ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക T20 കപ്പ് നേടിയതോടെ വിജയത്തിന്റെ കൊടുമുടി കയറിയിരിക്കുകയാണ്. എതിരില്ലാത്ത പടയോട്ടം നടത്തുന്ന ടീംഇന്ത്യയെ വാനോളം ഉയര്‍ത്തുമ്പോള്‍ അതിന്റെ നിയന്ത്രണങ്ങള്‍ മുഴുവന്‍ രാഷ്ട്രീയക്കാരുടെ കൈയ്യിലാണെന്ന് പറയാതെ വയ്യ. അതിന്റെ ഉത്തമ ഉദാഹരണമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ ബി.സി.സി.ഐ സെക്രട്ടറി ഇരിക്കുന്നത്. എന്നാല്‍, രാഷ്ട്രീയ സ്വാധീനം അവിടെയും തീരുന്നില്ലെന്നാണ് പുതിയ വാര്‍ത്തകള്‍ വരുന്നത്. അമിത് ഷായുടെ മകനു പിന്നാലെ അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ജെയ്‌ലിയുടെ മകന്‍ രോഹന്‍ ജെയ്‌ലി എത്തുകയാണ്.
അതും ബി.സി.സി.ഐയുടെ തലപ്പത്താണ് രോഹന്‍ ജെയ്റ്റ്‌ലിയെ അവരോധിക്കുന്നത്. ജയ് ഷാ ബി.സി.സി.ഐ സെക്രട്ടറി
സ്ഥാനം ഒഴിഞ്ഞ്, ഐ.സി.സിയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് രോഹന്‍ ജയ്റ്റ്‌ലിക്ക് അവസരം വീണുകിട്ടുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി നിശ്ചയിക്കുന്ന ബി.സി.സി.ഐയുടെ തലപ്പത്തേക്ക് നിയോഗിക്കപ്പെടുന്ന ആള്‍ എങ്ങെയുള്ള ആളായിരിക്കണമെന്ന് ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരു കാഴ്ചപ്പാടുണ്ട്. ആ കാഴ്ചപ്പാടില്‍ രോഹന്‍ ഒതുങ്ങുന്നുണ്ടോ എന്നതാണ് പ്രശ്‌നം. അതിന് അയാളെ കുറിച്ച് കൂടുതല്‍ അറിയേണ്ടതുണ്ട്.
രോഹന്‍ ജെയ്റ്റ്ലി ?
നിലവില്‍ ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ (ഡി.ഡി.സി.എ) പ്രസിഡന്റാണ് രോഹന്‍ ജെയ്റ്റ്ലി. മുന്‍ കേന്ദ്ര ധനമന്ത്രിയുടെ മകന്‍ ബി.സി.സി.ഐ അധ്യകഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഏറെ മുന്നിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഈ വര്‍ഷം ആദ്യം ഡല്‍ഹി ഹൈക്കോടതിയുടെ കേന്ദ്ര സര്‍ക്കാര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സലായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്ത അഭിഭാഷകനാണ് രോഹന്‍.
അരുണ്‍ ജെയ്റ്റ്ലി ഒരിക്കല്‍ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയും ബി.സി.സി.ഐയില്‍ നല്ല സ്വാധീനം ചെലുത്തുകയും ചെയ്തു. ഇത് രോഹന്റെ ശ്രമത്തെ ശക്തിപ്പെടുത്തിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. തൊഴില്‍പരമായി അഭിഭാഷകനായ രോഹന്‍, നാല് വര്‍ഷം മുമ്പ് ഡി.ഡി.സി.എയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ക്രിക്കറ്റ് അഡ്മിനിസ്ട്രേഷനില്‍ തന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. അരുണ്‍ ജെയ്റ്റ്ലി 14 വര്‍ഷമായി ഈ പദവി വഹിച്ചിരുന്നു. രോഹന്റെ കാലത്ത്, 2023ല്‍ ടൂര്‍ണമെന്റ് ഉപഭൂഖണ്ഡത്തിലേക്ക് മടങ്ങിയപ്പോള്‍ ഐ.സി.സി ഏകദിന ലോകകപ്പ് മത്സരങ്ങള്‍ക്ക് ഡല്‍ഹി ആതിഥേയത്വം വഹിക്കുകയും ഡി.ഡി.സി.എ മേധാവിയായി അദ്ദേഹം രണ്ടാം തവണയും എതിരില്ലാതെ വിജയിക്കുകയും ചെയ്തു.
ഐ.സി.സി തലപ്പത്തേയ്ക്ക് ജയ് ഷാ മത്സരിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നേതൃസ്ഥാനത്തേക്ക് പുതിയൊരു ബിജെപി പുത്രന്‍ വരുന്നത്. ജയ് ഷാ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍(ഐ.സി.സി) ചെയര്‍മാനായേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. പകരക്കാരന്‍ ആരാകുമെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് രോഹന്‍ ജെയ്റ്റ്‌ലിയുടെ പേര് ശക്തമായി കേള്‍ക്കുന്നത്. ഇതിനുള്ള ആദരമായി കൂടിയാണ് ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിന്റെ പേരുമാറ്റി ജെയ്റ്റിലുടെ പേരുനല്‍കിയത്.
