സി.പി.എമ്മിന്റെ കാര്യപരിപാടികളുടെയും തീരുമാനങ്ങളുടെയും നയസമീപനങ്ങളുടെയും രാഷ്ട്രീയ നീക്കങ്ങളുടെയും അവസാന വാക്കാണ് പോളിറ്റ്ബ്യൂറോ. ഇന്ത്യയില്‍ സി.പി.എം എന്തു നിലപാട് എടുക്കണമെന്ന് തീരുമാനിക്കുന്നത് പി.ബിയാണ്. ഇതേ മാതൃകയിലാണ് മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയില്‍ പവര്‍ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നത്. സി.പി.എമ്മിന് പോളിറ്റ്ബ്യൂറോയും അമ്മ സംഘടനയ്ക്ക് പവര്‍ഗ്രൂപ്പും. ആരെയും എപ്പോള്‍ വേണമെങ്കിലും മലയാള സിനിമയില്‍ നിന്നും മാറ്റി നിര്‍ത്താനും ഉപാധികളില്ലാതെ കയറ്റാനും പവര്‍ഗ്രൂപ്പിന്റെ നിലപാടിന് അനുസരിച്ചാണ് അമ്മ സംഘടന നീങ്ങിയിരുന്നത്.
ഇത് വെളിപ്പെടുത്തിയിരിക്കുന്നത്, അമ്മ സംഘടനയില്‍ ഉണ്ടായിരുന്നവര്‍ തന്നെയാണ്. മലയാള സിനിമയില്‍ നില്‍ക്കുന്ന ശക്തരായ 15 പേരാണ് പവര്‍ഗ്രൂപ്പില്‍ ഉള്ളത്. അമ്മയുടെ മീറ്റിംഗിനു മുമ്പ് ഈ പവര്‍ഗ്രൂപ്പ് അജണ്ട ചര്‍ച്ചചെയ്യും. അത്, മൊബൈല്‍ വാട്‌സാപ്പ് ഗ്രൂപ്പു വഴിയോ, മറ്റു സോഷ്യല്‍ സംവിധാനങ്ങള്‍ വഴിയോ ആണ്. ഇതില്‍ ഉരുത്തിരുയുന്ന തീരുമാനങ്ങള്‍ ആകും അമ്മ മീറ്റിംഗിലും ഉണ്ടാവുക. മീറ്റിംഗില്‍ വെറും ചര്‍ച്ചകള്‍ മാത്രമായി അത് നടക്കും. ഇതാണ് നടക്കുന്നത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും രാജി ഈ പവര്‍ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്താണ് തീരുമാനിച്ചത്.
മന്ത്രി ഗണേഷ്‌കുമാര്‍ ഈ പവര്‍ ഗ്രൂപ്പിന്റെ ഭാഗമാണെന്ന ആരോപണം ഉണ്ടായിട്ടുണ്ട്. മുകേഷ്, നടന്‍ ബാബുരാജ് എന്നിവരും ഇതിന്റെ ഭാഗമാണെന്നും ആരോപിക്കപ്പെട്ടിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും പവര്‍ഗ്രൂപ്പിലുള്ളവരാണെന്ന് നടി ഷക്കീലയും വെളിപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ പവര്‍ഗ്രൂപ്പില്‍പ്പെട്ടവരുടെ പേരുകള്‍ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇടവേളബാബുവും ഇതിന്റെ ഭാഗമാണെന്നും ആരോപണം വന്നിട്ടുണ്ട്. സി.പി.എമ്മിന്റെ കാര്യപരിപാടികള്‍ തീരുമാനിക്കുന്ന പോളിറ്റ്ബ്യൂറോയെപ്പോലെ ആരെയും നിയന്ത്രിക്കാന്‍ പവര്‍ഗ്രൂപ്പിന് സാധിക്കും.
അതിന് ഇരകളായവരാണ് തിലകനും, ഷോബി തിലകനും. മാളാ അരവിന്ദര്‍, ക്യാപ്റ്റന്‍ രാജു, WCCയിലെ നടിമാര്‍ തുടങ്ങി അസംഖ്യംപേരെ മലയാള സിനിമയില്‍ നിന്നും അപ്രഖ്യാപിതമായി വിലക്കുകയും, അത് അമ്മയുടെ തീരുമാനമാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇതെല്ലാം തുറന്നു പറയുന്നത്, സംവിധായകന്‍ ആഷിഖ് അബുവും കൊച്ചിയിലെ ചലച്ചിത്ര പ്രവര്‍ത്തകരുമാണ്. ഇടതു സഹയാത്രികരാണെന്ന മുഖംമൂടിവെച്ച് സിനിമാ മേഖലയെ മാഫിയാ സംഘത്തെപ്പോലെ കൊണ്ടു നടക്കുകയാണിവര്‍. പാര്‍ട്ടിയുടെ പിന്തുണ നേടുന്നതിന് വേണ്ടിയുള്ള പൊടിക്കൈകള്‍ നടത്തുകയാല്ലാതെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാതയിലല്ല അമ്മ സംഘടനയുടെ സഞ്ചാരമെന്നും ഇവര്‍ ആരോപമിക്കുന്നുണ്ട്.
