അന്‍വറിന് പിന്തുണ നല്‍കിയ അതേ വേഗതയില്‍ തന്നെ തള്ളിപ്പറഞ്ഞു കൊണ്ട് കെ.ടി ജലീല്‍ ഇടതുപക്ഷത്തിനോട് ചേര്‍ന്നു നിന്നപ്പോള്‍ തകര്‍ന്നത് കുറുമുന്നണിയുടെ പടയൊരുക്കമായിരുന്നു. എന്നാല്‍, നേരത്തെ പിന്‍വലിഞ്ഞ കാരാട്ട് റസാഖിനെയും, യുദ്ധം രൂക്ഷമായപ്പോള്‍ പാളയം മാറിയ കെ.ടി. ജലീലിനെയും പിന്തള്ള അന്‍വര്‍ ഒറ്റയ്ക്ക് പോരാട്ടം തുടര്‍ന്നു. സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുന്നതില്‍ വരെ എത്തി നില്‍ക്കുമ്പോള്‍ രണഭൂമിയില്‍ പാതി വഴി ഇറങ്ങിയ കെ.ടി.ജലീല്‍ ചിലതൊക്കെ തുറന്നു പറയുകയാണ്. അതില്‍ പ്രധാനപ്പെട്ടകാര്യമാണ് മതമേലധ്യക്ഷന്‍മാര്‍ അണികളോട് ഉപദേശിക്കേണ്ട കാര്യം.
സ്വര്‍ണ്ണക്കടത്തും, ഹവാലാ പണം ഇടപാടും നിഷിദ്ധമാണെന്ന് അണികളോട് പറഞ്ഞു പഠിപ്പിക്കണമെന്നാണ് ജലീല്‍ മതമേലധ്യക്ഷന്‍മാരോട് പറയുന്നത്. കള്ളക്കടത്ത് മതനിഷിദ്ധമാണ്. ഹവാല, അത് നികുതി വെട്ടിപ്പാണ്. എന്ന് മതസംഘടനാ നേതാക്കള്‍ അവരുടെ അനുയായികളോട് പറയണം. മലപ്പുറം അതിന്റെ പേരില്‍ വലിച്ചിഴക്കപ്പെടുന്നുണ്ട്. അങ്ങനെയുണ്ടാകരുതെന്ന് അണികളോട് പറയണം. ഇത്തരം കടത്തുകളെ കുറിച്ച് തീര്‍ച്ചയായും അന്വേഷിക്കേണ്ടതാണ്. എന്‍.ഐ.എയുടെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എന്നെ ചോദ്യം ചെയ്തിരുന്നു. അപ്പോള്‍ അതിലൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത്, ഞങ്ങള്‍ മലളികളുമായി സംസാരിക്കുമ്പോള്‍ അവര്‍ പറുന്നത്, സര്‍ അത് മതനിഷിദ്ധമല്ലല്ലോ അതുകൊണ്ടാണ് നമ്മള്‍ അത് ചെയ്യുന്നത് എന്നാണ്.
ഞാന്‍ അന്നുതന്നെ ചില നേതാക്കളോട് അത് പറഞ്ഞിരുന്നു. പക്ഷെ, വലിയ വിവാദങ്ങളിലേക്ക് ഈ വിഷയം പോയ സ്ഥിതിക്ക് ഇപ്പോള്‍ പരസ്യമായി പറയുകയാണ്, എല്ലാ മുസ്ലിം സംഘടനാ നേതാക്കളും അണികളോട് പറയണം. സ്വര്‍ണ്ണക്കടത്ത്, ഹവാലാ ഇടപാട് രണ്ടും മതനിഷിദ്ധമാണ്. അതില്‍ ഏര്‍പ്പെടരുതെന്ന്. ഇനി ആരും സ്വര്‍ണ്ണക്കടത്ത് നടത്തരുത്. പല ആള്‍ക്കാര്‍ക്കും അറിയില്ല അത് നിഷിദ്ധമാണെന്ന്. ഒരു രാജ്യത്തിന്റെ സാമ്പത്തിക അച്ചടക്കം തകര്‍ക്കുന്ന ഇത്തരം നടപടികള്‍ രാജ്യ വിരുദ്ധ പ്രവര്‍ത്തനമാണ്. കായല്‍പട്ടണം എന്നൊരു സ്ഥലമുണ്ട്. തമിഴ്‌നാട്ടില്‍. വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു പേരുകേട്ട സ്ഥലം. അതുപോലെ മലപ്പുറം ജില്ലയെ പറഞ്ഞാക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിന് സമ്മതിക്കരുത്.
