ചർമ്മത്തിൽ ചുളിവുകൾ വീഴുന്നത് പ്രായമാകുന്നതിന്റെ ലക്ഷണങ്ങളാണ്. മുപ്പതുകളിൽ എത്തുമ്പോൾ തന്നെ ചർമ്മത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. ജീവിതശൈലിയാണ് എന്തിന്റെയും അടിസ്ഥാനം. ചർമ്മം ആരോഗ്യത്തോടുകൂടി ഇരിക്കണമെങ്കിൽ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കണം. വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ ചെറുക്കുന്നതിന് ഇത് സഹായിക്കുന്നു. ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും പോഷകങ്ങളും ആണ് ചർമ്മത്തിന്റെ തിളക്കത്തിന് ആധാരം. ചർമ്മത്തിൽ യൗവനം നിലനിർത്താൻ സഹായിക്കുന്നത് എന്തൊക്കെയെന്ന് നോക്കാം..
ഉറക്കം
ഉറക്കം വളരെ പ്രധാനപ്പെട്ടതാണ്. സമ്മർദ്ദം നിയന്ത്രിക്കുന്നതും മതിയായ ഉറക്കം ഉറപ്പാക്കുന്നതും ചർമ്മത്തിൻ്റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. ഉറക്കത്തിൽ ചർമ്മം സ്വയം പുനരുജ്ജീവിപ്പിക്കുന്നു, രാത്രിയിൽ 7 – 8 മണിക്കൂർ വിശ്രമിക്കുന്നത് വളരെ പ്രധാനമാണ്, സമ്മർദ്ദം നിങ്ങളുടെ ചർമ്മത്തെ മോശമായി ബാധിക്കും. ധ്യാനം, യോഗ, തുടങ്ങിയ സ്ട്രെസ് റിലീഫ് പരിശീലനങ്ങൾ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
ആരോഗ്യകരമായ ഡയറ്റ്
നിങ്ങളുടെ ഭക്ഷണത്തിൽ ബാദം ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. നട്സിൽ ആരോഗ്യകരമായ കാെഴുപ്പും വിറ്റാമിൻ ഇയും ഉണ്ട്. അതുമാത്രമല്ല പ്രകൃതിദത്തമായ തിളത്തം നൽകാൻ സഹായകമാവുകയും ചെയ്യും. കൂടാതെ വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച്, നെല്ലിക്ക, നാരങ്ങ തുടങ്ങിയ പഴങ്ങൾ, ബെറീസ്, ഇലക്കറികൾ, തക്കാളി തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുന്നത് ചർമ്മത്തിന് ഗുണം ചെയ്യും.
സൂര്യനിൽ നിന്ന് സംരക്ഷണം
വെയിൽ അമിതമായി കൊള്ളുന്നത് ചർമ്മത്തിന് നല്ലതല്ല. പ്രത്യേകിച്ച് പ്രായമാകുമ്പോൾ. 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള എസ് പി എഫ് ഉള്ള സൺസ്ക്രീൻ ഉപയോഗിക്കുന്നത് വെയിലിൽ നിന്ന് സംരക്ഷണം നൽകും. ചർമ്മത്തെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങളാണ്.
എക്സ്ഫോളിയേഷൻ
30-കളിൽ നിങ്ങളുടെ ചർമ്മം ഊർജ്ജസ്വലമായി നിലനിർത്തുന്നതിന് സമഗ്രമായ ചർമ്മസംരക്ഷണ ദിനചര്യ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. പതിവ് എക്സ്ഫോളിയേഷൻ ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുകയും ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ജലാംശം നൽകുകയും ചർമ്മം വരണ്ട് പോകാതിരിക്കാൻ സഹായിക്കുന്നതുമാ. മോയ്സ്ചറൈസിംഗ് വളരെ പ്രധാനപ്പെട്ടതാണ് . എക്സ്ഫോളിയേറ്റിംഗും മോയ്സ്ചറൈസിംഗും ചേർന്ന് ചർമ്മത്തെ അകാല വാർദ്ധക്യത്തിൽ നിന്ന് സംരക്ഷിക്കാനും യുവത്വം നിലനിർത്താൻ സഹായിക്കുകയും ചെയ്യും.
ഇവയൊക്കെ നിങ്ങളുടെ ചർമ്മ സംരക്ഷണത്തിൽ സഹായകമാകുമെങ്കിലും ചർമ്മ പ്രശ്നങ്ങൾ ഗുരുതരമാണെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ സന്ദർശിക്കുന്നത് നല്ലതാണ്. ആരോഗ്യകരമായ ഭക്ഷണം, സൂര്യനിൽ നിന്നും സംരക്ഷണം, ശരിയായ ചർമ്മ സംരക്ഷണം, സ്ട്രെസ് മാനേജ്മെൻ്റ്, മതിയായ വിശ്രമം എന്നിവയുടെ സംയോജനം നിങ്ങളുടെ ചർമ്മത്തിന് പ്രായം തോന്നിക്കുന്നത് ഇല്ലാതാക്കും.
content highlight: stay-young-in-30