അതേസമയം, സെക്രട്ടറി സ്ഥാനത്തേക്ക് വേറെയും പേരുകള്‍ ഉയരുന്നുണ്ട്. കോണ്‍ഗ്രസ് രാജ്യസഭാ അംഗവും മുന്‍ ഐ.പി.എല്‍ ചെയര്‍മാനുമായ രാജീവ് ശുക്ല, മഹാരാഷ്ട്ര നിയമസഭാ അംഗവും ബി.ജെ.പി നേതാവുമായ ആശിഷ് ഷെലാര്‍, മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ എന്നിവരാണ് ഇതില്‍ പ്രമുഖര്‍. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് അഭിഷേക് ഡാല്‍മിയ പുതിയ സെക്രട്ടറിയാകുമെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വര്‍ഷങ്ങളോളം ഇന്ത്യന്‍ ക്രിക്കറ്റിനെ അടക്കിവാണിരുന്ന മുന്‍ ബി.സി.സി.ഐ അധ്യക്ഷന്‍ ജഗ്മോഹന്‍ ഡാല്‍മിയയുടെ മകന്‍ കൂടിയാണ് അഭിഷേക്. പഞ്ചാബ് ക്രിക്കറ്റ് ബോര്‍ഡിലെ ദില്‍ഷേര്‍ ഖന്ന, ഗോവയിലെ വിപുല്‍ ഫാഡ്കെ, ചത്തിസ്ഗഢിലെ പ്രഭ്തേജ് ഭാട്ടിയ എന്നിങ്ങനെ വേറെയുമുണ്ട് പേരുകള്‍. ഏതായാലും, ജയ് ഷായുടെ മാറ്റത്തിനനുസരിച്ചാകും ബി.സി.സി.ഐയിലെ കാര്യങ്ങള്‍ തീരുമാനിക്കുക.
ഐ.സി.സി തലവനാകുമോ ജയ് ഷാ?
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗ്രെഗ് ബാര്‍ക്ലേയുടെ പിന്‍ഗാമിയായി ഐ.സി.സി തലവനായി ഉയര്‍ന്ന സ്ഥാനാര്‍ത്ഥി ജയ് ഷായാണ്. ഷായുടെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കാന്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തയ്യാറാണെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരഞ്ഞെടുക്കപ്പെട്ടാല്‍ 36-ാം വയസ്സില്‍ ഐ.സി.സി ചെയര്‍മാനായും ഷാ മാറും. നിലവിലെ ഐ.സി.സി ചെയര്‍മാന്‍ ന്യൂസിലന്‍ഡുകാരനായ ഗ്രെഗ് ബാര്‍ക്ലേയുടെ കാലാവധി 2024 നവംബര്‍ 30ന് അവസാനിക്കും. ഐ.സി.സി തലപ്പത്ത് രണ്ടാമൂഴമാണിത് ബാര്‍ക്ലേയ്ക്ക്. ഇനിയും പദവിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നു കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് ജയ് ഷാ ഐ.സി.സി നേതൃത്വം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതേക്കുറിച്ച് ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. എന്നാല്‍, പുതിയ സെക്രട്ടറിക്കായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് ഇത്തരമൊരു നീക്കത്തിന്റെ തെളിവായാണു വിലയിരുത്തപ്പെടുന്നത്. ജയ് ഷാ മത്സരിക്കുമോ എന്ന കാര്യം നാളെത്തോടെ തീരുമാനമാകും. ആഗസ്റ്റ് 27 ആണ് ഐ.സി.സി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. ഈ പദവിയിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനുമാകും. ഇതിനുമുന്‍പ് ജഗ്മോഹന്‍ ഡാല്‍മിയയും എന്‍.സി.പി തലവന്‍ ശരത് പവാറും ഇന്ത്യ സിമന്റ്സ് മാനേജിങ് ഡയരക്ടറും മുന്‍ ബി.സി.സി.ഐ അധ്യക്ഷനുമായ എന്‍. ശ്രീനിവാസന്‍, മുതിര്‍ന്ന അഭിഭാഷകനും മുന്‍ ബി.സി.സി.ഐ അധ്യക്ഷനുമായ ശശാങ്ക് മനോഹര്‍ എന്നിവരാണ് ഇതിനുമുന്‍പ് ഐ.സി.സി തലപ്പത്തിരുന്ന ഇന്ത്യക്കാര്‍.
CONTENT HIGHLIGHTS; Who is Rohan Jaitley?: Jai Shah’s replacement as BCCI chief?