ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറിയും അര്‍ജുന്റെ മൃതദേഹവും ഗംഗാവലിപ്പുഴയുടെ അടിത്തട്ടില്‍ നിന്നു കണ്ടെത്തി. എഴുപത്തിഒന്നാം ദിനത്തില്‍ നടത്തിയ തിരച്ചിലിലാണ് ലോറിയുടെ ഡ്രൈവിംഗ് ക്യാബിന്‍ കണ്െത്തിയത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗംഗാവാലി പുഴയിലും സമീപ പ്രദേശത്തും നടത്തിയ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് രക്ഷപ്രവര്‍ത്തനവും തെരച്ചിലും ഊര്‍ജിതമാക്കിയത്.
ഇതിനിടെ കനത്ത മഴയും കുത്തൊഴുക്കും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. അത്യാധുനിക സംവിധാനങ്ങള്‍ തെരച്ചിലിനായി ഉപയോഗിച്ചെങ്കിലും അര്‍ജുന്റെ വാഹനത്തെക്കുറിച്ച് തുമ്പൊന്നം കിട്ടിയിരുന്നില്ല. തിരച്ചിലിനെത്തിയ മത്സ്യത്തൊഴിലാളി കൂടിയായ ഈശ്വര്‍ മല്‍പെ അധികൃതരുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം തിരച്ചില്‍ നിര്‍ത്തി മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, പ്രതീക്ഷകള്‍ കൈവിടാതെ ഗംഗാവാലി പുഴയുടെ കരുണയും കാത്തിരുന്നവര്‍ക്കു മുമ്പില്‍ എവുപത്തൊന്നാം ദിനത്തില്‍ അര്‍ജുന്റെ വാഹനത്തിന്റെ ക്യാബിന്‍ ഉയര്‍ത്തുകയായിരുന്നു. ഇത്രയും നാള്‍ കാത്തിരുന്നതും, ഇതിനു വേണ്ടിയായിരുന്നു. വലിയൊരു പ്രകൃതി ദുരന്തത്തിന്റെ ബാക്കിപത്രമായി മാറിയ ലോറിയുടെ ക്യാബിന്‍ കരയിലേക്ക് എടുത്തു കഴിഞ്ഞു. അര്‍ജുന്റെ മൃതദേഹത്തിന്റെ ഭാഗങ്ങളും മാറ്റിയിട്ടുണ്ട്.
ഇത്രയും ഒരു സംസ്ഥാനം മുഴുവനായി കാത്തിരുന്നതിന്റെ ഫലംകൂടിയാണ്. പ്രതീക്ഷകള്‍ കൈവിടാതെ അര്‍ജുന്റെ കുടുംബത്തോടൊപ്പം തെരച്ചില്‍ ആവശ്യപ്പെട്ട സര്‍ക്കാരിന്റെയും ആത്മവിശ്വാസമാണ് കണ്ടെത്തലിനു പിന്നില്‍. ഓരോ ദിവസവും മലയാളികള്‍ അത്രയേറെ പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത്. അര്‍ജുനെ രക്ഷിക്കാനുള്ള എല്ലാ വഴികളും നോക്കണമെന്നു തന്നെയാണ് ആഗ്രഹിച്ചതും. പക്ഷെ, പ്രകൃതി ദുരന്തത്തിന്റെ രക്തസാക്ഷിയായി ആ കോഴിക്കോടുകാരന്‍ മാറി.
അര്‍ജുന്റെ തെരച്ചിലിന്റെ നാള്‍വഴികള്‍
ജൂലൈ 16 രാവിലെ 8.30
ജൂലൈ 19
ജൂലൈ 20
ജൂലൈ 21
ജൂലൈ 22
ജൂലൈ 23
ജൂലൈ 24
ജൂലൈ 25
ജൂലൈ 26
ജൂലൈ 27
ജൂലൈ 28
ജൂലൈ 29
ജൂലൈ 30
ഓഗസ്റ്റ് 1
ഓഗസ്റ്റ് 3
ഓഗസ്റ്റ് 4
ഓഗസ്റ്റ് 7
ഓഗസ്റ്റ് 10
ഓഗസ്റ്റ് 13
ഓഗസ്റ്റ് 14
ഓഗസ്റ്റ് 15
ഓഗസ്റ്റ് 16
ഓഗസ്റ്റ് 28
സെപ്റ്റംബര്‍ 18
സെപ്റ്റംബര്‍ 20
സെപ്റ്റംബര്‍ 21
സെപ്റ്റംബര്‍ 22
സെപ്റ്റംബര്‍ 23
സെപ്റ്റംബര്‍ 25
CONTENT HIGHLIGHTS; Eventually he was found, along with his vehicle from the bottom of the Gangavali River