Investigation

കവടിയാര്‍ കൊട്ടാരത്തിന് അടുത്ത് ‘മറ്റൊരു കൊട്ടാരമോ ?’: ഞെട്ടിയത് രാഷ്ട്രീയ കേരളം മാത്രമല്ല, രാജ കുടുംബവും / kawadiyar palace, another palace in tvm adgp mr ajithkumar -pv anwar mla issue

ADGP MR. അജിത് കുമാര്‍ കൊടും ക്രിമിനല്‍ എന്ന് വെളിപ്പെടുത്തല്‍ നടത്തിയത് PV അന്‍വര്‍ MLA

രാജഭരണം അവസാനിച്ചിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും, ഇന്നും രാജകൊട്ടരത്തിന്റെ വാഴ്ത്തു പാട്ടുകള്‍ക്ക് അവസാനമുണ്ടായിട്ടില്ല. പണ്ടുകാലങ്ങളില്‍ കൊട്ടാരം ഒന്നേയുണ്ടാകാറുള്ളൂ. അതിനു ചുറ്റും ചെറിയ സൗധങ്ങളും സര്‍ക്കാര്‍ കെട്ടിടങ്ങളും മാത്രമേയുള്ളൂ. അതിനെയൊന്നും കൊട്ടാരമെന്ന് വിളിക്കാറുമില്ല. എന്നാല്‍, കാലം കടന്നുപോയി, രാജ ഭരണം ജനായത്ത ഭരണത്തിനു വഴിമാറി. രാജാവിനു പകരം മന്ത്രിമാര്‍ ഭരണം നടത്തി തുടങ്ങി. അതോടെ കൊട്ടാരങ്ങളുടെ സ്ഥാനം പുരാവസ്തു വകുപ്പിലേക്കു മാറി. എന്നാല്‍, പുരാതന കൊട്ടാരങ്ങള്‍ക്കു പകരമായി ആധുനിക ആഡംബരങ്ങള്‍ നിറച്ച കൊട്ടാര സദൃശ്യമായ വീടുകള്‍ ഇടം പിടിച്ചു. രാജ കൊട്ടാരത്തെ വെല്ലുംവിധം ആഡംബരങ്ങള്‍ നിറഞ്ഞതാണ് ആധുനിക വീടുകള്‍.

കോടീശ്വരന്‍മാരുടെ വീടുകളെല്ലാം ഇത്തരത്തിലുള്ളതാണ്. ആഡംബരത്തിന്റെ അഴസാന വാക്ക എന്നും വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍, ഇത്തരം വീടുകളെ കൊട്ടാരമെന്നു പറയുന്നതിനു കാരണം, കൊട്ടാരത്തില്‍ ഇല്ലാത്തതായി ഒന്നുമുണ്ടാകില്ല എന്നതു കൊണ്ടാണ്. മാത്രമല്ല, ഒരു രാജ്യത്തിലെ ഏറ്റവും വലുതും, അത്രയും തിളക്കമേറിയതും, പ്രൗഢിയുമുള്ളതായിരിക്കും കൊട്ടാരം. അതുകൊണ്ടാണ് കൊട്ടാരത്തിനു തുല്യമായ വീടുകള്‍ എന്ന് ഇപ്പോള്‍ വ്യാഖ്യാനിക്കുന്നതും. അത്തരം വീടുകള്‍ പണിയുന്നത്, കോടികള്‍ ആസ്തിയുള്ള ബിസിനസ്സുകാരാണ്. ചുരുംക്കം ചില ധനാഢ്യരും ഇത്തരം വീടുകള്‍ നിര്‍മ്മിക്കുന്നുണ്ട്.

എന്നാല്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്തരം വീടുകള്‍ പണിയാറില്ല. കാരണം, സര്‍ക്കാരിന്റെ നിരീക്ഷണത്തിലായിരിക്കും ഇതെല്ലാം നടക്കുക എന്നതു കൊണ്ടുതന്നെ. പക്ഷെ, സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇരിക്കുമ്പോള്‍ തന്നെ വഴിവിട്ട ബിസിനസ്സുകളിലും, ബന്ധങ്ങളിലും ഇടപെടുന്ന ഉദ്യോഗസ്ഥര്‍ നിമയം വിടട് സമ്പാദിക്കാറുണ്ട്. ചരിത്രത്തില്‍ അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയും എടുത്തിട്ടുണ്ട്. ഇപ്പോള്‍. ഉയര്‍ന്നു വന്നിരിക്കുന്ന വലിയ വിഷയം, പോലീസ് എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരേ പി.വി. അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തലാണ്. കവടിയാര്‍ കൊട്ടാരത്തിനടുത്ത് മറ്റൊരു കൊട്ടാരം പണിതിരിക്കുന്നു എന്നാണ് വെളിപ്പെടുത്തല്‍. ഇത് രാഷ്ട്രീയ കേരളത്തെ മാത്രമല്ല, കവടിയാര്‍ കൊട്ടാരത്തെയും, രാജ കുടുംബത്തെയും ഞെട്ടിച്ചിരിക്കുകയാണ്.

കെട്ടിടത്തിന്റെ നിര്‍മ്മാണ രേഖയൊന്നും കൈയ്യിലില്ല, എന്നാല്‍, തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആ വീടു നിര്‍മ്മാണത്തെ കുറിച്ചുള്ള ഡോക്യുമെന്റുകള്‍ ഉണ്ടെന്നാണ് അന്‍വറിന്റെ ആരോപണം. ഇതൊരു വെറും ആരോപണമല്ല, ജനപ്രതിനിധി മാധ്യമങ്ങള്‍ക്കു മുമ്പില്‍ ആധികാരികമായി ഉന്നയിക്കുന്ന വെളിപ്പെടുത്തലാണ്. ഈ വെളിപ്പെടുത്തല്‍ വന്നതോടെ കേരളത്തിലെ പ്രതിപകഷം വരെ ഇല്ലാതിയരിക്കുകയാണ്. സര്‍ക്കാരിലെയും പോലീസിലെയും പുഴുക്കുത്തുകളെ പുറത്തു കൊണ്ടുവരാന്‍ സര്‍ക്കാരിന്റെ തന്നെ ഭാഗമായ എം.എല്‍.എ രംഗത്തിറങ്ങേണ്ടി വിരിക്കുന്നു. ഇതുമൂലം സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുന്നു എന്നതു മാത്രമല്ല, സി.പി.എമ്മും മുഖ്യമന്ത്രിയും പ്രതിരോധത്തിലായിരിക്കുകയാണ്.

എം.ആര്‍. അജിത്കുമാറിന്റെ വഴിവിട്ട ഇടപെടലുകളുടെ സാക്ഷ്യമാണ് കൊട്ടരംപോലുള്ള വീട് നിര്‍മ്മാണമെന്നും അന്‍വര്‍ പറയുമ്പോള്‍ അതിന്റെ സത്യവസ്ഥ അറിഞ്ഞേ മതിയാകൂ. എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന്റെ കൊട്ടാരം കേരള പോലീസിനും ആഭ്യന്തര വകുപ്പിനും തലവേദന ആയിരിക്കുകയാണ്. ‘ അജിത് കുമാര്‍ കവടിയാറില്‍ എം.എ. യൂസഫലിയുടെ ഹെലിപ്പാഡിന് തൊട്ടടുത്ത് വലിയ വീട് നിര്‍മിക്കുന്നുണ്ട്. 10 സെന്റ് അജിത് കുമാറിന്റെ പേരിലും 12 സെന്റ് സഹോദരന്റെ പേരിലും രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. 12,000 സ്‌ക്വെയര്‍ ഫീറ്റോ 15,000 സ്‌ക്വെയര്‍ ഫീറ്റോ എന്ന് ഉറപ്പുവരുത്താന്‍ പറ്റിയിട്ടില്ല. 65 മുതല്‍ 75 വരെ ലക്ഷം രൂപയാണ് സെന്റിന് വിലയുണ്ടെന്നുമാണ് അന്‍വര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.’

അജിത് കുമാര്‍ ‘കൊട്ടാരം’ പണിയുന്നു എന്നാണ് ആരോപണം. ഇതിനൊപ്പം സോളാര്‍ കേസ് അട്ടിമറിച്ചതിന് പിന്നില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറാണെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ ഇടതുപക്ഷം ഏറ്റവും ശക്തമായ സമരം നടത്തിയ കേസായിരുന്നു സോളാര്‍ കേസ്. അതെങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ തന്നോട് വെളിപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടിയേയും മുന്നണിയേയും പൊതുസമൂഹത്തേയും നന്നായി വഞ്ചിച്ച് കേസ് അട്ടിമറിച്ചു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അതിന്റെ പ്രധാന ഉത്തരവാദി എം.ആര്‍. അജിത് കുമാറാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനാവാം അത്. ഇക്കാര്യത്തില്‍ അന്വേഷണം വരുമ്പോള്‍ അത് കണ്ടെത്തട്ടെ എന്നും അന്‍വര്‍ പറയുന്നു.

ഇതോടെ നിലയില്ലാതെ വന്ന സര്‍ക്കാരും മുഖ്യമന്ത്രിയും എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.എടവണ്ണക്കേസില്‍ നിരപരാധിയെ കുടുക്കിയിട്ടുമുണ്ട്. കോട്ടയത്ത് പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ തന്നെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നു നീക്കാനും സാധ്യത കൂടിയിട്ടുണ്ട്. എം.ആര്‍. അജിത്കുമാര്‍ കൊടിയ ക്രിമിനാലാണെന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് പി.വി.അന്‍വര്‍ എംഎല്‍എ ഉന്നയിച്ചിരിക്കുന്നത്.

ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി എസ്. ദര്‍വേഷ് സാഹിബും കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസില്‍ വെച്ച് ചര്‍ച്ച നടത്തി. ആരോപണങ്ങള്‍ അന്വേഷിക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രിയെ ഡി.ജി.പി ധരിപ്പിച്ചു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. പൊലീസ് സേനയില്‍ അച്ചടക്കത്തിന്റെ പ്രാധാന്യം പ്രസംഗത്തില്‍ മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. പൊലീസ് അച്ചടക്കത്തില്‍നിന്നു വ്യതിചലിക്കരുത്. പൊലീസില്‍ നിന്നു നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസം ഇപ്പോഴും പൊതുസമൂഹത്തിനുണ്ട്. ഇത്തരം മാറ്റങ്ങള്‍ക്കു നേരെ മുഖം തിരിഞ്ഞുനില്‍ക്കുന്ന ചെറിയൊരു വിഭാഗം ഇപ്പോഴും സേനയില്‍ ഉണ്ടെന്നുള്ളത് ഗൗരവകരമായ കാര്യമാണ്. ഇത്തരക്കാരുടെ പ്രവര്‍ത്തനമാണു പൊലീസ് നേടിയ സല്‍പ്പേരിനെ കളങ്കപ്പെടുത്തുന്നത്. ഒരാള്‍ ചെയ്യുന്ന തെറ്റ് സേനയ്ക്കാകെ അപമാനം വരുത്തിവയ്ക്കുന്ന നിലയിലേക്ക് എത്തുന്നു.

അവരെ സംബന്ധിച്ച് സര്‍ക്കാരിന് കൃത്യമായ വിവരങ്ങളുണ്ട്. അത്തരക്കാരെ കേരളത്തില്‍ പൊലീസ് സേനയില്‍ ആവശ്യമില്ല എന്ന നിലപാടാണു പൊതുവേ സര്‍ക്കാരിനുള്ളത്. ഈ കാഴ്ചപ്പാടോടെ ഇത്തരത്തിലുള്ള പുഴുക്കുത്തുകളെ കേരളത്തിന്റെ ജനകീയ സേനയില്‍നിന്ന് ഒഴിവാക്കാന്‍ തയാറായിട്ടുണ്ടെന്നും കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ 108 പൊലീസ് ഉദ്യോഗസ്ഥരെയാണു പുറത്താക്കിയതെന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറയുകയും ചെയ്തു.

അജിത്കുമാറിന്റെ കൊട്ടാരത്തെ കുറിച്ച്‌

നിര്‍മ്മാണ സ്ഥലത്ത് വെച്ചിരിക്കുന്ന പ്ലാന്‍ പ്രകാരമാണെങ്കില്‍ മൂന്ന് നില കെട്ടിടത്തിന്റെതാണ്. ഇതിനൊപ്പം ഓപ്പണ്‍ ബാത്ത് പ്ലേസ് എന്ന് ചേര്‍ത്തിട്ടുണ്ട്. ഇത് സ്വിമ്മിംഗ് പൂള്‍ ആകാമെന്നാണ് പറയുന്നത്. 2024ലാണ് ഈ കെട്ടിടത്തിന് നിര്‍മ്മാണത്തിന് അനുമതി ലഭിച്ചത്. താഴത്തെ ബേസ്മെന്റിന് 2000 ചതുശ്ര അടിക്ക് മുകളിലാണ് വിസ്തീര്‍ണം. ഇങ്ങനെ നോക്കിയാല്‍ മൂന്ന് നില പൂര്‍ത്തിയാകുമ്പോള്‍ 6000 ചതുശ്ര അടിക്ക് മുകളില്‍ വലിപ്പമുള്ള മണിമാളികയാകും. പ്രാഥമിക നിര്‍മ്മാണങ്ങളാണ് ഇപ്പോള്‍ ഭൂമിയില്‍ നടക്കുന്നത്.

മൂന്നാള്‍ പൊക്കമുള്ള ബേസ്മെന്റ് നിര്‍മാണം പുരോഗമിക്കുകയാണ്. വീടിന്റെ ഏറ്റവും താഴത്തെ നിലയില്‍ അതിഥികള്‍ക്കായുള്ള മുറികളായിരിക്കുമെന്നാണ് പ്ലാനില്‍ നിന്നും വ്യക്തമാകുന്നത്. പാര്‍ക്കിങും താഴെ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ സ്ഥലം വാങ്ങി ഇത്ര വലിയ വീടു നിര്‍മ്മിക്കാന്‍ കോടിക്കണക്കിനു രൂപ ചെലവു വരും. വീടുനിര്‍മാണം വിലയിരുത്താന്‍ അജിത് കുമാര്‍ വന്നുപോകാറുണ്ടെന്നാണ് വിവരം.

 

CONTENT HIGHLIGHTS; kawadiyar palace, another palace in tvm adgp mr ajithkumar -pv anwar mla issue

Latest News