്‍ ശിവനോട് അഭ്യര്‍ഥിക്കുകയും ചെയ്തു. താന്‍ ഉമാമഹേശ്വര രൂപത്തില്‍ അവിടെ കുടിയിരിക്കാമെന്ന് ശിവന്‍ വാഗ്ദാനം ചെയ്തു. അങ്ങനെയാണത്രേ ഇവിടം ശിവക്ഷേത്രമായി മാറിയത്.

അഗസ്ത്യമുനി തപസ്സനുഷ്ഠിക്കുമ്പോൾ കാക്കകൾ അദ്ദേഹത്തെ ശല്യപ്പെടുത്തിയെന്നും കാക്കകൾക്ക് അവിടെ പ്രവേശിക്കാൻ കഴിയില്ലെന്ന് അദ്ദേഹം ശപിച്ചുവെന്നുമാണ് ഐതിഹ്യം. ഹിന്ദു വിശ്വാസമനുസരിച്ച് കാക്ക ശനിദേവന്‍റെ വാഹനമായതിനാൽ ശനിക്ക് ഇവിടെ പ്രവേശിക്കാനാവില്ലെന്നും വിശ്വസിക്കുന്നു. ക്ഷേത്രപരിസരത്തുള്ള ഒരു ചെറിയ ജലാശയമാണ് പുഷ്കരിണി. ഇതില്‍ നിന്നുള്ള വെള്ളം നന്ദിപ്രതിമയുടെ വായിലൂടെ പുറത്തേക്കു വരുന്നു. പാറക്കെട്ടുകളില്‍ തട്ടിയൊഴുകി വരുന്ന ശുദ്ധജലമാണിത്. എത്ര കടുത്ത വേനലിലും പുഷ്കരിണിയിലേക്കുള്ള വെള്ളത്തിന്‍റെ ഒഴുക്ക് നിലയ്ക്കാറില്ല. പുഷ്കരിണിയിലെ പുണ്യസ്നാനം പാപങ്ങള്‍ അകറ്റി ശുദ്ധീകരിക്കുമെന്ന് ഭക്തർ കരുതുന്നു. പുഷ്കരിണിയിൽ കുളിച്ച ശേഷം അവർ ശിവനെ തൊഴുന്നു.

അഗസ്ത്യൻ ശിവനെ തപ്സനുഷ്ഠിച്ചതെന്ന് കരുതപ്പെടുന്ന അഗസ്ത്യഗുഹയും കേടായ വിഷ്ണുവിഗ്രഹം സൂക്ഷിച്ച വെങ്കിടേശ്വര ഗുഹയും ക്ഷേത്രത്തിനരികിലുണ്ട്. കുത്തനെയുള്ള 120 പടികൾ കയറിയാൽ അഗസ്ത്യഗുഹയിൽ പ്രവേശിക്കാം. അഗസ്ത്യ ഗുഹയുമായി താരതമ്യപ്പെടുത്തുമ്പോൾ വെങ്കിടേശ്വര ഗുഹയിലെ പടികൾ കുത്തനെയുള്ളതാണെങ്കിലും കയറാൻ എളുപ്പമാണ്. കർണൂൽ നഗരത്തിൽനിന്ന് ഏകദേശം 100 കിലോമീറ്റർ അകലെ ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിലാണ് യാഗന്തി സ്ഥിതി ചെയ്യുന്നത് . ബനഗാനപ്പള്ളി-പീപ്പുള്ളി റോഡിൽ ബനഗാനപ്പള്ളിയിൽ നിന്നു 14 കിലോമീറ്റർ പടിഞ്ഞാറാണ് ഈ ക്ഷേത്രം. 45 കിലോമീറ്റർ അകലെയാണ് ചരിത്രപ്രസിദ്ധമായ ബെലം ഗുഹകള്‍. ഇവിടെ നിന്ന് ഒന്നര മണിക്കൂർ കൊണ്ട് ക്ഷേത്രത്തിലെത്താം.

STORY HIGHLLIGHTS: yaganti-uma-maheswara-temple-andhra-pradesh

ReadAlso:

കൊൽക്കത്തയിൽ ഒരിക്കലെങ്കിലും പോകണം; ഈ സ്ഥലങ്ങൾ കാണാതെ മടങ്ങരുത്

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

Tags: yaganti-uma-maheswara-templeANDHRA PRADESHTRAVEL INDIAAnweshanam.comTravel tipsTravel newsDESTINATIONIndian templesഅന്വേഷണം.കോംഅന്വേഷണം. Com

Latest News

വി.ഡി സര്‍ക്കാര്‍ ഇന്ന് നൂറാം ദിനത്തിലേക്ക്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉയര്‍ത്തി ടീം യുഡിഎഫ്

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം, നാ‌‌ടെങ്ങും ആഘോഷം

കേരളത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ്; നാളെ 9 ജില്ലകളിൽ യെല്ലോ അലേർട്ട് | heavy rain alert in kerala

ലക്ഷദ്വീപിലെ ഭൂമിയും അവകാശങ്ങളും സംരക്ഷിക്കണം; കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

ബിവറേജസ് കോപ്പറേഷൻ്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കേസെടുത്ത് പൊലീസ് | fraud-involving-job-offers-in-the-name-of-the-beverages-corporation

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies