മലയാള സിനിമ വലിയ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് മലയാളികൾ വളരെയധികം കാത്തിരുന്ന ആ ചിത്രം റിലീസിന് എത്തുകയാണ്. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രം, ഈ ചിത്രം അനൗൺസ് ചെയ്ത സമയം മുതൽ തന്നെ വലിയ പ്രതീക്ഷയോടെ ഓരോരുത്തരും ചിത്രത്തിനു വേണ്ടി കാത്തിരുന്നു എന്നതാണ്. ആ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ട് ഓണം റിലീസ് ആയി ചിത്രം എത്തുകയാണ്. ഈ ചിത്രത്തിൽ ടോവിനോ തോമസ്, സുരഭി തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഇപ്പോൾ ഷൂട്ടിംഗ് സെറ്റിലെ ചില അനുഭവങ്ങളെ കുറിച്ച് ടോവിനോ തോമസ് പറയുന്ന കാര്യങ്ങളാണ് മനസ്സിലാക്കാൻ സാധിക്കുന്നത്..
” ഈ ചിത്രത്തിന്റെ ഫൈറ്റ് ഷൂട്ടിംഗ് നടക്കുന്ന സമയത്ത് എന്റെ പിറന്നാൾ ആയിരുന്നു.. അപ്പോൾ എന്റെ ഭാര്യയും മക്കളും ഒക്കെ അവിടെ വന്നിട്ടുണ്ട്. ഞാൻ ഇങ്ങനെ ഫൈറ്റ് ചെയ്യുമ്പോൾ കുപ്പച്ചില്ലിന്റെയും മറ്റും ചീളുകൾ തെറിച്ചു കൊണ്ടിരിക്കുകയാണ്. എന്റെ ശരീരത്തിൽ ഒക്കെ ചോര പൊടിയുന്നുണ്ട്. എന്റെ ശരീരത്തിൽ ചോര പൊടിഞ്ഞാൽ അത് മനസ്സിലാക്കാൻ പറ്റും. പക്ഷേ ഞാൻ ഫൈറ്റ് ചെയ്യുമ്പോൾ ഓപ്പോസിറ്റ് നിൽക്കുന്ന ആൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നത് എനിക്ക് വല്ലാത്ത ഒരു ഡ്രോമയാണ്. അതുകൊണ്ട് അതെനിക്ക് പ്രശ്നമാണ്. ഇത് എന്താണ് എന്നൊക്കെ ഞാൻ ചോദിച്ചു.
അപ്പോൾ എന്റെ ഭാര്യ ഇതൊക്കെ കാണുന്നുണ്ട്, എന്നെ അവൾക്ക് നന്നായി അറിയാമല്ലോ. എന്റെ ഭാര്യയ്ക്ക് എന്നെ നന്നായി അറിയാം ഞാൻ വീട്ടിൽ ഒരു മടിയനാണ് എന്ന് അവൾക്ക് അറിയാം. അപ്പോൾ ഞാൻ ഇത്രയും കഷ്ടപ്പാട് ഒക്കെ ചെയ്യുന്നത് കാണുമ്പോൾ അവൾക്ക് പാവം തോന്നി കാണും. പണിയെടുക്കാൻ നല്ല മടിയ എനിക്ക് എന്ന് അവൾക്കല്ലേ അറിയൂ എന്നും, ഫൈറ്റ് സീൻ കണ്ട് ഭാര്യ വിഷമിച്ചിട്ടുണ്ടാവും എന്നും ഏറെ രസകരമായ രീതിയിൽ ടോവിനോ തോമസ് പറയുന്നുണ്ട”.
Story Highlights ;Tovino Thomas new movie