കമ്പ്യൂട്ടര്‍ ജീവിതത്തിന്റെ ഭാഗമായതോടെ എല്ലാം ഇന്റര്‍നെറ്റ് വഴിയുള്ള ഇടപാടുകളായി തീര്‍ന്നിരിക്കുകയാണ്. എന്നാല്‍, കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പു മാത്രമാണ് പകുതി കമ്പ്യൂട്ടറും, പാകുതി സാധാരണ രീതിയിലും മുന്നോട്ടു പോകുന്നത്. ഇതിന് ഉടനെ അരുതി വരുത്തുമെന്നാണ് ഗതാഗതമന്ത്രി ഗണേഷ്‌കുമാര്‍ കോഴിക്കോട് വെച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. പിന്നാലെ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പും ഇതു സംബന്ധിച്ച വാര്‍ത്താക്കുറിപ്പിറക്കി കാര്യം സമ്മതിച്ചിട്ടുണ്ട്. ഡ്രൈവിംഗ് ലൈസന്‍സും വാഹനങ്ങളുടെ RC ബുക്കും ഇനി മുതല്‍ ഡിജിറ്റല്‍ രൂപത്തിലാക്കുകയാണ്.
പണ്ടൊക്കെ ഒരു ചെറിയ ബുക്കായിരുന്നു ഡ്രൈവിംഗ് ലൈസന്‍സ്. RC ബുക്കും അങ്ങനെ തന്നെ. എന്നാല്‍, പിന്നീട്, RC ബുക്ക് കാര്‍ഡ് രൂപത്തിലായി. പിന്നാലെ ലൈസന്‍സും കാര്‍ഡായി. ഇപ്പോഴിതാ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറുകയാണ്. ഇതു സംബന്ധിച്ച് സംസ്ഥാന മോട്ടോര്‍ വകുപ്പ് പറയുന്നത് ഇങ്ങനെയാണ്;
പ്രിന്റഡ് ഡൈവിംഗ് ലൈസന്‍സ് കാര്‍ഡുകളുടെ വിതരണം ആദ്യഘട്ടത്തില്‍ തന്നെ എം.വി.ഡി നിര്‍ത്തലാക്കും. രണ്ടാം ഘട്ടത്തില്‍ ആര്‍സി പ്രിന്റിംഗ് നിര്‍ത്തും. ഇപ്പോള്‍ ആളുകള്‍ അച്ചടിച്ച കാര്‍ഡുകള്‍ കൊണ്ടുപോകുന്നത് പതിവാണ്. നിയമപ്രകാരം അത് ആവശ്യമില്ല. ഇത് ശീലത്തിന്റെയും സൗകര്യത്തിന്റെയും കാര്യമാണ്. ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതിന്, എം.വി.ഡി പ്രിന്റിംഗ് കാര്‍ഡുകള്‍ നിര്‍ത്തലാക്കും. അതിനുശേഷം, ഇതിനകം ലഭ്യമായതും ഡൗണ്‍ലോഡ് ചെയ്യാവുന്നതുമായ ഡിജിറ്റല്‍ പതിപ്പ് MVDയില്‍ നിന്ന് DL, RC എന്നിവ നല്‍കുന്നതിനുള്ള ഡിഫോള്‍ട്ട് മോഡായി മാറും. നിങ്ങളുടെ ആധാര്‍ കാര്‍ഡ് എവിടെനിന്നും ഡൗണ്‍ലോഡ് ചെയ്യുന്നത് പോലെയാണിത്.
ആളുകള്‍ക്ക് ഡിജിറ്റല്‍ പതിപ്പ് ഉപയോഗിക്കേണ്ടിവരും, അതിന്റെ ഗുണങ്ങളും. അച്ചടിച്ച കാര്‍ഡുകള്‍ നല്‍കുന്നത് ഞങ്ങള്‍ ഔപചാരികമായി നിര്‍ത്തിയില്ലെങ്കില്‍, ആളുകള്‍ ഡിജിറ്റല്‍ പതിപ്പ് ഉപയോഗിക്കില്ല. ആളുകള്‍ ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കുകയാണെങ്കില്‍ നിരവധി ഗുണങ്ങളുണ്ട്. അതില്‍ ചിലത് ഇവയാണ്:
1. ഡ്രൈവിംഗ് ടെസ്റ്റ് വിജയിച്ചതിന് ശേഷം, അതേ ദിവസം, കാര്‍ഡ് ഇഷ്യൂ ചെയ്യാം.. അപേക്ഷകന് വീട്ടില്‍ പോയി രാത്രി തന്നെ ഡൗണ്‍ലോഡ് ചെയ്യാം.
2. ഒരു ഉദ്യോഗസ്ഥന്‍ പരിശോധിക്കുമ്പോള്‍, പൗരന് ഡിജിറ്റല്‍ കാര്‍ഡ് ഡിജിലോക്കറില്‍ കാണിക്കാം.. കാര്‍ഡിന്റെ നിലവിലെ അവസ്ഥ പരിശോധിക്കാന്‍ ഉദ്യോഗസ്ഥന് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാം. DL സജീവമാണോ അതോ സസ്‌പെന്‍ഡ് ചെയ്തതാണോ അതോ റദ്ദാക്കിയതാണോ എന്നത് QR കോഡ് സ്‌കാനിംഗില്‍ പ്രതിഫലിക്കും. ഫിസിക്കല്‍ കാര്‍ഡില്‍, അത് സാധ്യമല്ല.
3. കാര്‍ഡ് നഷ്ടപ്പെടുമെന്ന ഭയമില്ലാതെ ഡിജിറ്റല്‍ ഡിഎല്‍ കാര്‍ഡ് കോപ്പി ഉദ്യോഗസ്ഥനുമായി റഫറന്‍സിനായി പങ്കിടാം.
4. പൗരന് വേണമെങ്കില്‍, QR കോഡുള്ള ഒരു പ്രിന്റഡ് കോപ്പി കൈവശം സൂക്ഷിക്കാം. അയാള്‍ക്ക് അത് ഏത് പേപ്പറിലും പ്രിന്റ് ചെയ്യാം. ഒരു പൗരന്‍ ഒരു കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ അവര്‍ക്ക് പ്രിന്റ് ചെയ്യാന്‍ കഴിയുമെങ്കില്‍ ഞങ്ങള്‍ അക്ഷയയോട് സംസാരിക്കുന്നു.
5. ഫിസിക്കല്‍ കറന്‍സിക്ക് പകരം യുപിഐ പേയ്മെന്റുകള്‍ ഉപയോഗിക്കുന്നതിന് ഇത് വളരെ സമാനമാണ്. സൗകര്യം അനുഭവിക്കുകയും ഒരു മാനദണ്ഡമായി മാറുകയും ചെയ്യും.
6. കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ 139 പ്രകാരം DL, RC എന്നിവയുടെ ഡിജിറ്റല്‍ പകര്‍പ്പ് നല്‍കിയിട്ടുണ്ടെങ്കിലും, അച്ചടിച്ച കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിവെച്ച് 3 സംസ്ഥാനങ്ങള്‍ മാത്രമാണ് മുന്നോട്ട് പോയത്. കേരളം നാലാമത്തെ സംസ്ഥാനമാകും.
കേരളത്തില്‍ ഈ വര്‍ഷം തന്നെ ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ് സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അച്ചടി തടസപ്പെട്ട സാഹചര്യത്തിലാണ് ഗതാഗത വകുപ്പിന്റെ പുതിയ നീക്കം. ഇതിനായി ധനവകുപ്പിന്റെ അനുമതി തേടാനുള്ള ശ്രമത്തിലാണ് ഗതാഗത വകുപ്പ്. അപേക്ഷകന്റെ ചിത്രവും ക്യൂ.ആര്‍ കോഡും അടങ്ങുന്ന ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയിലാണ് തയ്യാറാക്കുന്നത്.
