പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിൽ ആയിട്ട് ആറു ദിവസം. നാലാം നിലയിൽ നിന്ന് ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ ഉൾപ്പെടെ താഴെ എത്തിക്കുന്നത് തുണിയിൽ കെട്ടി. ആരോഗ്യമന്ത്രി വീണ ജോർജിന്റെ മണ്ഡലത്തിലെ ജില്ല ആശുപത്രിയിലാണ് ദിവസങ്ങളായിട്ടുള്ള ഈ ദുരിത അവസ്ഥ തുടരുന്നത്.
ജില്ലയിലെ തിരക്കേറിയ ജനറൽ ആശുപത്രിയുടെ അവസ്ഥയാണിത്. പന്ത്രണ്ടാം തീയതിയാണ് ലിഫ്റ്റ് തകരാറിലായത്. മുളങ്കമ്പുകൾ തുണിയിൽ കെട്ടിയുണ്ടാക്കിയ തുണി സ്ട്രെച്ചറിലാണു നിലവിൽ രോഗികളെ മുകൾ നിലയിൽനിന്നു താഴേക്ക് ഇറക്കുന്നത് ഇത്തരത്തിൽ ദിവസവും ഏഴും എട്ടും രോഗികളെയാണ് കൊണ്ടുപോകുന്നത്.
ആശുപത്രിയുടെ മൂന്നാം നിലയിലാണു ഓപ്പറേഷൻ തിയേറ്റർ . അടിയന്തരമായി ഓപ്പറേഷൻ തിയേറ്ററിലെത്തിക്കേണ്ട രോഗികളെയും ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്ന രോഗികളെയും ഇങ്ങനെ കൊണ്ടുപോകേണ്ട അവസ്ഥയാണ് നിലവിലുള്ളത് . അതീവ ഗുരുതരമായ ഈ കാര്യം ആശുപത്രി അധികൃതരോടു പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. തുണിയിൽ കെട്ടി താഴെ കൊണ്ടുവന്ന രോഗി താഴെ വീണ വിവരം പുറത്തുവന്നതോടെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്.
STORY HIGHLIGHT: Pathananamthitta general hospital