അന്‍വറിനെ പിന്തുണച്ചത് അദ്ദേഹം പറയുന്ന കാര്യങ്ങളില്‍ ചില വസ്തുതകള്‍ ഉണ്ട് എന്നതു കൊണ്ടാണ്. അദ്ദേഹത്തിന്റെ കൂടെ എന്നത്, ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടൊന്നുമല്ല. വസ്തുതകള്‍ ഉണ്ടെന്ന ബോധ്യത്തിലാണ്. എന്നാല്‍, അജിത്കുമാറിന്റെ വിഷയത്തിനപ്പുറത്തേക്ക് ഒരു പിന്തുണ അന്‍വറിന് നല്‍കിയിട്ടുമില്ല. ഈ പോക്ക് ശരിയല്ല എന്നും പറഞ്ഞിരുന്നു. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് വരുന്നതു വരെ കാത്തിരിക്കാം. എന്നും പറഞ്ഞു. പക്ഷെ, അതിനു തയ്യാറാകാതെ അദ്ദേഹം വീണ്ടും മുന്നോട്ടുപോയി. അപ്പോള്‍, ഞാന്‍ പഴയ നിലപാടില്‍ ഉറച്ചുനിന്നു. അജിത്കുമറിനെതിരേയുള്ള ശക്തമായ അന്വേഷണം നടന്നു വരികയാണ്.
RSS നേതാക്കളുമായി ADGP സംസ്ഥാരിച്ചു. തൃശൂര്‍ പൂരം കലക്കിയതുമായുള്ള കാര്യങ്ങള്‍ എല്ലാം അന്വേഷിക്കുന്നുണ്ട്. IPS ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കുമ്പോള്‍ പഴുതടച്ചു നടപടി എടുക്കണം. അല്ലെങ്കില്‍ പണ്ട് സെന്‍കുമാറിനെതിരേ എടുത്ത നടപടി പോലെയാകും. ഞാനും മുഖ്യമന്ത്രിയെ കണ്ടിരുന്നു. പറഞ്ഞതും ഇക്കാര്യങ്ങളാണ്. പാര്‍ട്ടിസെക്രട്ടറിയോടും പറഞ്ഞിരുന്നു. അവരത് വളരെ ഗൗരവത്തോടു കൂടിതന്നെ എടുത്തു. എല്ലാ കാര്യങ്ങള്‍ക്കും അപ്പപ്പോള്‍ നടപടി വേണമെന്ന് വാശി പിടിക്കാന്‍ പാടില്ല. എല്ലാത്തിനും ഒരു ഗര്‍ഭസ്ഥ കാലം ഉണ്ട്. അത് പരിഗണിക്കണം. സമയം കൊടുക്കുകയും വേണം. അന്‍വര്‍ അതു ചെയ്തില്ല.
പക്ഷെ, അന്‍വറിന് സ്വന്തം പാര്‍ട്ടി രൂപീകരിക്കാനുള്ള അവകാശമുണ്ട്. പാര്‍ട്ടിയുടെ ഭാവി കാത്തിരുന്നു കാണാമെന്നും കെ.ടി. ജലീല്‍ പറയുന്നു. പോലീസ് എല്ലാ രാഷ്ട്രീയ നേതാക്കളെയും പ്രീതിപ്പെടുത്തി നില്‍ക്കുകയാണ്. എല്ലാവരുടെയും അമ്മായി ആയിട്ട് നില്‍ക്കാനുള്ളതാണോ കേരളാ പോലീസ്. മുസ്ലിംലീഗ് നേതാക്കളെയും ADGP കണ്ടിരുന്നു. RSS നേതാക്കളെയും കണ്ടിരുന്നു. എന്നാല്‍, ഇത്തരം നടപടികളില്‍ മുസ്ലിംലീഗ് സ്വരം കടുപ്പിക്കാന്‍ തയ്യാറായിട്ടില്ല. കര്‍ശനമായിട്ടുള്ള സ്വരം മുസ്ലിലീഗില്‍ നിന്നും വരുന്നില്ല എന്നതാണ് മനസ്സിലാക്കേണ്ടത്. കേരളാ പോലീസിന് ഒരു പാരമ്പര്യം ഉണ്ട്.
മതനിരപേക്ഷത ഉര്‍ത്തിപ്പിടിച്ച് സംസ്ഥാനത്തിന്റെ പൊതുവായ താല്‍പ്പര്യം സംരക്ഷിക്കുക എന്നതാണത്. അത് മലപ്പുറത്തുള്ളവരായാലും, തിരുവനന്തപുരത്തായാലും, കോട്ടയത്തായാലും തെറ്റുകണ്ടാല്‍ ശിക്ഷിക്കണം. തെറ്റുകാരുടെ കൂടെ മുഖ്യമന്ത്രി നില്‍ക്കില്ലെന്ന് ഉറപ്പാണ്. ഞാന്‍ മന്ത്രിയായിരിക്കുമ്പോള്‍ എന്തെല്ലാം പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. അതിനെല്ലാം എന്നോടൊപ്പം നിന്നു. അവിടെയെല്ലാം എന്തെങ്കിലും തെറ്റ് എന്റെ ഭാഗത്തു നിന്നുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം പൊറുക്കില്ല. അജിത്കുമാറിനെ ശിക്ഷിക്കണം. ഒരു ഉദ്യോഗസ്ഥരും വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ച് ജീവിക്കാന്‍ പാടില്ല. അത് കൊടിയ അന്യായമാണ്. മാധ്യമങ്ങള്‍ ഉദ്യോഗസ്ഥരെ വലുതായി ചിത്രീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരെ മോശമായും.
എന്നാല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജനങ്ങളോട് എന്ത് ബാധ്യതയാണുള്ളത്. ജനപ്രതിനിധികള്‍ക്കല്ലേ അതുള്ളൂ. അത് മറക്കരുതെന്നും ജലീല്‍ പറയുന്നു. കേരളത്തിലെ ഏറ്റവും വലിയ RSS വിരുദ്ധന്‍ ആരാണ്. പിണറായി വിജയന്‍, രമേശ് ചെന്നിത്തല, വി.ഡി. സതീശന്‍, കെ. സുധാകരന്‍ എന്നിവരില്‍ പിണറായി വിജയനാണ്. പാര്‍ട്ടി CPMആണ്. RSS-കോണ്‍ഗ്രസ് സംഘര്‍ഷം ഇതുവരെ ഉണ്ടായിട്ടുണ്ടോ. മറിച്ച് എത്ര പാര്‍ട്ടി സഖാക്കളെയാണ് കൊന്നു തള്ളിയിരിക്കുന്നത്. CPMനെ കുറിച്ച് ഒരേ സമയം RSS അനുകൂലികളെന്ന് പറയുന്നത് മുസ്ലിം തീവ്രവാദികളായിട്ടുള്ള ഗ്രൂപ്പുകളാണ്. മതസൗഹാര്‍ദ്ദം നിലനില്‍ക്കണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍ എല്ലാ മതസമുദായ-ജാതി വിഭാഗങ്ങളെയും ഒരുമിച്ചു നിര്‍ത്തുന്നത് ഇടതുപക്ഷമാണ്.
പി. ശശിയില്‍ നിന്നും എനിക്ക് മോശമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. ഇത്തരം ആക്ഷേപങ്ങള്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് തീര്‍ക്കണം. ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുമ്പോള്‍ ജാഗ്രത പാലിക്കുകയും വേണം. ശശിയുടെ പേരില്‍ എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ അത് അന്വേഷിക്കട്ടെ. ആര്‍ക്കെങ്കിലും ദുരനുഭവമുണ്ടെങ്കില്‍ കേസുമായി വരട്ടെ. പൊളിട്ടിക്കല്‍ സെക്രട്ടറി എന്ന നിലയ്ക്ക് സ്വാഭാവികമായും നിയന്ത്ര ംപോലീസിലുണ്ടാകും. ആ ബന്ധം തെറ്റായ രീതിയില്‍ ഉപയോഗിക്കാനുള്ള സാധ്യത ഉണ്ടാകില്ല. കാരണം, മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ഉള്ളപ്പോള്‍ അത് നടക്കില്ല.
മുഹമ്മദ് റിയാസുമായി അടുത്ത ബന്ധമുണ്ട്. അദ്ദേഹം മുഖ്യമന്ത്രിയുടെ മരുമകനുമായിട്ടല്ലല്ലോ കോഴിക്കോട് മത്സരിച്ച് തോറ്റത്. DYFIയുടെ അഖിലേന്ത്യാ നേതാവായാണ് അറിയപ്പെടുന്നത്. മരുമകനായതു കൊണ്ട് കിട്ടാനുള്ള കിട്ടേണ്ട എന്നാണോ. മുഹമ്മദ് റിയാസിനു കൊടുക്കുന്ന പരിഗണ മരുമകന്റേതല്ല. എനിക്ക് ഒരാളെ വാഴ്‌ത്തേണ്ട കാര്യവുമില്ല ഇകഴ്‌ത്തേണ്ട കാര്യവുമില്ല. ഞാന്‍ മുഖ്യമന്ത്രിയെ പുകഴ്ത്താറില്ല. എനിക്ക് ഇനി മുകളിലേക്കും നോക്കാനില്ല താഴേക്കും നോക്കാനുമില്ല. ഞാനിനി പാര്‍ലമെന്റ് രാഷ്ട്രീയത്തിലേക്കില്ല. എനിക്ക് സ്വാര്‍ത്ഥ താല്‍പ്പര്യമില്ല. രാഷ്ട്രീയ ലാഭത്തിനുമില്ല.
