റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനോട് പരാജയം ഏറ്റുവാങ്ങിയതോടെ പാകിസ്ഥാന്‍ ടീമില്‍ ഉടലെടുത്ത തീപ്പൊരി പൊട്ടിത്തെറിയിലേക്ക് നീങ്ങാന്‍ സാധ്യതയെന്ന് ക്രിക്കറ്റ് ലോകം. ഇക്കഴിഞ്ഞ ചൊവ്വാഴ്ച അവസാനിച്ച രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശ് പാകിസ്ഥാനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി, ഈ വിജയത്തോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പര ബംഗ്ലാദേശ് 2-0 ന് സ്വന്തമാക്കി. ആതിഥേയരായ പാക്കിസ്ഥാനെ ആദ്യ ടെസ്റ്റിലും ബംഗ്ലാദേശ് പരാജയപ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് ബംഗ്ലാദേശ് പാക്കിസ്ഥാനെ ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെടുത്തുന്നത്. പരമ്പരയിലെ തോല്‍വിയെ തുടര്‍ന്ന് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്തേക്ക് പാകിസ്ഥാന്‍ താഴ്ന്നു. ബംഗ്ലാദേശിനോടുള്ള ഈ പരമ്പര നഷ്ടത്തോടെ പാകിസ്ഥാന്‍ ക്രിക്കറ്റിന് പുറമെ ആരാധകര്‍ക്കിടയിലും കടുത്ത അതൃപ്തി ഉയരുകയാണ്.
ബംഗ്ലാദേശില്‍ നിന്നും പരാജയം ഏറ്റവാങ്ങിയതിനെത്തുടര്‍ന്ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷാന്‍ മസൂദ് വെട്ടിലായ അവസ്ഥയാണ്. ബംഗ്ലാദേശില്‍ നിന്നുള്ള തോല്‍വിയില്‍ ഖേദം പ്രകടിപ്പിക്കുകയും മികച്ച തയ്യാറെടുപ്പിനെക്കുറിച്ച് സംസാരിക്കുകയും ചെയ്‌തെങ്കിലും ആരാധകരുടെ ആക്രമണം കടുത്തതായി. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഫിറ്റ്‌നസിനും മാനസികമായി ശക്തരാകണം. ഞങ്ങള്‍ റെഡ് ബോള്‍ ക്രിക്കറ്റിന് (അതായത് ടെസ്റ്റ് ക്രിക്കറ്റ്) തയ്യാറല്ലായിരുന്നു. ഈ ഫോര്‍മാറ്റില്‍ ഞങ്ങള്‍ 10 മാസത്തെ ഇടവേള എടുക്കുകയായിരുന്നു. കഴിയും. ടെസ്റ്റ് ക്രിക്കറ്റില്‍ നമ്മള്‍ കഠിനാധ്വാനം ചെയ്യുകയും തുടര്‍ച്ചയായി റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കുന്ന ബൗളര്‍മാര്‍ക്ക് അവസരം നല്‍കുകയും വേണമെന്നാണ് ഷാന്‍ പറഞ്ഞത്. എന്നാല്‍ പാക്കിസ്ഥാന്റെ മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും ആരാധകരും തങ്ങളുടെ ടീമിന്റെ പ്രകടനത്തില്‍ തൃപ്തരല്ല. മുന്‍ ക്രിക്കറ്റ് താരവും പിസിബിയുടെ മുന്‍ ചെയര്‍മാനുമായ റമീസ് രാജ ഈ തോല്‍വിയെ പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ കറുത്ത ദിനമാണെന്ന് വിശേഷിപ്പിച്ചു, ക്യാപ്റ്റന്‍ ഷാന്‍ മസൂദിന്റെയും ടീമിലെ മറ്റ് കളിക്കാരുടെയും പ്രകടനത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചു. പാകിസ്ഥാന് എന്താണ് സംഭവിച്ചത്? ക്യാപ്റ്റന്‍ നയിക്കുന്നതിനാല്‍ ഷാന്‍ മസൂദിന് ഉത്തരം നല്‍കണം, പലയിടത്തും ഷാന്‍ മസൂദിന് പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. അയ്യാള്‍ ഒരു യുവ ക്യാപ്റ്റനാണ് മറുപടി പറഞ്ഞേ തീരുവെന്ന് രമീസ് രാജ പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റില്‍, പാകിസ്ഥാന്‍ ടീമിന്റെ ഹോം ഗ്രൗണ്ടില്‍ കഴിഞ്ഞ 10 മത്സരങ്ങളില്‍ ഒന്ന് പോലും ജയിച്ചിട്ടില്ല. 10 മത്സരങ്ങളില്‍ നാലെണ്ണം സമനിലയിലാവുകയും ആറെണ്ണം പരാജയപ്പെടുകയും ചെയ്തു. 2021ല്‍ സ്വന്തം മണ്ണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് പാകിസ്ഥാന്‍ അവസാനമായി ജയിച്ചത്. 2022ല്‍ ഇംഗ്ലണ്ടിനോട് 3-0ന് പാക്കിസ്ഥാന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. 2023ലെ ഏകദിന ലോകകപ്പിലും പാക്കിസ്ഥാന് മികച്ച പ്രകടനം നടത്താനായില്ല. 2024 ജൂണില്‍ നടന്ന ടി20 ലോകകപ്പില്‍ അമേരിക്കന്‍ ടീമിനോട് തോറ്റ പാക്കിസ്ഥാന് ഏറെ നാണക്കേട് നേരിടേണ്ടി വന്നു. 2022 നവംബറില്‍ ടീം ടി20 ലോകകപ്പിന്റെ ഫൈനലിലെത്തിയതാണ് പാക്കിസ്ഥാന്റെ അവസാന മികച്ച പ്രകടനം. ഇതുകൂടാതെ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ പാക്കിസ്ഥാന്‍ ഐസിസി കിരീടങ്ങളൊന്നും നേടിയിട്ടില്ല. ബംഗ്ലാദേശിനെ പോലൊരു ടീമിനോട് ഹോം ഗ്രൗണ്ടില്‍ തോല്‍ക്കുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ദുര്‍ബലമായ ടീമായാണ് ബംഗ്ലാദേശിനെ കണക്കാക്കുന്നത്. ഈ ഫലം ഞെട്ടിക്കുന്നതായിരുന്നുവെന്ന് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുന്നു. ടീമില്‍ ഒരുമയുടെ അഭാവം ഉണ്ട്. യുഎസില്‍ നടക്കുന്ന ലോകകപ്പിലും ഇത് കാണാന്‍ കഴിയും. ഇപ്പോള്‍ എല്ലാവരും തങ്ങള്‍ക്കുവേണ്ടി കളിക്കുകയാണ്. ഇപ്പോള്‍ ടീമുകള്‍ക്കിടയില്‍ ഏതെങ്കിലും ടീമിനെ വിജയിപ്പിക്കുന്ന ഒരു കാര്യവുമില്ല. എന്നാല്‍ ഇതില്‍ ഒരു കളിക്കാരനെയും ഞാന്‍ കുറ്റപ്പെടുത്തില്ല, മാനേജ്മെന്റാണ് ഇതിന് ഉത്തരവാദി. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഉത്തരവാദിത്തമുണ്ടെന്നും ആരാധകര്‍.
2023 നവംബറില്‍ പാകിസ്ഥാന്‍ ഏകദിന ലോകകപ്പില്‍ നിന്ന് പുറത്തായപ്പോള്‍, ബാബര്‍ അസം ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു. ഇതിന് പിന്നാലെ വൈറ്റ് ബോള്‍ ക്രിക്കറ്റിന്റെ കമാന്‍ഡ് ഷഹീന്‍ ഷാ അഫ്രീദിക്കും റെഡ് ബോളിന്റെ ക്യാപ്റ്റന്‍സി ഷാന്‍ മസൂദിനും കൈമാറി. ഫെബ്രുവരിയില്‍, മൊഹ്സിന്‍ നഖ്വി പിസിബി തലവനായി, മാര്‍ച്ചില്‍ തന്നെ ഷഹീനെ നീക്കം ചെയ്യുകയും ടി -20 ടീമിന്റെ നായകസ്ഥാനം ബാബറിന് നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ ഷഹീന്‍ അഫ്രീദിയും പല വേദികളിലും തന്റെ രോഷം പ്രകടിപ്പിച്ചിരുന്നു. കുറച്ച് കാലം മുമ്പ്, ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു, അതില്‍ ഷഹീനും ബാബറും തമ്മിലുള്ള ദേഷ്യം കാണാനാകും. വീഡിയോയില്‍, ബാബര്‍ ഷഹീന്റെ അടുത്തേക്ക് വരുന്നു, പക്ഷേ ഷഹീന്‍ ദേഷ്യത്തോടെ അവനെ കൈകൊണ്ട് തള്ളിമാറ്റി മുന്നോട്ട് പോകുന്നു. അടുത്തിടെ, ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഷഹീനെ ഒഴിവാക്കിയപ്പോള്‍, ഷഹീന് വ്യക്തിപരമായ ചില കാരണങ്ങളുണ്ടെന്ന് പിസിബി പറഞ്ഞു. ഷഹീന്‍ അഫ്രീദി മികച്ച ഫോമിലായിരിക്കണമെന്നും ഫിറ്റ്നസ് നിലനിറുത്തണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് പാകിസ്ഥാന്‍ ഹെഡ് കോച്ച് ജേസണ്‍ ഗില്ലസ്പി മത്സരശേഷം പത്രസമ്മേളനത്തില്‍ പറഞ്ഞു. അവന്‍ ഒരു മികച്ച കളിക്കാരനാണ്. ഞങ്ങള്‍ക്ക് മുന്നില്‍ ഒരുപാട് മത്സരങ്ങള്‍ കളിക്കാനുണ്ട്, പാകിസ്ഥാന് വേണ്ടി അവന്‍ കഴിയുന്നത്ര മത്സരങ്ങള്‍ കളിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.
Content Highlights; After losing to Bangladesh, the Pakistan team has serious problems