മറ്റു ചലച്ചിത്ര നടീനടന്‍മാരുടെ അഭിപ്രായത്തിന് വിലകല്‍പ്പിക്കാതെ, പവര്‍ഗ്രൂപ്പിന്റെ തീരുമാനം അടിച്ചേല്‍പ്പിക്കാനാണ് ഓരോ ഘട്ടത്തിലും ശ്രമിച്ചിരുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ സംരക്ഷിക്കാന്‍ തീരുമാനിച്ച പവര്‍ഗ്രൂപ്പും, അതിനെ ശക്തമായി എതിര്‍ത്ത് സംസാരിച്ച അമ്മയിലെ മെമ്പര്‍മാരും തമ്മില്‍ മീറ്റിംഗില്‍ വലിയ കോലാഹലമാണുണ്ടായത്. എന്നാല്‍, മാറ്റിംഗിനു ശേഷം മാധ്യമങ്ങളെ കണ്ട അമ്മ നേതാക്കള്‍ ദിലീപിനെ സംരക്ഷിക്കാനാണ് ശക്തമായ നിലപാടെടുത്തത്. മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറുകയും വഴക്കിടുകയും ചെയ്തത് ഇപ്പോഴത്തെ മന്ത്രി ഗണേഷ്‌കുമാറും എം.എല്‍.എ മുകേഷ്‌കുമാറുമായിരുന്നു.
ഇവര്‍ പവര്‍ഗ്രൂപ്പിന്റെ പവര്‍ മുഴുവനും എടുത്താണ് അന്ന് തര്‍ക്കിച്ചത്. ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ട് അഞ്ചുവര്‍ഷം പൂഴ്ത്തി വെച്ചതിനു പിന്നിലും ഇവരുടെ ഇടപെടലുണ്ടെന്നും WCC പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. ആക്രമിക്കപ്പെട്ട നടിയുടെ പരാതികളില്‍ നടപടികള്‍ എടുക്കാന്‍ വൈകിപ്പിച്ചതും, അവര്‍ക്കെതിരേ ആരോപണങ്ങള്‍ അഴിച്ചുവിട്ടതിലും ഇവര്‍ക്കു പങ്കുണ്ട്. ഏതു വിഷയവും അമ്മയുടെ മീറ്റിംഗില്‍ സംസാരിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. കാരണം, അജണ്ടകള്‍ തീരുമാനിക്കുന്നത് പവര്‍ഗ്രൂപ്പായതു കൊണ്ട്.
അമ്മയിലെ പവര്‍ഗ്രൂപ്പ് CPMന്റെ പോളിറ്റ്ബ്യൂറോ പോലെ ആയതു കൊണ്ടാണ് നേതാക്കളെല്ലാം മുകേഷിനെ സംരക്ഷിക്കാനായി രംഗത്തിറങ്ങിയിരിക്കുന്നത്. എന്നാല്‍, സി.പി.ഐ അവരുടെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കാണുകയും ചെയ്തിട്ടുണ്ട്. ഇന്ന് ചേരുന്ന സി.പി.എ സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുകേഷിന്റെ വിഷയം ചര്‍ച്ചയ്ക്കു വരുമോയെന്നതാണ് പ്രസക്തമാകുന്ന ചോദ്യം. ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് തലയൂരിയ സര്‍ക്കാരിലെ ഒരു മന്ത്രിക്കെതിരേയും ആരോപണം ഉണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുകയും പോലീസിന് പരാതിയും നല്‍കിയിട്ടുണ്ട്.
കോടതി വഴി സര്‍ക്കാര്‍ പ്രസിദ്ധീകരിക്കാത്ത പേജുകള്‍ കൂടി പുറത്തു വരുമ്പോള്‍, അതില്‍ പറഞ്ഞിരിക്കുന്ന കുറ്റാരോപിതരുടെ പേരുകളും വെളിച്ചം കാണും. അതോടെ ഇപ്പോള്‍ നടത്തുന്ന പ്രതിരോധങ്ങളെല്ലാം വെറുതേയാവുകയും ചെയ്യും. എന്നാല്‍, ഇപ്പോഴുള്ള പ്രതിരോധം ‘കുറ്റാരോപിതര്‍’ മാത്രമാണെന്ന മുട്ടാപ്പോക്ക് ന്യായത്തില്‍.
CONTENT HIGHLIGHTS; hema commission report, The ‘Power Group’ in Amma is like the ‘Polit Bureau’ of the CPM; Thiruva will not object