മലയാളത്തിന്റെ എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രമായ മീശമാധവനിലെ അഭിനയ അനുഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടന് ദിലീപ്. മീശമാധവനില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ താന്‍ വലിയ ഒരു പ്രഷറില്‍ ആയിരുന്നു എന്നും നടന് പറഞ്ഞു. എന്തിനാണ് അവര്‍ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നതെന്നും എന്തറിഞ്ഞിട്ടാണ് ഇവര്‍ എന്നോട് ഇങ്ങനെ ചെയ്യുന്നത് എന്നുമൊക്കെ താന്‍ ആലോചിക്കാറുണ്ടായിരുന്നു എന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.
‘മീശമാധവന് ചെയ്യുന്ന സമയത്ത് ഞാന്‍ ഭയങ്കര പ്രഷറില്‍ ആയിരുന്നു. പ്രഷര്‍ എന്ന് വെച്ചാല്‍ ഞാനും ഒരു പ്രൊഡ്യൂസറും തമ്മിലുള്ള ഒരു വിഷയത്തിന്റെ പേരില്‍ വലിയ വിഷയങ്ങള്‍ ഉണ്ടായി. അതിന്റെ ഭാഗമായിട്ട് സിനിമയില്‍ നിന്നും എന്നെ ബാന്‍ ചെയ്തു. അങ്ങനെയൊക്കെ ഉള്ള ഒരു സമയമായിരുന്നു. ഒരു കോര്‍ട്ട് ഓര്‍ഡര്‍ ബേസ് ചെയ്തായിരുന്നു ആ ഇഷ്യൂ. പക്ഷെ അത് മൊത്തത്തില്‍ വേറെ ഒരു ആംഗിളായി മാറി. പക്ഷേ ഞാന്‍ എല്ലാവരുടെയും മുമ്പില്‍ വില്ലനായി നില്‍ക്കുകയാണ്. ആ സമയത്താണ് ഞാന്‍ മീശ മാധവന് ചെയ്തത്. ചിങ്ങമാസം എന്ന പാട്ടും ആട്ടക്കടി എന്ന പാട്ടും എടുത്തുകൊണ്ടിരിക്കുന്ന സമയത്താണ് എനിക്കെതിരെ പ്രശ്നങ്ങള്‍ എല്ലാം വരുന്നത്.’
‘ഒന്നാമതെ ഡാന്‍സ് എന്ന് പറയുമ്പോള്‍ തന്നെ എനിക്ക് ടെന്‍ഷനാണ്. അതിനിടയിലാണ് മെന്റലി ഞാന്‍ ഒട്ടും ഒക്കെയല്ല, ഒരു തരി പോലും ഞാന്‍ ഓക്കേ അല്ല, അപ്പുറത്ത് ഞാന്‍ മാറിയിരുന്ന് അത്ര സങ്കടപ്പെട്ടു കൊണ്ടിരിക്കുകയാണ്. എന്തിനാണ് ഇവര്‍ ചെയ്യുന്നത് ഇവര്‍ക്ക് അറിയില്ലേ ഇതിന്റെ സത്യം.. ഒരു വലിയ വിഷയമായിരുന്നു അത്. അതിനിടയ്ക്ക് എനിക്ക് ഫോണ്‍ വരുന്നുണ്ട്, അപ്പോള്‍ അത് കണ്ടിട്ട് അവന് ആരാണ് ഫോണ്‍ കൊടുത്തത് എന്ന് ചോദിച്ചു ലാല്‍ജോസ് ദേഷ്യപ്പെടുമായിരുന്നു. അത് വേറെ ഭയങ്കര പ്രശ്നമായി. പിന്നെ ഞാന്‍ ഡാന്‍സ് ഒക്കെ ചെയ്യുമ്പോള്‍ ശരിക്കും പറഞ്ഞാല്‍ എന്റെ ഹൃദയത്തില്‍ മുഴുവന്‍ കനല്‍ക്കട്ടകള്‍ കോരിയിട്ടിരിക്കുന്ന പോലത്തെ പ്രഷര്‍ ആയിരുന്നു’.
‘എനിക്ക് ഇന്നും ഓര്‍മ്മയുണ്ട് പൊള്ളാച്ചിയിലെ ഒരു മരത്തിന്റെ അടിയിലിരുന്ന് ഞാന്‍ പൊട്ടി കരഞ്ഞത്. എന്തിനാണ് അവരെന്നെ ഇങ്ങനെ ദ്രോഹിക്കുന്നത്. എന്തറിഞ്ഞിട്ടാണ് ഇവര്‍ എന്നോട് ഇങ്ങനെ ചെയ്യുന്നത്.. എന്ന് ആലോചിച്ച്. അപ്പോഴേക്കും സംവിധായകന് ടേക്ക് എന്ന് പറയും. പിന്നെ അവിടുന്ന് ഞാന്‍ നേരെ പോകുന്നത് ഡാന്‍സ് കളിക്കാനാണ്. എത്ര സങ്കടം ഉണ്ടെങ്കിലും ആരൊക്കെ എന്ത് സംഭവിച്ചാലും കലാകാരന് അല്ലെങ്കില്‍ സര്ക്കസ്സുകാരന് എന്നൊക്കെ പറയുന്നത് ഇങ്ങനെയാണ്.’ ദിലീപ് പറഞ്ഞു.
story highlights: Dileep about his past life