ഞാനാരോടും പോയിട്ട് എന്നെ മന്ത്രിയാക്കണം എന്നു പറഞ്ഞിട്ടില്ല. ആരെക്കൊണ്ടും ശുപാര്‍ശ ചെയ്തിട്ടില്ല. മുസ്ലി ലീഗ് ഒരു സാമുദായിക പാര്‍ട്ടിയാണ്. വര്‍ഗീയ പാര്‍ട്ടിയല്ല. ബന്ധങ്ങളെല്ലാം നിലനിര്‍ത്തിക്കൊണ്ടാണ് ലീഗിലേക്ക് പോകാത്തത്. എല്ലാവരെയും ഒരുമിപ്പിച്ചു നിര്‍ത്താന്‍ കഴിയുന്നത് ഇടതുപക്ഷത്തിനു മാത്രമാണ്. അതുകൊണ്ടാണ് ഇടതുപക്ഷം ഇവിടെ വേരുറപ്പിച്ചിരിക്കുന്നത്. ഇടതുപക്ഷമില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. യു.എ.ഇയില്‍ ഒരു ജില്ലയ്ക്ക് ഇന്ത്യയോടുള്ള ഇഷ്ടം പ്രകടിപ്പിക്കാന്‍ അല്‍-ഹിന്ദ് എന്ന് പേരിട്ടിട്ടുണ്ട്. ഇവിടെ നമ്മള്‍ പേരുകള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. മതങ്ങള്‍ തമ്മില്‍ ഐക്യപ്പെട്ട് മുന്നോട്ടു പോകണമെന്നാണ് ആഗ്രഹം.
കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ ഭരണം കിട്ടാന്‍ സാധ്യതയുണ്ട്. ദേശീയ പാതയ്ക്ക് സ്ഥലം കണ്ടെത്തിയതു തന്നെ വലിയ വികസനത്തിന്റെ ഭാഗമാണ്. ഗ്യാസ് പൈപ്പ്‌ലൈന്‍. മലപ്പുറം ജില്ലയില്‍ ഹൈവേക്കു സ്ഥലം നല്‍കില്ല. മലപ്പുറംജില്ല ജമാഅത്തെ ഇസ്ലാമിക്ക് സ്ത്രീധനം കിട്ടയതാണോ. 2026 ആകുമ്പോള്‍ കേരളത്തിന്റെ അങ്ങുനിന്നും ഇങ്ങുവരെ സഞ്ചരിക്കുമ്പോള്‍ ആരാണ് വരേണ്ടതെന്ന് ജനം തീരുമാനിക്കും. അന്‍വറിനെ മോശക്കാരനാക്കാന്‍ ഞാനില്ല. ആരോടും അങ്ങോട്ടില്ല. വാളുകൊണ്ടു വെട്ടിയാല്‍ പരിചകൊണ്ട് തടുക്കും. തെരഞ്ഞെടുപ്പില്‍ എത്ര രൂപയാണ് ചെലവാക്കുന്നത്. വേറെ ആള്‍ക്കാര്‍ വരട്ടെ. മൂന്നാം തവണ മാറി നില്‍ക്കണമെന്ന് ആഗ്രഹിച്ചതാണ്. കിട്ടേണ്ട കാര്യങ്ങളെല്ലാം 60 വയസ്സിനുള്ളില്‍ കിട്ടണം. ഇനി മാനസിക ഉല്ലാസം. ഇതാണ് സമയം.
എന്നാല്‍, കോണ്‍ഗ്രസിലും ലീഗിലും മരിക്കുന്നതു വരെയാണ് സമയം. അസംബ്ലി ഹാളില്‍ കിടന്ന് മരിക്കണം. പദവികളില്‍ നിന്ന് മരിച്ച് പിരിയണമെന്നാണ് ലീഗും കോണ്‍ഗ്രസ്സും തീരുമാനിക്കുന്നത്. പാര്‍ലമെന്ററി രാഷ്്ട്രീയം മടുത്തു. മലപ്പുറത്തു നിന്നും നാലു വര്‍ഷമായി തുടര്‍ച്ചയായി ഇടതു പക്ഷത്തിന്റെ പ്രതിനിധിയായി. പഠിച്ച കോളേജില്‍ അധ്യാപകനാവുക എന്നതായിരുന്നു ആദ്യ ആഗ്രഹം. എം.എല്‍.എം ആകണം എന്ന ആഗ്രഹമുണ്ടായിരുന്നു. അതും സാധിച്ചു. മന്ത്രിയായി. ഇനി കുറേ യാത്ര ചെയ്യണം, എഴുതണം. 12 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ടെന്നും കെ.ടി. ജലീല്‍ പറയുന്നു.
content highlights;The religious leaders of Malappuram should tell the rank and file that gold smuggling and hawala payments are prohibited: KT. Jalil