പൊലീസ് പരിശോധനയില്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത ഡിജിറ്റല്‍ പകര്‍പ്പ് കാണിച്ചാല്‍ മതി. പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥന്‍ രേഖകളുടെ ഹാര്‍ഡ് കോപ്പി ആവശ്യപ്പെടില്ല. ഡിജിറ്റലാകുന്നതോടെ ലൈസന്‍സിന്റെ ഒറിജിനല്‍ പതിപ്പ് അച്ചടിച്ച് വിതരണം ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യും. ഇതോടെ അച്ചടിക്കും തപാല്‍ ചെലവുകള്‍ക്കുമുള്ള 100 രൂപ കുറച്ചായിരിക്കും ഡ്രൈവിംഗ് ലൈസന്‍സിനുള്ള അപേക്ഷ വാങ്ങുക.
ചെലവ് കുറയും
സംസ്ഥാനത്ത് ഒരുവര്‍ഷം അഞ്ചുലക്ഷം ആര്‍.സിയും 1.30 ലക്ഷം ഡ്രൈവിംഗ് ലൈസന്‍സും അച്ചടിക്കാറുണ്ടെന്നാണ് കണക്ക്. അച്ചടിക്കും അപേക്ഷകന് അയച്ചുകൊടുക്കാനുമുള്ള തപാല്‍ ചെലവും കൂടി കൂട്ടിയാല്‍ ശരാശരി 80 രൂപയെങ്കിലും ഇതിന് ചെലവാകും. എന്നാല്‍ ഹാര്‍ഡ് കോപ്പി ഒഴിവാക്കി ഡിജിറ്റലിലേക്ക് മാറിയാല്‍ ഇതിന് ചെലവാകുന്ന ഭീമമായ തുക ലാഭിക്കാം. ഇപ്പോള്‍ ലൈസന്‍സ് അച്ചടിക്കായി മോട്ടോര്‍ വാഹന വകുപ്പ് കരാര്‍ നല്‍കിയിരിക്കുന്ന കമ്പനിക്ക് കോടികളുടെ കുടിശികയുണ്ട്. ഇതോടെ ലൈസന്‍സുകളുടെ അച്ചടിയും വിതരണവും വൈകി. ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യപ്പെടുന്നവര്‍ക്ക് മാത്രം അച്ചടിച്ച് നല്‍കിയാല്‍ മതി. മാത്രമല്ല, ഡ്രൈവിംഗ് പരീക്ഷ പാസാകുന്ന ദിവസം തന്നെ മൊബൈലില്‍ ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യാനുമാകും.
ഡ്രൈവിംഗ് പരീക്ഷപാസായി അത് ഔദ്യോഗികമായി രേഖപ്പെടുത്തുന്നതോടെ ലൈസന്‍സ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. മൊബൈല്‍ നഷ്ടപ്പെട്ടാല്‍ മറ്റൊരു ഫോണിലും ഇതുചെയ്യാന്‍ സാധിക്കും. അച്ചടിച്ച കാര്‍ഡ് രൂപത്തിലുള്ള ഡ്രൈവിംഗ് ലൈസന്‍സ് തന്നെ വേണമെന്ന് നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് നിയമത്തില്‍ അനുശാസിക്കുന്നത് കണക്കിലെടുത്താണ് ഡിജിറ്റല്‍ ലൈസന്‍സ് ഒരുക്കുന്നത്. ഇത് പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വ്യാജനെ തിരിച്ചറിയാന്‍ സൗകര്യമുണ്ടാകും. അതേസമയം, ആറ് വര്‍ഷം മുമ്പുതന്നെ കേന്ദ്രസര്‍ക്കാര്‍ ഇവ ഡിജിറ്റലാക്കിയിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ മൊബൈല്‍ ആപ്പുകളായ ഡിജി ലോക്കറിലും എം. പരിവാഹനിലും വാഹനരേഖകളും ലൈസന്‍സും 2018 മുതല്‍ ഡിജിറ്റല്‍ രൂപത്തില്‍ സൗജന്യമായി ലഭ്യമാണ്. സംസ്ഥാനത്ത് കാര്‍ഡ് വിതരണം വൈകുന്നതിനാല്‍ ലൈസന്‍സ് എടുക്കുന്നവരും കേന്ദ്രത്തിന്റെ ഡിജിറ്റല്‍ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഡിജിറ്റല്‍ പകര്‍പ്പിന് അസലിന്റെ സാധുത നല്‍കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനവും ഇറക്കിയിരുന്നു. ഇത് അടിസ്ഥാനമാക്കി സംസ്ഥാനത്തും ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. എന്നാല്‍, അത് ഇതുവരെ നടപ്പാക്കിയില്ലെന്നു മാത്രം.
