‘ഗുമസ്തന്‍’ എന്ന സിനിമയുടെ പ്രമോഷനായി കോളജിലെത്തിയ നടന്‍ ബിപിന്‍ ജോര്‍ജിനെയും താരങ്ങളെയും കോളജ് പ്രിന്‍സിപ്പല്‍ ഇറക്കിവിട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ബിപിന്‍ ജോര്‍ജ്.
‘സത്യത്തില്‍ അവിടെ സംഭവിച്ചത്, മൂന്ന് കോളേജില്‍ നിന്നാണ് അന്ന് വിളിച്ചത്. യൂണിയന്‍കാരാണ് വിളിച്ചത്. പൈസ കുറവാണ് എന്ന് എന്നോട് പറഞ്ഞു.. വരുമോ എന്നും ചോദിച്ചു. അപ്പോള്‍ ഞാന്‍ വിചാരിച്ചു പ്രമോഷന്‍ പരിപാടികള്‍ എന്തായാലും ഉണ്ടല്ലോ.. അപ്പോള്‍ ഞാന്‍ പറഞ്ഞു കുഴപ്പമില്ല ഞങ്ങള്‍ ടീം ആയിട്ട് വരാമെന്ന് പറഞ്ഞു. ഇത്രയും ചെറിയ പൈസയ്ക്ക് ഇത്രയും ആര്‍ട്ടിസ്റ്റുകള്‍ വരുന്നു എന്നുള്ള സന്തോഷം ആയിരുന്നു അവര്‍ക്ക്. അപ്പോള്‍ അങ്ങനെ ഞങ്ങള്‍ എല്ലാവരും അവിടെ ചെന്ന് കയറിയപ്പോള്‍ കോളേജില്‍ നിറയെ പോസ്റ്റര്‍ ഒട്ടിച്ചു വെച്ചിരിക്കുകയാണ്. സത്യം പറഞ്ഞാല്‍ ഞാന്‍ ഒരുപാട് കോളേജുകളില്‍ ഇങ്ങനെ പോയിട്ടുണ്ട്. പക്ഷേ ആ ഹോളില്‍ ലൈറ്റ് ഉണ്ടായിരുന്നില്ല, സ്റ്റേജിലും ലൈറ്റ് ഉണ്ടായിരുന്നില്ല .ഞാന്‍ അത് ശ്രദ്ധിച്ചിരുന്നു. അപ്പോള്‍ ഞാന്‍ അവിടെ ചെന്നു.. സാധാരണ ഇങ്ങനെ ചെല്ലുമ്പോള്‍ വളരെ കളര്‍ ലൈറ്റ് പരിപാടിയൊക്കെ കാണുമല്ലോ..’
‘ഞാന്‍ അവിടെയിരുന്നു, മൈക്ക് എടുത്തിട്ട് പ്രകാശനം ചെയ്യാന്‍ വിളിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു പ്രകാശനം ചെയ്യാനാണ് ഞാന്‍ വന്നത് കൂട്ടത്തില്‍ എന്റെ സിനിമ എന്റെ പടം ഇറങ്ങാന്‍ പോകുന്നുണ്ട്. അറിയാമോ എന്ന് ചോദിച്ചു. അപ്പോള്‍ പിള്ളേര് ഗുമസ്തന്‍ ഗുമസ്തന്‍ എന്ന് വിളിച്ചുപറഞ്ഞു. അപ്പോള്‍ ഇത് കഴിഞ്ഞപ്പോള്‍ അദ്ദേഹം ഇങ്ങോട്ട് വന്നിട്ട് പുള്ളി ഇങ്ങനെ ദേഷ്യത്തോടെയാണ് വന്നത്. അപ്പോള്‍ ഞാന്‍ പറഞ്ഞു എന്റെ കൂടെയുള്ള ആര്‍ട്ടിസ്റ്റുകള്‍ സംസാരിക്കുമെന്ന്. അപ്പോള്‍ പുള്ളി വന്നിട്ട് പറഞ്ഞു ഇവിടെ പ്രകാശനം മാത്രം മതി വേറൊന്നും പറ്റില്ല എന്ന്. എന്നെ സംബന്ധിച്ച് പിള്ളേര് വെയിറ്റ് ചെയ്തിരിക്കുന്നത് എന്റെ ഒരു പാട്ട് കേള്‍ക്കാനോ ഒക്കെയാണ്. കാരണം എല്ലാ കോളേജുകളിലും നമ്മള്‍ പരിപാടികളൊക്കെ ചെയ്യാറുണ്ട്. പുള്ളി പറഞ്ഞു നിങ്ങള്‍ മാഗസിന്‍ പ്രകാശനം ചെയ്യ് എന്നിട്ട് നിങ്ങള്‍ പൊക്കോളൂ എന്ന്.’
