മലയാളത്തില്‍ ഒരുപാട് ഹിറ്റ് സിനിമകള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍മ്മാതാവാണ് സാന്ദ്ര തോമസ്. ഇപ്പോള്‍ ഇതാ സാന്ദ്ര തോമസിന്റെ ഒരു ഇന്റര്‍വ്യൂ ആണ് വളരെയധികം ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. താന്‍ ഇപ്പോള്‍ പുതിയ ഫിലിം മേക്കേഴ്‌സിന് അവസരങ്ങള്‍ കൊടുക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും പുതിയ ആള്‍ക്കാരെ വെച്ച് സിനിമ ചെയ്യുന്ന പരിപാടി നിര്‍ത്തിയാലോ എന്ന് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും സാന്ദ്ര തോമസ് പറഞ്ഞു. അതിന്റെ കാരണമായി സാന്ദ്ര പറഞ്ഞത് ഇതായിരുന്നു;
‘ഇപ്പോള്‍ പുതിയ ഫിലിം മേക്കേഴ്‌സിന് അവസരങ്ങള്‍ കൊടുക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല. ഞാന്‍ അങ്ങനെയായിരുന്നു ഇത്രയും നാള്‍. ഇപ്പോള്‍ പുതിയ ആളുകള്‍ എന്ന് പറയുമ്പോള്‍ ടെക്‌നിക്കല്‍ നോളജ് തീരെ ഇല്ലാത്ത ആളുകളാണ് ഇപ്പോള്‍ സിനിമയിലേക്ക് വരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അപ്പോള്‍ അതുകൊണ്ടുതന്നെ ഈ പുതിയ ആള്‍ക്കാരെ വെച്ച് സിനിമ ചെയ്യുന്ന പരിപാടി ഞാന്‍ നിര്‍ത്തിയാലോ എന്ന് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. കാരണം ഞാന്‍ ഏറ്റവും കൂടുതല്‍ ചെയ്തിരിക്കുന്നത് പുതിയ ആള്‍ക്കാരെ വെച്ചാണ്. എന്റെ എല്ലാ സിനിമകളിലും അങ്ങനെ തന്നെയാണ്. പുതിയ ആള്‍ക്കാരെ വെച്ചിട്ടുള്ള സിനിമകളാണ് ചെയ്തിരിക്കുന്നത്. പക്ഷെ അന്ന് ഉണ്ടായിരുന്ന ആളുകളല്ല ഇന്ന് സിനിമ ചെയ്യുന്നത്, അന്നൊക്കെ അത്യാവശ്യം അവര്‍ക്ക് സിനിമയെക്കുറിച്ച് അറിയാം. അതിന്റെ ടെക്‌നിക്കല്‍ കാര്യങ്ങള്‍ അറിയാവുന്ന ആള്‍ക്കാരായിരുന്നു, ടെക്‌നീഷ്യന്‍സ് ആയിരുന്നു വന്നുകൊണ്ടിരുന്നത്.’
‘ഇപ്പോള്‍ കുറെ പടങ്ങള്‍ അവിടുന്നും ഇവിടുന്നും എല്ലാം.. ഇന്റര്‍നാഷണല്‍ സിനിമകളുടെ ആക്‌സസ് ഉണ്ട്, അപ്പോള്‍ അവിടുന്നും ഇവിടുന്നും എല്ലാം കുറെ പടങ്ങള്‍ കണ്ടിട്ട് ഒരു സാമ്പാര്‍ കഥ ഉണ്ടാക്കുക. എല്ലാത്തിന്റെയും കൂടെ ചേര്‍ത്തിട്ട് ഒരു കഥ ഉണ്ടാക്കുക. ചിലര്‍ കഥ നല്ല രസമായിട്ട് നമ്മളെ പറഞ്ഞു മനസ്സിലാക്കി തരും. പക്ഷെ ഇത് എങ്ങനെ എടുക്കണം എന്നുള്ള ധാരണ ഇപ്പോള്‍ ഉള്ള ഫിലിം മേക്കേഴ്‌സിന് വളരെ കുറവാണ്. ഇപ്പോള്‍ ബേസിക്കലി പലയിടത്തും നടന്നതും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പല കഥകളിലാണെങ്കിലും ഒക്കെ നടക്കുന്ന ഒരു കാര്യം എന്ന് പറഞ്ഞു കഴിഞ്ഞാല്‍, എല്ലാ ആംഗിളില്‍ നിന്നും ഷോര്‍ട്‌സ് എടുത്തു കൂട്ടുക, അവസാനം എഡിറ്റിംഗ് ടേബിളിലേക്ക് ഒരു നാല് അഞ്ച് മണിക്കൂര്‍ ഉള്ള ഒരു കണ്ടന്റ് കൊണ്ടുവന്നു വെയ്ക്കുക, എന്നിട്ട് അതില്‍ നിന്ന് എഡിറ്റര്‍ വേണം ഒരു സിനിമ ഉണ്ടാക്കാനായിട്ട്. അപ്പോള്‍ ആ ഒരു അവസ്ഥയിലാണ്, അപ്പോള്‍ എന്താണ്, ഇത് 2 മണിക്കൂര്‍ ആയിട്ട് ചുരുങ്ങി കഴിയുമ്പോള്‍ ഇതിന് തുമ്പും വാലും ഇല്ലാതാകും. ഫ്‌ളോ ഇല്ലാതാകും സിനിമയ്ക്ക്.’
