മലയാള സിനിമയിൽ നടി നടന്മാർ വാങ്ങുന്ന പ്രതിഫലത്തിന്റെ പേരിൽ നിരോധ ചർച്ചകൾ നടക്കാറുണ്ട്. സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാർ വേതനം ആകുന്നു എന്നത് തന്നെയാണ് ആ ചർച്ചകൾക്ക് കാരണം. സിനിമയിലും തുല്യവേതനം ലഭ്യമാക്കണമെന്ന് പല നടിമാരും പലപ്പോഴും ആവശ്യം ഉയർത്തിയിട്ടുണ്ട്. കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെടെ പ്രതിഫലത്തിന്റെ കാര്യം പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ തുല്യവേതനം എന്ന വിഷയത്തിൽ തൻറെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് യുവ നടി ഗ്രേസ് ആന്റണി.
തുടക്കത്തിൽ ബസ്സ് കാശ് പോലും തനിക്ക് കിട്ടിയിരുന്നില്ലെന്നും എന്നാൽ ഇന്ന് താൻ ചെയ്യുന്ന ജോലിക്കുള്ള പ്രതിഫലം വാങ്ങാൻ തനിക്ക് കഴിയുന്നുണ്ടെന്നും ഗ്രേസ് ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നമ്മൾ ഒരു പ്രോജക്ട് കമ്മിറ്റ് ചെയ്യുകയാണ്. ആ പ്രോജക്ട് എടുക്കാനുള്ള റീസൺ… അതിന്റെ സംവിധായകനും തിരക്കഥാകൃത്തും പ്രൊഡക്ഷൻ സൈഡിൽ നിന്നും ഒരു സെല്ലിങ് പോയിന്റ് നോക്കിയിട്ടുണ്ടാകും.
എല്ലാം ഒരു ബിസിനസാണല്ലോ. പിന്നെ ഒരു നടന്റെ പേരിലാകും ആ സിനിമ സെൽ ചെയ്യുന്നത്. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ റമ്യൂണറേഷനുണ്ടാകും. ഒരു പടം ബിസിനസാവണമെങ്കിൽ അതിന് അതിന്റേതായ വാല്യുവുണ്ടാകും. സാറ്റ്ലൈറ്റ് വാല്യു അടക്കമുള്ള ബിസിനസ് സൈഡുമുണ്ടാകും. അതിൽ അഭിനയിക്കാൻ നായികയായിട്ട് വരുന്ന ഞാൻ… ഒരു ഉദാഹരണമാണ് പറയുന്നത്.
നായികയായി വന്നശേഷം ഞാൻ ചോദിക്കുകയാണ് നായകന്റെ അതേ പ്രതിഫലം എനിക്കും വേണമെന്ന്. അപ്പോൾ പ്രൊഡക്ഷൻ സൈഡിൽ നിന്നും ചോദിക്കും താങ്കളുടെ പേരിൽ ഈ സിനിമ വിറ്റ് പോകുമോയെന്ന്. അപ്പോൾ എനിക്ക് മറുപടി പറയാൻ ഒന്നുമുണ്ടാകില്ല. മാത്രമല്ല ആ സിനിമ വിറ്റ് പോകാനുള്ള റീസണും സോഴ്സുമെല്ലാം നായകനായ നടനിലാണ് അവർ കാണുന്നത്.
അതുപോലെ ആ നടന്റെ ലെവലിലേക്ക് ഞാൻ വളർന്ന് കഴിഞ്ഞാൽ അല്ലെങ്കിൽ എന്റെ പേരിൽ പടം വിറ്റ് പോകുന്ന എന്നെ വെച്ച് പടം ചെയ്യാൻ ഒരു പ്രൊഡക്ഷൻ തയ്യാറായി വരികയാണെങ്കിൽ എനിക്ക് ഡിമാന്റ് ചെയ്യാം എന്റെ റമ്യൂണറേഷൻ. അതുപോലെ തന്നെ ഞാൻ ഡിമാന്റ് ചെയ്യുന്ന പ്രതിഫലം ഞാൻ ഇപ്പോൾ വാങ്ങുന്നുണ്ട്. പക്ഷെ തുല്യമായിട്ടുള്ള വേതനം എന്നുള്ള രീതിയിലല്ല. ഞാൻ ചോദിച്ചാൽ തരാൻ പറ്റുന്ന രീതിയിലുള്ള പ്രതിഫലം എനിക്ക് ഇപ്പോൾ കിട്ടുന്നുണ്ട്.
ഒരു സിനിമയിൽ ഞാൻ അഭിനയിച്ചപ്പോൾ അതിലെ നായകനേക്കാൾ പ്രതിഫലം എനിക്ക് ലഭിച്ചിരുന്നു. അതും ഒരു വാല്യുവുള്ള പോയിന്റാണ്. വില്ലൻ റോൾ ചെയ്യുന്ന ആണുങ്ങൾക്കും നായകന്റെ അതേ പ്രതിഫലം കിട്ടുന്നില്ലല്ലോ. നമ്മുടെ പേരിൽ സിനിമ വിറ്റ് പോകുന്ന സ്റ്റേജ് വന്നാൽ നമുക്ക് പ്രതിഫലം ഡിമാന്റ് ചെയ്യാം. തമിഴ് സിനിമ കുറച്ച് വ്യത്യസ്തമാണ്. പക്ഷെ അവിടേയും തുല്യ വേതനം നമുക്ക് സംസാരിക്കാൻ പറ്റില്ല.
എന്നാലും നമ്മുടെ ഇന്റസ്ട്രിയുമായി ചേർത്ത് വെച്ച് നോക്കുമ്പോൾ പ്രതിഫലം കുറച്ച് കൂട്ടി കിട്ടാനുള്ള സാധ്യത തമിഴിൽ കൂടുതലാണ്. അവിടുത്തെ നിർമാതാക്കൾ പൈസ ഇറക്കാനും സമ്മതമുള്ളവരാണ്. നമ്മൾ ചോദിക്കുന്ന പ്രതിഫലം തരാനും അവർ റെഡിയാണ്. അതിനെല്ലം പുറമെ നമ്മൾ കൊടുക്കുന്ന പ്രൊഡക്ട് നല്ലതാണെങ്കിൽ നമുക്ക് നല്ലൊരു വേദനം കിട്ടും.
തുടക്കത്തിൽ ബസ് കൂലിപോലും എനിക്ക് കിട്ടിയിരുന്നില്ല. അതൊരു സ്ട്രഗിളിങ് സ്റ്റേജാണ്. പരാതി പറഞ്ഞിട്ട് കാര്യമില്ല. ഇതിനെല്ലാം ശേഷം നമ്മൾ പ്രൂവ് ചെയ്ത് കഴിയുമ്പോഴാണ് നമുക്ക് ചോദിക്കാൻ സാധിക്കുകയെന്നും ഗ്രേസ് ആന്റണി പറയുന്നു.
content highlight: grace antony about remuneration