കൊച്ചി: ഷൂട്ടിംഗിനെത്തിച്ച നാട്ടാന കാട്ടിലേക്ക് ഓടിക്കയറി. ആനകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് പുതുപ്പള്ളി സാദു എന്ന നാട്ടാന കാട്ടിലേക്ക് ഓടിയത്. പുതുപ്പള്ളി സാധു, തടത്താവിള മണികണ്ഠന്‍ എന്നീ ആനകളാണ് ഏറ്റുമുട്ടിയത്.
മണികണ്ഠന്റെ കുത്തേറ്റതോടെയാണ് ആന കാട്ടില്ക്ക് ഓടിക്കയറിയത്. തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനെത്തിച്ച ആനകളായിരുന്നു ഇവ. കുട്ടമ്പുഴ വനത്തോട് ചേര്‍ന്നുള്ള പ്രദേശത്തായിരുന്നു സിനിമയുടെ ഷൂട്ടിങ്. എറണാകുളം ഭൂതത്താന്‍കെട്ടിന് സമീപമാണ് സംഭവം. ആനകള്‍ വിരണ്ടോടിയതോടെ ചുറ്റുമുണ്ടായിരുന്നവര്‍ പരക്കംപാഞ്ഞു. ഇതിനിടയില്‍ പലര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തു.
രണ്ട് ദിവസത്തെ ഷൂട്ടിങ്ങിനായാണ് ആനകളെ എത്തിച്ചത്. ആനയെ കണ്ടെത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. മറ്റ് ആനകളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപ്പെട്ട് സ്ഥലത്ത് നിന്ന് മാറ്റി.
