‘അങ്ങനെ പല പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. സ്‌ക്രിപ്റ്റില്‍ നിന്നൊക്കെ പോകും. ഒരു സീന്‍ എങ്ങനെ എടുക്കണം, അതിന്റെ ഷോട്ട് ഡിവിഷന്‍ എന്താണ്, എന്നൊക്കെ ഉള്ളതിനെ കുറിച്ച് വലിയ ധാരണയില്ലാത്ത ആളുകളാണ് ഇപ്പോള്‍ വരുന്നത്. ഇപ്പോള്‍ എന്നുവച്ചാല്‍ ബേസിക്കലി ഒരുപാട് പടങ്ങളില്‍ ഉണ്ട്. ഒന്നോ രണ്ടോ പടങ്ങളില്‍ അല്ല, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വളരെ എക്‌സ്പീരിയന്‍സ്ഡ് ആയിട്ടുള്ള ആളുകള്‍ ചെയ്യുന്ന സിനിമയില്‍ വരെ ഇത് നടക്കുന്നുണ്ട്. അതുകൊണ്ട് ഞാന്‍ ഇപ്പോള്‍ തല്‍ക്കാലം ഒന്ന് ഹോള്‍ഡിലാണ്, പുതിയ ആള്‍ക്കാരെ വെച്ച് സിനിമ ചെയ്യുന്ന എന്നുള്ള കാര്യത്തില്‍. കുറച്ച് എക്‌സ്പീരിയന്‍സ്ഡ് ആയിട്ടുള്ള വെച്ചുതന്നെ ഇനി മുന്നോട്ട് പോകാം എന്നുള്ള തീരുമാനത്തിലാണ്.’
‘ഒരു കിലോ അരി കിട്ടിയാല്‍ അതില്‍ നിന്ന് കറക്റ്റ് ആയിട്ട് ഒരു മണി അരി എങ്ങനെ തിരഞ്ഞെടുക്കാന്‍ പറ്റും? ഒരെണ്ണം രണ്ടെണ്ണം എന്നൊക്കെ ചൂസ് ചെയ്ത് എടുക്കുന്നത് ഭയങ്കര ബുദ്ധിമുട്ടാണ്. പിന്നെ അത് നമ്മുടെ അടുത്തേക്ക് വരണമല്ലോ.. അങ്ങനെയുള്ള ആള്‍ക്കാരോട് നമുക്ക് സംസാരിക്കുമ്പോള്‍ തന്നെ ഒരു ഏകദേശ ധാരണ കിട്ടും. ഇവര്‍ക്ക് എത്രത്തോളം പ്രോജക്ടിനെക്കുറിച്ച് അറിയാം, അവരെങ്ങനെയാണ് എടുക്കാന്‍ പോകുന്നത്.. എന്നതിനെക്കുറിച്ചുള്ള ഏകദേശ ധാരണ നമുക്ക് കിട്ടും. പക്ഷെ എന്നാലും ഇപ്പോള്‍ ഉള്ളവരില്‍ കുറേ പേര്‍ക്കും ഈ പ്രശ്‌നമുണ്ട്. എആര്‍എം പോലും ഒരുപാട് സമയമെടുത്താണ് തിയറ്ററിലേക്ക് എത്തിയത്. കാരണം പുതിയ ഡയറക്ടേഴ്‌സ് എന്ന് പറയുമ്പോള്‍, പണ്ടൊക്കെ ഒരുപാട് സിനിമകളില്‍ അസിസ്റ്റ് ചെയ്ത് അങ്ങനെയാണ് ഒരു സിനിമ ഡയറക്റ്റ് ചെയ്യാനായിട്ട് തുടങ്ങുക. ഇന്ന് അങ്ങനെയില്ല, അസിസ്റ്റ് ചെയ്യുക എന്ന പരിപാടി ഇല്ല. ഒരു കഥ പറയുക.. നേരെ ആര്‍ട്ടിസ്റ്റിന്റെ ഡേറ്റ് വാങ്ങിക്കുക, പ്രൊഡ്യൂസറെ ആക്കുക, സിനിമ ചെയ്യുക എന്നുള്ള ഒരു ഇതിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്.’ സാന്ദ്ര തോമസ് പറഞ്ഞു.
STORY HIGHLIGHTS: Sandra Thomas about newcomers in malayalam cinema