എന്താണ് ഡ്രൈവിംഗ് ലൈസന്‍സ്?
പൊതുനിരത്തുകളില്‍ വിവിധ വാഹനങ്ങള്‍ ഓടിക്കാന്‍ കാര്‍ഡ് ഉടമയെ അനുവദിക്കുന്ന നിയമപരമായ രേഖയാണ് ഡ്രൈവിംഗ് ലൈസന്‍സ് . കാറുകള്‍ ഓടിക്കുന്നതിന് പുറമെ തിരിച്ചറിയല്‍ രേഖയായും ഇത് ഉപയോഗിക്കുന്നു. യോഗ്യതയുള്ള ഡ്രൈവര്‍മാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുകയും ഡാറ്റാബേസ് പരിപാലിക്കുകയും ചെയ്യുന്ന ഇന്ത്യയിലെ റെഗുലേറ്ററി ബോഡിയാണ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്.
ഒരു ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സിന്റെ പ്രധാന സവിശേഷതകള്‍
- Unique Driving License Number: ഓരോ ലൈസന്‍സ് ഉടമയ്ക്കും സവിശേഷമായ ഒരു ആല്‍ഫാന്യൂമെറിക് കോഡ്
Holders photo: സ്ഥിരീകരണത്തിനായി ലൈസന്‍സ് ഉടമയുടെ ഫോട്ടോ
Name and date of birth of cardholder: വ്യക്തിഗത വിവരങ്ങളും തിരിച്ചറിയാനുള്ള സഹായവും
blood group: അടിയന്തിര ഘട്ടങ്ങളില്‍ പ്രധാനമാണ്
Permanent address: വിലാസത്തിന്റെ തെളിവായി സേവിക്കുന്നു
Issuing Authority: DL നല്‍കിയ RTO യെ സൂചിപ്പിക്കുന്നു
Date of issue and validity: ഇഷ്യൂ ചെയ്യുന്നതും കാലഹരണപ്പെടുന്ന തീയതിയും വ്യക്തമാക്കുന്നു
QR code: മെച്ചപ്പെടുത്തിയ സുരക്ഷയും എളുപ്പമുള്ള സ്ഥിരീകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു
രാജ്യത്ത് മൂന്നു സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇപ്പോഴും ഡിജിറ്റല്‍ ലൈസന്‍സ് നടപ്പാക്കിയിട്ടുള്ളൂ എന്നത് അതിലെ മെല്ലെപ്പോക്ക് മനസ്സിലക്കാന്‍ സാധിക്കുന്നു. ചെലവു ചുരുക്കല്‍, പേപ്പര്‍ ഉപയോഗം കുറയ്ക്കല്‍, കാലതാമസം ഒഴിവാക്കല്‍ തുടങ്ങിയ നിരവധി കാര്യങ്ങള്‍ക്ക് ഡിജിറ്റലൈസേഷന്‍ ഉപകരിക്കുന്നുണ്ട്. ഈ വര്‍ഷം തന്നെ കേരളത്തില്‍ DL-RC എന്നിവ ഡിജിറ്റലാക്കിയാല്‍ വലിയ ഗുണമായിരിക്കും.