Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ബഹിരാകാശത്തെ ആരോഗ്യ ഗവേഷണത്തിനുള്ള സുപ്രധാന പദ്ധതി പ്രഖ്യാപിച്ച് മലയാളി ഉടമസ്ഥതയിലുള്ള കമ്പനി

പ്രമുഖ ഹെല്‍ത്ത്‌കെയര്‍ സംരംഭകന്‍ ഡോ. ഷംഷീര്‍ വയലിലിന്റെ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സും ആഗോള ബഹിരാകാശ ദൗത്യങ്ങളില്‍ മുന്‍നിരയിലുള്ള ആക്‌സിയം സ്‌പേസുമാണ് പങ്കാളിത്തം പ്രഖ്യാപിച്ചത്.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 24, 2024, 02:52 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സ്‌പേസ് മെഡിസിനില്‍ നിര്‍ണായക ചുവടുവെപ്പ് നടത്തി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി. യുഎഇ യിലെ പ്രമുഖ ആരോഗ്യ സംരംഭകന്‍ ഡോ. ഷംഷീര്‍ വയലിലിന്റെ ഉടമസ്ഥതയിലുള്ള ബുര്‍ജീല്‍ ഹോള്‍ഡിങ്‌സാണ് ബഹിരാകാശത്തെ മൈക്രോഗ്രാവിറ്റിയില്‍ മനുഷ്യ ശരീരത്തിന്റെ പ്രതികരണം പഠിക്കാനുള്ള ആരോഗ്യ ഗവേഷണ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. അമേരിക്കയിലെ മുന്‍നിര സ്വകാര്യ ബഹിരാകാശ ഗവേഷണ കമ്പനിയായ ആക്‌സിയം സ്‌പേസുമായിട്ടാണ് കരാറില്‍ ഒപ്പുവച്ചത്. ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈംസ് സ്‌ക്വയറില്‍ പ്രഖ്യാപിച്ച പദ്ധതി ബഹിരാകാശത്തെ ഗവേഷണ സഹായത്തോടെ വൈദ്യശാസ്ത്രത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാനുള്ള പ്രധാന ദൗത്യമായി മാറും.

അമേരിക്കയിലെ ഹൂസ്റ്റണ്‍ ആസ്ഥാനമായ ആക്‌സിയം സ്‌പേസ് നാസയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ദൗത്യങ്ങള്‍ നടത്തുന്നതോടൊപ്പം ലോകത്തിലെ ആദ്യ വാണിജ്യ ബഹിരാകാശ നിലയം വികസിപ്പിക്കാനുള്ള സജ്ജീകരണങ്ങളില്‍ കൂടിയാണ് ആക്‌സിയം. ബുര്‍ജീലുമായുള്ള ആരോഗ്യ ഗവേഷണ പങ്കാളിത്തം ഈ പദ്ധതിയില്‍ നിര്‍ണായക പങ്ക് വഹിക്കും. ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ മനുഷ്യ സാന്നിധ്യം വിപുലപ്പെടുത്തുക എന്ന കാഴ്ചപ്പാടോടെ സ്ഥാപിതമായ ആക്‌സിയം, ബഹിരാകാശത്ത് ഗവേഷണം, നിര്‍മ്മാണം എന്നിവയ്ക്കായി ഒരു ഹബ് സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.

