ദുരൂഹ സാഹചര്യത്തിൽ മരിച്ച ആളുകളുടെ ആത്മാക്കൾ അവരുടെ മരണത്തിന്റെ ഉത്തരവാദികളോട് പ്രതികാരം ചെയുന്നത് സിനിമകളിയിലും മറ്റും നാം നിരന്തരം കാണുന്നതാണ്. എന്നാൽ അത്തരത്തിലൊരുകാര്യം യഥാർത്ഥത്തിൽ സംഭവിച്ചിരുന്നു എന്ന പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ?
സ്വന്തം മരണത്തിന്‍റെ ചുരുളഴിച്ച ഒരു യുവതിയുടെ അൽപ്പം പഴയ ഒരു കേസ്. പഴയത് എന്ന പറഞ്ഞാൽ 1897 ൽ നടന്ന ഒരു സംഭവം. എൽവ സോണ ഹെയ്‌സ്‌റ്റെർ എന്നായിരുന്നു അവളുടെ പേര്. അമേരിക്കയിലെ വെസ്റ്റ് വെർജീനിയ എന്ന സ്ഥലത്തുള്ള ഗ്രീൻബ്രിയർ കൗണ്ടിയിലെ ഒരു കർഷക കുടുംബത്തിലാണവൾ ജനിച്ചു വളർന്നത്. ചെറുപ്പം മുതലേ ഉള്ളുകൊണ്ട് ശുദ്ധയായൊരു പെൺകുട്ടി. സ്വഭാവം കൊണ്ട് തന്നെ എല്ലാവർക്കും അവൾ പ്രിയങ്കരിയായിരുന്നു. അവൾക്ക് 25 വയസ്സുള്ളപ്പോളാണ് അവിടേക്ക് എഡ്വേർഡ് എറാസ്മസ് ഷൂ എന്ന വ്യക്തി വരുന്നത്. ഇദ്ദേഹമൊരു കൊല്ലപ്പണിക്കാരനായിരുന്നു. അവിചാരിതമായി ഇരുവരും കണ്ടുമുട്ടി പ്രണയിച്ചു വിവാഹം കഴിക്കാൻ തീരുമാനിച്ചു. എന്നാൽ സോണയുടെ മാതാവ് ഈ ബന്ധത്തെ പൂർണമായും എതിർത്തു. ഈ എതിർപ്പിനെ മറികടന്ന് 1896 ൽ ഇരുവരും വിവാഹിതരാവുകയും. മറ്റൊരു വീട്ടിലേക്ക് താമസം മാറുകയും ചെയ്തു.
പുറത്തുനിന്ന് നോക്കുന്നവർക്ക് വളരെ അസൂയ തോന്നുന്ന ബന്ധമായിരുന്നു അവർക്കിടയിൽ ഉണ്ടായിരുന്നത്. അങ്ങനെ ഒരു ദിവസം വീട്ടിൽ സഹായിക്കാനായി വന്നുകൊണ്ടിരുന്ന ആ പതിനൊന്ന് വയസ്സുകാരൻ കണ്ട കാഴ്ചയോ, നിലത്തു മരിച്ചു കിടക്കുന്ന സോണയെ. അവൻ കണ്ട ഈ വിവരം അവന്റെ അമ്മയോട് ചെന്ന് പറഞ്ഞു. പെട്ടെന്ന് തന്നെ അടുത്തുള്ള ഡോക്ടറെയും കൂട്ടി കൊണ്ട്. സമീപവാസികൾ എല്ലാരും സോണയുടെ വീട്ടിലേക്ക് എത്തി. എന്നാൽ അതിനോടകം തന്നെ എഡ്വേർഡ് വീട്ടിൽ എത്തിയിരുന്നു. വലിയതോതിൽ സങ്കടം കൊണ്ടയാൾ പൊട്ടിക്കരയുന്നുണ്ടായിരുന്നു. അതിനോടൊപ്പം തന്നെ മരണാന്തരച്ചടങ്ങിനു വേണ്ട കാര്യങ്ങളും ചെയ്യുന്നുണ്ടായിരുന്നു.
ദുരൂഹ സാഹചര്യത്തിൽ നടന്ന മരണമായതിനാൽ പോസ്റ്റുമാർട്ടം ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞപ്പോളും എഡ്വേർഡ് കരഞ്ഞുകൊണ്ട് അതൊക്കെ തന്നെ തള്ളി കളയുകയാണ് ചെയ്തിരുന്നത്. പിറ്റേ ദിവസം സോണയെ മറവു ചെയ്യാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കി. മാത്രമല്ല സോണയെ ശവപ്പെട്ടിയിലേക്ക് കിടത്തുന്ന അവസരത്തിനും മുന്നേ തന്നെ ഒരു സ്‌കാഫ് സോണയുടെ കഴുത്തിൽ എഡ്വേർഡ് അണിയിപ്പിച്ചു. അതിനു മറുപടിയായി അയാൾ പറഞ്ഞിരുന്നത് സോണ അങ്ങനെ ഉറങ്ങാനായിരുന്നു ഏറെ ഇഷ്ടപെട്ടിരുന്നത് എന്നാണ്. അപ്പോഴെല്ലാം അയാളുടെ മുഖത്ത് വലിയ സങ്കടം ഉണ്ടായിരുന്നു.
പക്ഷെ അപ്പോഴും ആ കൂട്ടത്തിൽ എഡ്വേർഡിനെ തന്നെ തുറിച്ചുനോക്കികൊണ്ട് നിന്നിരുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. സോണയുടെ അമ്മ മേരി ജെയിൻ ഹെയ്‌സ്‌റ്റെർ. ഒരിക്കലും തന്റെ മകളുടെ ഭർത്താവായിരുന്ന എഡ്വേർഡിനെ സോണയുടെ മാതാവായ മേരി അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. തന്റെ മകളുടെ മരണത്തിന് പോലും കാരണക്കാരൻ എഡ്വേർഡ് ആണെന്നവർ ഉറച്ചു വിശ്വസിച്ചിരുന്നു.
ഇതിനു ശേഷം കുറച്ചു നാളുകൾ കഴിഞ്ഞ്, സോണയുടെ മാതാവ് ഒരു വിചിത്രമായ സ്വപ്നം കാണുകയാണ്. പിറ്റേ ദിവസം നേരെ അവർ ഓടി ചെന്നത് ലോക്കൽ പ്രോസിക്യൂട്ടറിന്റെ അടുത്തേക്കാണ്. അവർക്ക് ഒരുപാട് കാര്യം വിശദീകരിക്കാനുണ്ടായിരുന്നു. ആദ്യമൊക്കെ അവർ പറയുന്ന കാര്യം പൂർണമായി വിശ്വസിക്കണോ എന്ന് ജോൺ ആൽഫ്രഡ് എന്ന ആ വ്യക്തി ചിന്തിച്ചിരുന്നു. അവർ പറഞ്ഞതനുസരിച്ച് സോണയുടെ മരണം ഒരു കൊലപാതകമാണെന്നും കൂടുതൽ അന്വേഷണം വേണമെന്നും പറഞ്ഞ് കേസ് റീ ഓപ്പൺ ചെയാൻ തന്നെ തീരുമാനിച്ചു. ഇതിൽ വിശദമായ പരിശോധന നടത്താൻ സോണയുടെ മൃതദേഹം പുറത്തെടുക്കാനും കോടതി തീരുമാനമുണ്ടായി.
ഇതിനെ തുടർന്ന് 1897 ഫെബ്രുവരി മാസം 27 ന് അവളുടെ കല്ലറ തുറക്കുകയും സോണയുടെ മൃതദേഹം പുറത്തെടുത്ത് വിശദമായ നിലയിൽ തന്നെ പരിശോധന നടത്തി. അക്ഷരാർഥത്തിൽ പരിശോധന നടത്തിയ എല്ലാവരും ഞെട്ടിപ്പോയി. കാരണം സോണയുടെ മാതാവ് പറഞ്ഞ അതെ കാര്യം തന്നെയാണ് സോണയ്ക്ക് സംഭവിച്ചിട്ടുണ്ടായിരുന്നതും. സോണയുടെ മാതാവ് പറഞ്ഞതാകട്ടെ തീർത്തും അമാനുഷികമായ കാര്യങ്ങളായിരുന്നു.
ഉറങ്ങിക്കൊണ്ടിരിക്കെ സോണയുടെ ആത്മാവ് തന്റെ സ്വപ്നത്തിലേക്ക് കടന്നുവന്നു. പെട്ടെന്ന് അവളുടെ തല പുറകോട്ട് തിരിയാൻ ആരംഭിച്ചു. എന്താണ് നിനക്കു സംഭവിച്ചത് എന്ന് ചോദിച്ചപ്പോൾ ഇതുപോലെ എന്റെ കഴുത്ത് ഒടിഞ്ഞുപ്പോയി. എഡ്വേർഡ് ക്രൂരനാണ് അയാൾ എന്നെ ക്രൂരമായി അക്രമിക്കാറുണ്ടായിരുന്നു. അയാളാണ് എന്റെ മരണത്തിന് ഉത്തരവാദി എന്നൊക്കെ ആയിരുന്നു സോണയുടെ ആത്മാവ് മേരിയോട് പറഞ്ഞിരുന്നത്. പോസ്റ്റ്മാർട്ടം റിപ്പോർട്ടിലും സോണയുടെ മരണകാരണം കഴുത്തിലെ എല്ലുകൾ ഒടിഞ്ഞത് മൂലമാണെന്നും മനസിലാക്കാൻ സാധിച്ചു. അതുപോലെ തന്നെ അവളുടെ ഭർത്താവായ എഡ്വേർഡിന്റെ വിരലടയാളങ്ങളും സോണയുടെ കഴുത്തിൽ ഉണ്ടായിരുന്നു. അതൊരിക്കലും ആരും കാണാതിരിക്കാനാണ് ആദ്യ ഘട്ടങ്ങളിൽ മുടിയുപയോഗിച്ചുകൊണ്ട് സോണയുടെ കഴുത്തിന്റെ ഭാഗം മറച്ചുകൊണ്ടിരുന്നതും, വിശദമായ പരിശോധനകൾ വേണ്ടെന്ന് പറഞ്ഞതും.
മൃതദേഹ പരിശോധനയ്ക്ക് പിന്നാലെ ഏഡ്വേര്‍ഡിനെ വിചാരണ ചെയ്തു. വെറും ഒരു മണിക്കൂറും പത്ത് മിനിറ്റും ചോദ്യം ചെയ്തപ്പോള്‍ തന്നെ ഏഡ്വേര്‍ഡ് കുറ്റം സമ്മതിച്ചു. തടവിലാക്കപ്പെട്ട ഏഡ്വേര്‍ഡ് 1900 ല്‍ മരിച്ചു. മേരി 1916 വരെ ജീവിച്ചിരുന്നു.
STORY HIGHLIGHT: The Greenbrier Ghost