വ്യക്തമായ ആശയം കൊണ്ടും പ്രത്യേക അഭിനയ ശൈലി കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച യുവനടിയാണ് നിഖില വിമല്‍. ഇന്റര്‍വ്യൂവിലെ നിഖിലയുടെ കൗണ്ടറുകള്‍ എല്ലാം തന്നെ വലിയ വൈറല്‍ ആകാറുമുണ്ട്. ഇപ്പോള്‍ ഇതാ തന്റെ കൗണ്ടറുകളെ കുറിച്ച് സംസാരിക്കുകയാണ് നടി. ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തിന്റെ രസകരമായ പ്രമോഷന് അനുഭവങ്ങളെക്കുറിച്ചും താരം സംസാരിച്ചു.
‘ഞാന്‍ പണ്ടുമുതലേ ആര് എന്ത് പറഞ്ഞു കഴിഞ്ഞാലും എനിക്ക് ഒരു മൈന്‍ഡ് വോയിസ് ഉണ്ടാകും. ആര് എന്ത് പറഞ്ഞാലും എന്റെ മനസ്സില്‍ ഒരു കൗണ്ടര്‍ മൈന്‍ഡ് വോയിസ് പോകും. ഇപ്പോള്‍ ഞാന്‍ കുറേക്കൂടി കൗണ്ടറുകള്‍ ഉച്ചത്തില്‍ പറയാന്‍ തുടങ്ങി. എനിക്ക് പ്രായമാകുന്നതിന്റെ ആണോ എന്നറിയില്ല. ഇപ്പോള്‍ ഗുരുവായൂരിന്റെ പ്രമോഷനില്‍ ഒക്കെ നാല് ദിവസത്തോളം ആണ് ഉറങ്ങാതിരുന്നത്. അപ്പോള്‍ കട്ടന്‍കാപ്പിയാണ് തന്നിരിക്കുന്നത് ഉറങ്ങാതിരിക്കാന്‍ വേണ്ടിയിട്ട്. ഇന്റര്‍വ്യൂന് ഇടയില്‍ ഉറങ്ങാതിരിക്കാന്‍ ആയിട്ടാണ് കാപ്പി തരുന്നത്. കട്ടന്‍ കാപ്പിയുടെ ഹൈയില്‍ നിന്ന് ഉറങ്ങാത്തതിന്റെ പ്രശ്നമുണ്ട് എനിക്ക്. ഞാന്‍ പറഞ്ഞതൊന്നും എനിക്ക് ഓര്‍മ്മയില്ല.’
View this post on Instagram
‘പിന്നെ ഞാന്‍ ആലോചിക്കും ഞാന്‍ രാജു ചേട്ടന്റെ മുഖത്ത് എങ്ങനെ നോക്കും എന്ന്. അപ്പോള്‍ ഞാന്‍ അതൊന്നും ആലോചിക്കുന്നില്ല. ഇന്റര്‍വ്യൂ കണ്ടാല്‍ മനസ്സിലാവും ഞാന്‍ ഇങ്ങനെ ഇരിക്കുകയാണ്.. എന്തൊക്കെയോ കേള്‍ക്കുന്നുണ്ട്.. അതിന് ഞാന്‍ എന്തൊക്കെയോ പറയുന്നു എന്നേയുള്ളൂ. രണ്ടുദിവസം നന്നായി ഉറങ്ങിയൊക്കെ എഴുന്നേറ്റ് കഴിഞ്ഞപ്പോഴാണ് ഇതൊക്കെ കഴിഞ്ഞിട്ട് എങ്ങനെ മുഖത്തേക്ക് നോക്കും എന്ന ആലോചന വന്നത്.’, നിഖില വിമല്‍ പറഞ്ഞു.
STORY HIGHLIGHTS: Nikhila Vimal about her counters