ഭാവിയിലേക്കുള്ള നൂതന ആരോഗ്യ സംരക്ഷണ പരിഹാരങ്ങള്‍ ലക്ഷ്യം

ആക്‌സിയവുമായുള്ള ദീര്‍ഘകാല പങ്കാളിത്തത്തിലൂടെ ആരോഗ്യ മേഖലയില്‍ നവീന മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങുകയാണ് ബുര്‍ജീല്‍. മൈക്രോഗ്രാവിറ്റിയില്‍ മനുഷ്യശരീരത്തിന്റെ പ്രതികരണം മനസിലാക്കാനായി ലോകമെമ്പാടുമുള്ള ആശുപത്രികളിലും ക്ലിനിക്കുകളിലും ഉപയോഗിക്കുന്ന മികച്ച മെഡിക്കല്‍ സാങ്കേതിക വിദ്യകള്‍ ബഹിരാകാശത്തേക്ക് അയക്കും. ഈ ഗവേഷണത്തിലൂടെ മൈക്രോഗ്രാവിറ്റി എങ്ങിനെ ബയോ മാര്‍ക്കറുകള്‍, മരുന്നിന്റെ ഗുണനിലവാരം, വിദൂര ആരോഗ്യ സേവനങ്ങള്‍ എന്നിവയെ ബാധിക്കുന്നു എന്നാണ് മനസിലാക്കുക. ആക്‌സിയം സ്‌പേസിലെ ബഹിരാകാശയാത്രികര്‍ പഠനത്തിന്റെ ഭാഗമായി പരിശീലന, വിക്ഷേപണ കാലങ്ങളില്‍ ഈ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കും. ആക്‌സിയത്തിന്റെ അടുത്ത വിക്ഷേപണ ദൗത്യം ആക്‌സിയം മിഷന്‍ 4 (Ax-4) വരുന്ന സ്പ്രിങ് സീസണില്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. ആക്‌സിയം സ്‌പേസുമായുള്ള പങ്കാളിത്തത്തിലൂടെ, മൈക്രോഗ്രാവിറ്റിയിലെ ആരോഗ്യ നവീകരണത്തില്‍ മുന്നോട്ട് പോകുന്നതോടൊപ്പം ലോകമെമ്പാടുമുള്ള രോഗികള്‍ക്ക് ഏറ്റവും മികച്ച ആരോഗ്യപരിരക്ഷ കൂടി ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. ഇത് വരും തലമുറകള്‍ക്കു മെച്ചപ്പെട്ട ആരോഗ്യ അന്തരീക്ഷം നല്‍കും.

ബുര്‍ജീലുമായുള്ള പുതിയ ഗവേഷണം മനുഷ്യരാശിയുടെ പ്രയോജനത്തിനായി ബഹിരാകാശ ഗവേഷണത്തിലേക്ക് വഴിതെളിക്കുമെന്ന് ആക്‌സിയം സ്‌പേസ് ചീഫ് സയന്റിസ്റ്റ് ഡോ. ലൂസി ലോ പറഞ്ഞു. ന്യൂയോര്‍ക്കിലെ ബുര്‍ജീല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബല്‍ ഹെല്‍ത്ത്, ടൈംസ് സ്‌കയര്‍ എന്നിവിടങ്ങളിലായി നടന്ന ചടങ്ങില്‍ ഡോ. ഷംഷീര്‍ വയലില്‍, ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ഗ്രൂപ്പ് സിഇഒ ജോണ്‍ സുനില്‍ എന്നിവര്‍ പങ്കെടുത്തു. പദ്ധതിയുടെ അടുത്ത ചുവടുകള്‍ വരും മാസങ്ങളില്‍ പ്രഖ്യാപിക്കാനാണ് ഗ്രൂപ്പുകളുടെ തീരുമാനം.

 

ReadAlso:

വിപുലീകൃത സംസ്ഥാന സമിതിയെക്കുറിച്ച് തെറ്റായ പ്രചാര വേലകൾ നടക്കുന്നു; പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കാൻ താഴേത്തട്ടിൽ ഇടപെടൽ വേണം: എംവി ​ഗോവിkoന്ദൻ

വൈദ്യുതി പ്രതിസന്ധി: കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുമ്പോൾ സഹായിക്കണം; സർക്കാർ സഹായം തേടി KSEB | Power crisis: KSEB seeks government assistance

ഖജനാവിലേക്ക് 9000 കോടിയിലേറെ അധിക വരുമാനം; നികുതി പിരിവിൽ കുതിപ്പ്, കടവും ഉയരുന്നു

‘ഒരിക്കല്‍ പറഞ്ഞാല്‍ പിന്നെ തിരുത്തുന്ന പ്രശ്‌നമില്ല’; വിവാദ പ്രസ്താവനയില്‍ ഉറച്ച് കാന്തപുരം

ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടക്കുക 450ലേറെ വിവാഹങ്ങള്‍

Tags: BURJEEL HOLDINGSDR.SHAMSHEER VAYALILഡോ. ഷംഷീര്‍ വയലിൽബുര്‍ജീല്‍ ഹോള്‍ഡിങ്‌ആക്‌സിയം സ്‌പേയ്സ്AXIOM SPACEJHON SUNILDR. LUCIE LOW

Latest News

ബ്രിക്സ് ഉച്ചകോടി: നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇ ഡി കത്ത്: തുടര്‍നീക്കം വൈകും; നിയമോപദേശം തേടി സര്‍ക്കാര്‍

CPIM വിപുലീകൃത സംസ്ഥാകമ്മിറ്റി: ED നീക്കം ചർച്ച ചെയ്യുമെന്ന് എ വിജയരാഘവൻ; പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ചർച്ചയുണ്ടാകുമെന്ന് മുഹമ്മദ് റിയാസ്

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ആ​ഗോള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാൻ രാഷ്ട്രത്തലവൻമാർ

ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies