Features

ഇന്ത്യയിലെ ഏറ്റവും ധനികനായ ഭിക്ഷക്കാരൻ; ആസ്തി കേട്ടാൽ ഞെട്ടും !- Richest beggar

ലോകത്തിലെ ഏറ്റവും പണക്കാരനായ ഭിക്ഷാടകൻ എന്നാണ് ഇയാൾ അറിയപ്പെടുന്നത്

ദാരിദ്ര്യത്തിൻ്റെയും നിരാശയുടെയും അടയാളമായി ഭിക്ഷാടനത്തെ പറയുന്നുവെങ്കിലും ചിലർക്ക് അത് ലാഭകരമായ ഒരു തൊഴിലാണ്. അങ്ങനെ ഭിക്ഷാടനത്തിലൂടെ രക്ഷപ്പെട്ട ഒരാളാണ് മുംബൈയിലെ ഭരത്‌ ജെയിൻ. ലോകത്തിലെ ഏറ്റവും പണക്കാരനായ ഭിക്ഷാടകൻ എന്നാണ് ഇയാൾ അറിയപ്പെടുന്നത്. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിൽ നിന്നുള്ള ഭരത്തിന്റെ യാത്ര എല്ലാവരെയും അമ്പരിപ്പിക്കുന്നതാണ്.

ഭിക്ഷാടനം തുടങ്ങി നിലനിൽപ്പ് സാധ്യമായപ്പോൾ. ഭിക്ഷാടനം വളരെ സാധ്യതയുള്ള ഒരു ബിസിനെസ്സ് ആയി ഭരത്‌ കണ്ടു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വിദ്യാഭ്യാസം നേടാൻ സാധിക്കാത്തതിനെ തുടർന്ന് നല്ല ജോലി കരസ്ഥമാക്കാനും ഭരത്തിന് സാധിച്ചില്ല. എന്നാൽ വളരെ വ്യത്യസ്‍തമായി തന്നെ, ഭിക്ഷാടനത്തിലൂടെ തന്റെ കുടുംബത്തിന് മെച്ചപ്പെട്ട ഒരു ജീവിതം നൽകാൻ ഭരത്തിന് സാധിച്ചു. 7.5 കോടി രൂപ ആസ്തിയാണ് ഇന്ന് ഭരത്തിന്റെ സാമ്പത്തിക ശേഷി. 60,000 മുതൽ 75,000 രൂപവരെയാണ് ഭരത്തിന്റെ ഒരു മാസത്തെ വരുമാനം. 54 വയസ്സുള്ള ഭരത്‌ മുംബൈയിലാണ് താമസിക്കുന്നത്. 40 വർഷത്തിലേറെയായി അദ്ദേഹം ഭിക്ഷാടനം നടത്തുന്നു. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ആസാദ് മൈതാനം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ഭിക്ഷാടനം നടത്തുന്നത്. അവിടെനിന്നും പ്രതിദിനം 2,000 മുതൽ 2,500 രൂപ വരെ സമ്പാദിക്കാൻ സാധിക്കും. ഒരു ദിവസം ഏകദേശം 10 മുതൽ 12 മണിക്കൂർ വരെ ഇദ്ദേഹം ജോലി ചെയ്യുന്നു.

സാമ്പത്തിക നേട്ടം മാത്രമല്ല, എങ്ങനെ റിയൽ എസ്റ്റേറ്റിൽ മികവോടെ നിക്ഷേപിക്കാം എന്നും ഭരത്‌ ജെയ്‌നിൽനിന്നും കണ്ടുപഠിക്കണം. 1.2 കോടി രൂപ വരുന്ന രണ്ടുമുറി ഫ്ലാറ്റ് ഭരത്തിനുണ്ട്. ഇവിടെ ഭാര്യ, രണ്ട് ആൺമക്കൾ, സഹോദരൻ, പിതാവ് എന്നിവരോടൊപ്പമാണ് ഭരത് താമസിക്കുന്നത്. ഇത് കൂടാതെ മാസം 30,000 രൂപ വാടകയായി ലഭിക്കുന്ന രണ്ട് കടമുറികളും സ്വന്തമായുണ്ട്.

സാമ്പത്തിക ഭദ്രത കൈവരിച്ചിട്ടും ഭിക്ഷാടനം നിർത്താൻ കുടുംബം ആവശ്യപ്പെട്ടിട്ടും ഭരത്‌ തയാറായിട്ടില്ല. താൻ ഭിക്ഷാടനം ആസ്വദിക്കുകയാണെന്നും ജീവിതശൈലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്‌. ഭിക്ഷാടനം ഇഷ്ടംകൊണ്ട് ചെയ്യുന്നതാണെന്നും അത്യാഗ്രഹം കൊണ്ടല്ലെന്നും പറയുന്ന ഭരത്‌ സമ്പാദിക്കുന്ന സമ്പത്തിൽ നിന്നുള്ള ഒരു വിഹിതം മറ്റുള്ളവരുടെ ജീവിതത്തിന്റെ ഉന്നമനത്തിനായി ഉപയോഗിക്കാനും മറക്കാറില്ല. തനിക്ക് നേടിയെടുക്കാൻ സാധിക്കാതെ പോയത് തന്റെ മക്കളിലൂടെ നേടിയെടുക്കാൻ ജെയിൻ ഏതറ്റം വരെയും പോകാൻ തയ്യാറാണ്.

ഇന്ത്യയിൽ ഭിക്ഷാടനത്തിലുടെ ധനികനായ യാചകൻ ജെയിൻ മാത്രമല്ല. ഭിക്ഷാടനം നടത്തി കോടികൾ സമ്പാദിച്ച ഭിക്ഷാടകർ വേറെയും ഉണ്ട്.

STORY HIGHLIGHT:  Richest beggar