‘എനിക്ക് ഇതിന് മുമ്പും ഇതിനേക്കാള്‍ വലിയ അനുഭവം ഉണ്ടായിട്ടുണ്ട്. എനിക്ക് അതൊന്നും ഒരു വിഷയമേയല്ല. പക്ഷേ എന്താണ് പ്രശ്‌നം എന്ന് വെച്ച് കഴിഞ്ഞാല്‍, സൈജുച്ചേട്ടന്‍ അടക്കമുള്ള ഗസ്റ്റുകളെ അപമാനിക്കുകയല്ലേ അവര്‍. ഒന്നും സംസാരിക്കേണ്ട എന്നാണ് പുള്ളി പറയുന്നത്. ഒന്നും ചെയ്യേണ്ട, പിള്ളേര്‍ക്ക് വേണ്ടി ഒന്നും ചെയ്യേണ്ട.. എന്ന രീതിയില്‍ എന്നോട് സംസാരിച്ചു. അങ്ങനെ ഞാന്‍ പ്രകാശനം ചെയ്തിട്ട് ആ വീഡിയോയില്‍ കണ്ട വാക്കുകള്‍ പറഞ്ഞിട്ട് ഇറങ്ങി. ജീവിതത്തില്‍ ഒരുപാട് കോളേജുകളില്‍ പോയിട്ടുണ്ട് പക്ഷേ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങുകയാണ് ചെയ്തത്. കുട്ടികള്‍ക്ക് അത് ഭയങ്കരമായിട്ട് വിഷമമായി. കുട്ടികള്‍ ഞങ്ങളുടെ പിറകെ വന്നു അവര്‍ മാപ്പ് പറഞ്ഞു. തിരിച്ചു കയറണമെന്ന് പറഞ്ഞു. പക്ഷേ പിന്നെ ഞങ്ങള്‍ തിരിച്ചു കയറിയില്ല.’
‘വല്ലാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു. കാരണം നാണക്കേട്, പിന്നെ വിളിച്ചുവരുത്തിയിട്ടാണല്ലോ.. കാര്യം സിമ്പിള്‍ ആയി എന്നോട് മാറ്റി നിര്‍ത്തി പറഞ്ഞാല്‍ മതിയായിരുന്നു. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഓക്കേ. ഇത് അവരുടെ മുമ്പില്‍ വെച്ചാണ് പറയുന്നത്. സംസാരിക്കാന്‍ പറ്റില്ല എന്ന്. കുട്ടികളെ കണ്ടപ്പോഴാണ് എനിക്ക് ഏറ്റവും വലിയ സങ്കടമായത്. കാരണം, അവര് എന്‍ജോയ് ചെയ്യാനും സന്തോഷിക്കാനും ഇരുന്നതാണ് അവര്‍ ഒരുപാട് പ്രതീക്ഷിച്ചിരുന്നു, അതുകൊണ്ടാണ് ഞങ്ങള്‍ ഇറങ്ങിയപ്പോള്‍ അവര്‍ അത്രയും പേര് ഇറങ്ങി വന്നത്. അധ്യാപകനോട് എനിക്ക് പ്രത്യേകിച്ച് ദേഷ്യമോ ഒന്നുമില്ല. ഞാന്‍ ഇപ്പോഴും പറയുന്നത് അത് വിട്ടുകളയുക എന്നാണ്. കാരണം എല്ലാവരും മനുഷ്യരാണ്, എല്ലാവര്‍ക്കും തെറ്റുപറ്റും. നാളെ എനിക്കും തെറ്റു പറ്റും. എന്നെയും ചീത്ത പറയും. എനിക്ക് ഇതില്‍ ആരോടും പരിഭവവുമില്ല. അദ്ദേഹം തന്നെ തിരുത്തിയിട്ടുണ്ടെങ്കില്‍ ഏറ്റവും നല്ല കാര്യം.’ ബിബിന്‍ ജോര്‍ജ് പറഞ്ഞു.
എംഇഎസ് കെവിഎം വളാഞ്ചേരി കോളജിലായിരുന്നു സംഭവം. ചിത്രത്തിന്റെ പ്രമോഷനുവേണ്ടിയും കോളജ് മാഗസിന്‍ പ്രകാശനത്തിനായിട്ടുമാണ് ബിബിന്‍ ജോര്‍ജ് കോളേജിലെത്തിയത്. മാഗസിന്‍ പ്രകാശനത്തിനായി ബിബിന്‍ വേദിയില്‍ എത്തിയതോടെ വിദ്യാര്‍ഥികള്‍ ഗുമസ്തന്‍ എന്ന് ആര്‍പ്പുവിളിക്കാന്‍ തുടങ്ങി. ബിബിന്‍ ചിത്രത്തെ കുറിച്ച് വിദ്യാര്‍ത്ഥികളുമായി സംസാരിക്കാന്‍ തുടങ്ങിയതോടെ, പ്രിന്‍സിപ്പാള്‍ വരികയും പുസ്തകം പ്രകാശനം ചെയ്താല്‍ മാത്രം മതി, മറ്റൊന്നും സംസാരിക്കാതെ ഇറങ്ങി പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
story highlights: Actor Bibin George about the college issue